നാലാം ജനറേഷൻ മെഴ്‌സിഡസ് ബെൻസ് GLE LWB ലോഞ്ച് ചെയ്തു; വില 73.70 ലക്ഷം രൂപ
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 23 Views
- ഒരു അഭിപ്രായം എഴുതുക
പുതിയ ജനറേഷൻ എസ് യു വി , ബി എസ് 6 അനുസൃത ഡീസൽ മോഡലിൽ മാത്രം
-
മെഴ്‌സിഡസ് ബെൻസ്, തങ്ങളുടെ നീളമുള്ള വീൽബേസ് വേർഷൻ എസ് യു വി ഇന്ത്യയിൽ പുറത്തിറക്കി
-
രണ്ട് വേരിയന്റുകളിൽ ലഭ്യം: GLE 300 ഡി, GLE 400 ഡി ഹിപ്-ഹോപ് എഡിഷൻ.
-
73.70 ലക്ഷം മുതൽ 1.25 കോടി രൂപ വരെയാണ് വില
-
ഓഡി ക്യൂ 7,ബി.എം.ഡബ്‌ള്യൂ എക്സ് 5,വോൾവോ എക്സ് സി 90,ലാൻഡ് റോവർ ഡിസ്‌കവറി എന്നിവയോടാണ് മത്സരം
മെഴ്‌സിഡസ് ബെൻസ് തങ്ങളുടെ നാലാം ജനറേഷൻ GLE ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളിൽ ഇത് ലഭ്യമാകും: 300 ഡി,400 ഡി ഹിപ്-ഹോപ് എഡിഷൻ. ആദ്യത്തേതിന് 73.70 ലക്ഷം രൂപയും രണ്ടാമത്തേതിന് 1.25 കോടി രൂപയുമാണ് വില(ഡൽഹി എക്സ് ഷോറൂം വില)
300 ഡിയിൽ 2.0 ലിറ്റർ എൻജിൻ 245 PS/ 500 Nm പവറാണ് നൽകുന്നത്. 400 ഡിയിൽ 3.0 ലിറ്റർ എൻജിൻ 330 PS/ 700 Nm പവർ നൽകുന്നു. രണ്ട് എൻജിൻ ഓപ്ഷനുകളിലും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്. മെഴ്‌സിഡസ് 4 മാറ്റിക് ഓൾ വീൽ ഡ്രൈവ് സിസ്റ്റമാണ് ഇതിൽ ഉപയോഗിക്കുന്നത്.
ഡിസൈൻ നോക്കുകയാണെങ്കിൽ പുറംകാഴ്ചയിൽ GLS നോട് സാമ്യമുണ്ട്. വലിയ ഇരട്ട ഗ്രില്ലും ഒതുങ്ങിയ ഹെഡ്‍ലാംപുകളും കാണാം. പിന്നിൽ സിഗ്നേച്ചർ ഡിസൈൻ എലമെന്റ് ദൃശ്യമാണ്. ഇവ മുന്നിലേക്കും വ്യാപിക്കുന്നുണ്ട്. ഇത് പിന്നിലെ വിൻഡ്ഷീൽഡിന് ഒരു റാപ് എറൗണ്ട് ലുക്ക് നൽകുന്നു. ടെയിൽ ലാമ്പുകൾ കൂടുതൽ ഒതുക്കമുള്ളതാക്കിയിട്ടുണ്ട്.
ഇന്റീരിയർ മുഴുവനായും പുതുക്കി ഡിസൈൻ ചെയ്തിട്ടുണ്ട്. മെഴ്‌സിഡസിന്റെ ഇരട്ട സ്ക്രീൻ സെറ്റപ്പിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻഫോടെയ്ൻമെൻറ് സ്ക്രീൻ എന്നിവ കാണാം. ഫീച്ചറുകളിൽ 9 എയർ ബാഗുകൾ വരെയുള്ള ഓപ്ഷനും, ആപ്പിൾ കാർ പ്ലേ,ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി,പനോരമിക് സൺറൂഫ്,360 ഡിഗ്രി ക്യാമറ,ബർമസ്റ്റർ സൗണ്ട് സിസ്റ്റം,4 സോൺ ക്ലൈമറ്റ് കൺട്രോൾ,എയർ സസ്പെൻഷൻ,പാർക്കിംഗ് അസിസ്റ്റ് എന്നിവയുമുണ്ട്.
73.70 ലക്ഷം മുതൽ 1.23 കോടി രൂപ വരെയാണ് വില. വിപണിയിൽ ഓഡി ക്യൂ 7,ബി.എം.ഡബ്‌ള്യൂ എക്സ് 5,വോൾവോ എക്സ് സി 90,ലാൻഡ് റോവർ ഡിസ്‌കവറി എന്നിവയോട് മത്സരിക്കും.
ഇതും വായിക്കൂ: ഓട്ടോ എക്സ്പോ 2020: മെഴ്‌സിഡസ് ബെൻസ് ആഡംബര,ഇലക്ട്രിക്ക്,എ.എം.ജി വിഭാഗത്തിൽ കാറുകൾ അവതരിപ്പിക്കും
കൂടുതൽ അറിയാൻ വായിക്കൂ: GLE ഓട്ടോമാറ്റിക്