ഫോർഡ് ആന്ത്രാപ്രദേശിലും, തെലുങ്കാനയിലും യഥാർത്ഥ പാർട്ട്സിന്റെ റീട്ടെയിൽ വിതരണം വികസിപ്പിക്കുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 15 Views
- ഒരു അഭിപ്രായം എഴുതുക
ഫോർഡ് ഇന്ത്യ ജെ പി ഓട്ടോ സോണിനെ ആന്ത്രാപ്രദേശിലും, തെലുങ്കാനയിലും അവരുടെ യഥാർത്ഥ സർവീസ് പാർട്ട്സിന്റെ എക്സ്ക്ലൂസീവ് വിതരണക്കാരായി നിയമിച്ചു. ഈ റീജിയണിൽ ചെറു കച്ചവടക്കാർക്കും, ഒറ്റപ്പെട്ട റിപ്പയർ ഷോപ്പുകാർക്കും വിതരണം നടത്തും, ഇത് ഫോർഡിന്റെ ഇന്ത്യയിലെ എട്ടാമത്തെ എക്സ്ക്ലൂസീവ് സർവീസ് പാർട്ട്സിന്റെ ഡിസ്ട്രിബ്യൂട്ടറാണ്. ഇത് സ്ഥിതി ചെയ്യുന്നത് ഹൈദരാബാദിൽ 15-4-238/239, എ പി ഹൗസ്, ഗൗളിഗുഡ ചാമൻ, എന്ന സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്.
ഫോർഡ് ഇന്ത്യ, ഫോർഡ് കസ്റ്റമർ സർവീസ് ഓപ്പറേഷൻസിന്റെ വൈസ് പ്രസിഡന്റ് എൻ. പ്രഭു ഇങ്ങനെ പറയുകയുണ്ടായി “സെയിൽസിന്റെയും, സർവീസിന്റെയും നെറ്റ് വർക്ക് ഉയർത്തുന്നതിനൊപ്പം ഫോർഡിന്റെ യഥാർത്ഥ സ്പെയർ പാർട്ട്സിന്റെ വളരെയെളുപ്പത്തിൽ ലഭ്യമാക്കുന്നതിലും ഫോർഡ് ഫോക്കസ് ചെയ്യുന്നു, ഇത് തുടർച്ചയായ ക്വാളിറ്റി , സുരക്ഷ, ഉപഭോക്താക്കളുടെ സൗകര്യം എന്നിവ ഉറപ്പ് വരുത്തുന്നു”. “ ഞങ്ങൾ ഇന്ത്യയിലെ ഫോർഡ് ബ്രാൻഡിനെ പരിവർത്തനപ്പെടുത്തുകയും അതുപോലെ ഉപഭോകതാക്കൾക്ക് അവരുടെ ഫോർഡ് കാറിന്റെ ഓണർഷിപ്പ് സൈക്കിളിൽ പകരം വയ്ക്കാൻ കഴിയാത്ത അനുഭവത്തിന്റെ ആസ്വാദനം ഉറപ്പ് വരുത്തുകയു ചെയ്യുകയാണ്.”
ഫോർഡ് അവരുടെ യഥാർത്ഥ സർവീസ് പാർട്ട്സുകളുടെ ചെറുകിട വിതരണം വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവടങ്ങളിലേയ്ക്ക് അടുത്ത ഘട്ടത്തിൽ വ്യാപിപ്പിക്കാൻ പ്ലാൻ ചെയ്യുന്നു. ഇപ്പോൾ, കാർ നിർമ്മാതാക്കൾക്ക് നോർത്ത് ഡൽഹി, വെസ്റ്റ് മുംബൈ, സൗത്ത് ചെന്നൈ, ഈസ്റ്റ് കൽക്കട്ട എന്നീ എല്ലാ പ്രധാന ഹബുകളിലും വിതരണ കേന്ദ്രങ്ങൾ ഉണ്ട്.
രാജ്യത്താകമാനം ഫോർഡിന്റെ യഥാർത്ഥ പാർട്ട്സിന്റെ ലഭ്യത കമ്പനിയുടെ ഇപ്പോഴുള്ള ഉപഭോകതാക്കളെ കേന്ദ്രീകരിച്ചുള്ള സബ് അസംബ്ലി ലെവലിലുള്ള പാർട്ട്സ്, പാൻ-ഇന്ത്യ റോഡ് സൈഡ് അസിസ്റ്റൻസ്, 90-മിനിറ്റ് ക്യുക്ക് സർവീസ് ബേകൾ, മൊബൈൽ സർവീസ് വാനുകൾ, വാഹന റിപ്പോർട്ട് കാർഡ്, ഹാപ്പി പോക്കറ്റ് സർവീസ് എന്നീ സേവനങ്ങൾക്ക് പുറമെയാണ്, ഇതെല്ലാം കുറഞ്ഞ വിലയ്ക്ക് ഓണർഷിപ്പും, ഐ എൻ ആർ 2,199 തുടങ്ങി സർവീസുകളും ഓഫർ ചെയ്യുന്നു.