Exclusive: Tata Harrier EVയിൽ ഇലക്ട്രിക് മോട്ടോർ സജ്ജീകരണമോ?
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 39 Views
- ഒരു അഭിപ്രായം എഴുതുക
ടാറ്റ ഹാരിയർ ഇവി പുതിയ Acti.ev പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ 500 കിലോമീറ്ററിലധികം ക്ലെയിം ചെയ്ത റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
-
ഏറ്റവും പുതിയ ചിത്രത്തിൽ ഹാരിയർ ഇവിയിൽ റിയർ ആക്സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ വ്യക്തമാകുന്നു.
-
ഹാരിയർ ഇവിക്ക് ഓൾ-വീൽ ഡ്രൈവ് (AWD) ഡ്രൈവ്ട്രെയിനിൻ്റെ ഓപ്ഷൻ ലഭിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.
-
പുനർരൂപകൽപ്പന ചെയ്ത അലോയ് വീലുകളും ക്ലോസ്-ഓഫ് ഗ്രില്ലും ഉൾപ്പെടെയുള്ള EV-നിർദ്ദിഷ്ട ഡിസൈൻ ഘടകങ്ങളും ഇത് അവതരിപ്പിക്കും.
-
12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡ്യുവൽ സോൺ AC, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകൾ ലഭിക്കാൻ സാധ്യതയുണ്ട്.
-
ഇതിൻ്റെ സുരക്ഷാ കിറ്റിൽ ഏഴ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ADAS എന്നിവ ഉൾപ്പെടും.
-
2025 ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, വില 30 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ചേക്കാം (എക്സ്-ഷോറൂം).
ആദ്യമായി 2023 ഓട്ടോ എക്‌സ്‌പോയിലും തുടർന്ന് ഈ വർഷം ആദ്യം നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലും ടാറ്റ ഹാരിയർ EV പ്രദർശിപ്പിച്ചിരുന്നു. ടാറ്റയിൽ നിന്നുള്ള ഈ ഓൾ-ഇലക്‌ട്രിക് മിഡ്-സൈസ് SUV നിലവിൽ വികസന ഘട്ടത്തിലാണ്, ഇന്ത്യയിലെ ലേയിൽ പരീക്ഷണം നടത്തുന്നതിനിടയിലാണ് പുതിയ സ്പൈ ഷോട്ടുകൾ ഞങ്ങൾക്ക് ലഭിച്ചത്.
കണ്ടെത്തിയ ഇലക്ട്രിക് മോട്ടോർ
ഏറ്റവും പുതിയ സ്പൈ ഷോട്ടിൽ, ഹാരിയർ EVയിലെ റിയർ ആക്സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്. ഇത് സൂചിപ്പിക്കുന്നത് ടാറ്റ ഹാരിയർ EV യിൽ ഓൾ-വീൽ ഡ്രൈവ് (AWD) ഓപ്‌ഷനോട് കൂടിയായിരിക്കും ഇത് വാഗ്ദാനം ചെയ്യുന്നത് എന്നാണ്, ഇതിന് മുൻ ആക്‌സിലിലും പിൻ ആക്‌സിലിളും ഓരോന്ന് എന്ന രീതിയിൽ ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾ ലഭിക്കുന്നു.
ഡിസൈൻ പരിഗണിക്കുമ്പോൾ, ഹാരിയർ EV അതിൻ്റെ ഇൻറ്റേണൽ കാംബസ്റ്റൻ എഞ്ചിൻ (ICE) കൗണ്ടർപാർട്ടിൻ്റെ അതേ സിലൗറ്റും ഡിസൈൻ ഘടകങ്ങളും നിലനിർത്തും. എന്നിരുന്നാലും, അലോയ് വീൽ ഡിസൈൻ വ്യത്യസ്തവും പ്രത്യേകമായി EVക്ക് അനുയോജ്യമാക്കിയതുമാണ്. ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കി, മുന്നിലും പിന്നിലും കണക്റ്റുചെയ്‌ത LED ലൈറ്റിംഗ് ഘടകങ്ങളും ക്ളോസ്ഡ് ഗ്രില്ലും ഇതിൽ സജ്ജീകരിക്കും. രണ്ട് ബമ്പറുകളുടെയും രൂപകൽപ്പനയ്ക്ക് കൂടുതൽ EV-നിർദ്ദിഷ്ടമായ രൂപം നൽകുന്നതിന് ശ്രദ്ധ ചെലുത്തുന്നതാണ്.
പ്രതീക്ഷിക്കുന്ന റേഞ്ച്
ഹാരിയർ EVയുടെ ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോർ സ്പെസിഫിക്കേഷനുകളും ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 500 കിലോമീറ്ററിലധികം ക്ലെയിം ചെയ്ത റേഞ്ച് ഇത് വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, ഇതിന് ഡ്യുവൽ-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് (AWD) ഡ്രൈവ്ട്രെയിനിൻ്റെ ഓപ്ഷനും ലഭിക്കും.
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഡീസലിൽ പ്രവർത്തിക്കുന്ന ഹാരിയറിന് സമാനമായ സവിശേഷതകൾ ഹാരിയർ EV യിലും ഉണ്ടായേക്കാമെന്ന് പ്രതീക്ഷിക്കുന്നു. ഈ ലിസ്റ്റിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ് (മൂഡ് ലൈറ്റിംഗ് സഹിതം), ജെസ്റ്റർ എനേബിൾഡ് പവേർഡ് ടെയിൽഗേറ്റ് എന്നിവ ഉൾപ്പെടുന്നു
ഏഴ് എയർബാഗുകൾ, ബ്ലൈൻഡ് വ്യൂ മോണിറ്ററോട് കൂടിയ 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവയുൾപ്പെടെയുള്ള നൂതന ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങൾ (ADAS) യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു .
പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
ടാറ്റ ഹാരിയർ EV യുടെ വില 30 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) ആയിരിക്കും. 2025-ഓടെ ഇത് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ മഹീന്ദ്ര XUV.e8-ന് കിടപിടിക്കാൻ രൂപപ്പെടുത്തിയിട്ടുള്ള ഇത് ഹ്യുണ്ടായ് കോന ഇലക്ട്രിക്, MG ZS EV. എന്നിവയ്‌ക്ക് ഒരു പ്രീമിയം ബദൽ കൂടിയാണ്.
ടാറ്റ ഹാരിയർ EV-യെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി, കാർദേഖോ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ
കൂടുതൽ വായിക്കൂ: ടാറ്റ ഹാരിയർ ഡീസൽ