• English
  • Login / Register

ബി എം ഡബ്ല്യൂ 3 - സിരീസ് 2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിക്കുന്നു.

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 15 Views
  • ഒരു അഭിപ്രായം എഴുതുക

BMW 3-Series facelift

‘വീക്കൻഡ് റെസേഴ്‌സ് കാറിന്റെ “ ഫേസ് ലിഫ്റ്റ് 2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയിലെത്തുന്നു. ളൊകം മുഴുവൻ ആഗ്രഹിക്കുന്ന ബി എം ഡബ്ല്യൂ 3 സീരീസിന്റെ ഫേസ് ലിഫ്റ്റ് ഫെബ്രുവരി 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡയിൽ വച്ച് നടക്കുന്ന ഓട്ടോ എക്‌സ്പോ​‍ീൽ അവതരിപ്പിക്കും. 3 സിരീസ് അടക്കം മൂന്ന് വാഹനങ്ങളാണ്‌ 2016 ഐ എ ഇ യിൽ അവതരിപ്പിക്കുവാനായി ഈ ജർമ്മൻ വാഹന നിർമ്മാതാക്കൾ തയ്യാറെടുക്കുന്നത്. 3 സിരീസിനിനു പുറമെ 7 - സിരീസ് പിന്നെ സോഫ്റ്റ് ഓഫ് റോഡർ എക്‌സ് 1 എന്നിവയും ഒപ്പം ഉണ്ടാകും.

വാഹനം ഫേസ്‌ലിഫ്റ്റ് ആയതിനാൽ എക്‌സ്റ്റീരിയറിൽ കാര്യമായ മാറ്റങ്ങളൂണ്ട്. മറ്റ് മറ്റങ്ങൾക്ക് പുറമെ നവീകരിച്ച ഹെഡ്‌ലാംപ് ടെയിൽ ലാംപ് ക്ലസ്റ്ററുകൾ. പുതുക്കിയ എയർ ഇണ്ടേക്ക് അടക്കമുള്ള ഫ്രണ്ട് ബംബർ എന്നിവയാണ്‌ പ്രധാന സവിശേഷതകൾ.

BMW 3-Series facelift (Interiors)

എ സി വെന്റുകൾ, സെൻട്രൽ കൺസോൾ, എ സി കൺട്രോൾ എന്നിവയടക്കം ഉൾവശം മുഴുവൻ ക്രോമിയം അക്സന്റിലാണ്‌ ഒരുക്കിയിരിക്കുന്നത്. ഫ്ലൂർ കൺസോലിലുള്ള കപ് ഹോൾഡർ സ്ലൈഡിങ്ങ് ലിഡ് വച്ചായിരിക്കും കവർ ചെയ്‌തിരിക്കുക. നിലവിലെ മോഡലിലുള്ള ടർബൊ ചാർജ് ചെയ്ത ട്വിൻ പ്വർ 2.0 ലിറ്റർ 4 സിലിണ്ടർ എഞ്ചിനായിരിക്കും നവീകരിച്ച 3 സിരീസിനും ഉണ്ടാകുക. മെഴ്‌സിഡസ് ബെൻസ് സി ക്ലാസ് ഔഡി എ 4 എന്നീ എതിരാളികളെ വളരെ ദൂരം പിന്നിലാക്കുന്ന തരത്തിൽ 384 എൻ എം ടോർക്കിൽ 184 ബി എച്ച് പി പവറായിരിക്കും വാഹനം പുറന്തള്ളുക. നിലവിലെ മോഡലിലെ ട്രാൻസ്മിഷന്റെ ചുമതലയുള്ള 8 - സ്പീഡ് ഇസഡ് എഫ് ഓട്ടോ മാറ്റിക് ഗീയർ ബോക്‌സ് തന്നെയായിരിക്കും ട്രാൻസ്മിഷന്റെ ജോലികൾ ചെയ്യുക. പുറത്തിറങ്ങാനിരിക്കുന്ന ബി എം ഡബ്ല്യൂ 1 സിരീസ് സെഡാനെപ്പോലെ തന്നെ 3 സിരീസ് ഫേസ്‌ലിഫ്റ്റും കമ്പനിയുടെ ചെന്നൈയിലെ പ്ലാന്റിലാവും നിർമ്മിക്കുക അതിൽത്തന്നെ 50 ശതമാനത്തോളം പാർട്ട്സുകളും ആഭ്യന്തരമായി നിർമ്മിക്കും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

Write your Comment on BMW 3 സീരീസ് 2014-2019

Read Full News

ട്രെൻഡിംഗ് സെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience