ലോഞ്ചിന് മുൻപ് തന്നെ ഹ്യുണ്ടായ് ഓറയുടെ ഇന്റീരിയർ സവിശേഷതകൾ പുറത്ത്
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ഞങ്ങൾ പ്രതീക്ഷിച്ച പോലെ തന്നെ ഗ്രാൻഡ് ഐ 10 നിയോസിനോടാണ് ഓറയ്ക്ക് സാമ്യം
-
ഹ്യുണ്ടായ് ഓറ, ഗ്രാൻഡ് ഐ 10 നിയോസ് എന്നിവയുടെ ഇന്റീരിയറിന് സാമ്യമുണ്ട്. എന്നാൽ ഓറയുടെ കളർ തീം കുറച്ച് കൂടി ഡാർക്ക് ആണ്.)
-
8 ഇഞ്ച് ടച്ച് സ്ക്രീൻ,5.3 ഇഞ്ച് എം.ഐ.ഡി, ക്ലൈമറ്റ് കോൺട്രോൾ എന്നിവയാണ് ഈ കാറിന്റെ ഇന്റീരിയർ പ്രത്യേകതകൾ.
-
1.2-ലിറ്റർ,1.0-ലിറ്റർ പെട്രോൾമോഡലുകളിലും 1.2-ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിലും ബി.എസ് 6 ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.)
-
10,000 രൂപ അടച്ച് ഓറ പ്രീ-ബുക്ക് ചെയ്യാം. 6 ലക്ഷം രൂപ മുതൽ 9 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.)
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഹ്യുണ്ടായ് സബ്-4 മീറ്റർ സെഡാനായ ഓറയുടെ പുറംകാഴ്ച പുറത്ത് വിട്ടിരുന്നു. എന്നാൽ ഇന്റീരിയറിനെ. സംബന്ധിച്ച് ഒരു സൂചനയും കമ്പനി നൽകിയില്ല. കാറിന്റെ ലോഞ്ച് ജനുവരി 21 നാണ്. ഇപ്പോളിതാ ഓറയുടെ ഇന്റീരിയർ ഭംഗി വെളിവാക്കുന്ന ചില ചിത്രങ്ങളും കമ്പനി പുറത്തിറക്കിയിരിക്കുന്നു.
പ്രതീക്ഷിച്ച പോലെ തന്നെ ഗ്രാൻഡ് ഐ ടെന്നിന്റെ അകക്കാഴ്ചയുമായി സാമ്യം ഉണ്ടെങ്കിലും കുറച്ച് കൂടി കടുത്ത നിറത്തിലാണ് ഓറ എത്തുന്നത്. ബെയ്ജ് നിറം കൂടി നൽകി സുഖകരമായ ഒരു ഇന്റീരിയർ അനുഭവമാണ് കമ്പനി ലക്ഷ്യമിടുന്നത്. 8 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് യൂണിറ്റിൽ ആപ്പിൾ കാർ പ്‌ളേ,ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഉപയോഗിക്കാൻ സൗകര്യമുണ്ട്. എ.സി വെന്റുകളുടെ മുകളിലായാണ് ഇതിന്റെ സ്ഥാനം. തൊട്ട് താഴെ തന്നെ ക്ലൈമറ്റ് കണ്ട്രോൾ നൽകിയിട്ടുണ്ട്.
5.3 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയും അനലോഗ് ടാക്കോമീറ്റർ എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്. ഗ്രാൻഡ് ഐ ടെന്നിലെ പോലെ ത്രീ സ്പോക് സ്റ്റിയറിംഗ് വീലിൽ മൾട്ടി ഫംക്ഷണൽ യൂണിറ്റ് കാണാം. ഇന്നർ ഡോർ ഹാൻഡിൽ, ടർബൈൻ പോലുള്ള എയർ വെന്റുകൾ,ഗിയർ നോബ് എന്നിവ ഗ്രാൻഡ് ഐ 10 നിയോസിനെ ഓർമിപ്പിക്കുന്നു. വയർലെസ്സ് ചാർജിങ്,റിയർ എ.സി വെന്റുകൾ, ഡ്യൂവൽ എയർബാഗുകൾ, എ.ബി.എസ്(ഇ.ബി.ഡി സഹിതം),റിയർ പാർക്കിംഗ് ക്യാമറ,സെൻസറുകൾ എന്നിവ തീർച്ചയായും പ്രതീക്ഷിക്കാം.
1.2-ലിറ്റർ പെട്രോൾ എൻജിൻ,1.0 ലിറ്റർ ടി-ജി.ഡി.ഐ പെട്രോൾ എൻജിൻ,1.2 ലിറ്റർ ഡീസൽ എൻജിൻ എന്നീ വാരിയന്റുകളിൽ ലഭ്യമാകുന്ന ഹ്യുണ്ടായ് ഓറ, ബി.എസ് 6 അനുസൃതമായാണ് എത്തുന്നത്.1.2 ലിറ്റർ പെട്രോൾ എൻജിൻ ഓറ, സി.എൻ.ജി ഓപ്ഷനിലും ലഭിക്കും. 5-സ്പീഡ് മാനുവൽ, എ.എം.ടി മോഡലുകളിൽ ഈ പുതിയ കാർ എത്തും. എന്നാൽ ടർബോ-പെട്രോൾ മോഡൽ,മാനുവൽ ഓപ്ഷൻ മാത്രമേ ഉണ്ടാവുകയുള്ളൂ.
10,000 രൂപാ അടച്ച് ഹ്യുണ്ടായ് ഡീലഷിപ്പുകളിലും കമ്പനി വെബ്സൈറ്റിലും ഓറ ബുക്ക് ചെയ്യാം. 6 ലക്ഷം മുതൽ 9 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന ഹ്യുണ്ടായ് ഓറ, ടാറ്റ ടിഗോർ, മാരുതി ഡിസയർ, ഫോർഡ് ആസ്പയർ, ഹോണ്ട അമേസ് എന്നിവയ്ക്ക് കടുത്ത എതിരാളി ആയിരിക്കും.
കൂടുതൽ വായിക്കൂ: