ഓട്ടോ എക്സ്പോ 2016ന് വിജയകരമായ പരിസമാപ്തി; സന്ദർശകരുടെ എണ്ണം 6 ലക്ഷം കവിഞ്ഞു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 11 Views
- ഒരു അഭിപ്രായം എഴുതുക
രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഇവന്റായ ഓട്ടോ എക്സ്പോ 2016 ഇന്ന് അവസാനിച്ചു. ഏഴ് ദിവസം നീണ്ടുനിന്ന വാഹനങ്ങളുടെ വിശാലമായ പ്രദർശനം കാണാൻ 6 ലക്ഷത്തിന് മേൽ ആളുകൾ എത്തി. വോൾവോ, സ്കോഡ തുടങ്ങിയവരുടെ അസാന്നിധ്യം ഒരു നഷ്ടമായിരുന്നെങ്കിലും, ബിഎംഡബ്ള്യൂ, ഓഡി, മെർസിഡസ്, ജാഗ്വാർ തുടങ്ങിയ നിർമ്മാതാക്കളുടെ പ്രദർശനം സന്ദർശകരെ സന്തോഷിപ്പിച്ചു. സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി, കത്രീന കൈഫ്, ജോൺ എബ്രഹാം തുടങ്ങിയ സെലിബ്രിറ്റീസിന്റെ താരതിളക്കവും മേളയ്ക്ക് മാറ്റ്കൂട്ടി.
എക്സ്പോയുടെ വിജയകരമായ സംഘാടനത്തിൽ സന്തോഷിച്ച് സിയാം ഡയറക്ടർ ജനറൽ വിഷ്ണു മഥുർ ഇങ്ങനെ പറഞ്ഞു, “വെറും ഒരു വാഹന പ്രദർശനം എന്നതിൽ നിന്നും, ഇൻഡ്യയുടെ നിർമ്മാണ ശേഷിയും സാങ്കേതിക വൈഭവവും പ്രകടമാക്കാനുള്ള വേദിയായി ഈ ഓട്ടോ എക്സ്പോ പരിണമിച്ചു. കഴിഞ്ഞ ഒരാഴ്ചയിൽ, 108 പുതിയ ഉല്പന്നങ്ങളുടെ ലോഞ്ചിങ്, പ്രകാശനം എന്നിവ നടക്കുകയുണ്ടായി. മൊത്തം 6,01,914 സന്ദർശകർ എത്തിയ ഈ എക്സ്പോ, ഇൻഡ്യൻ ഓട്ടോമോട്ടീവ് ഇൻഡസ്ട്രിക്ക് മേൽ നിർമ്മാതാക്കൾക്കുള്ള വിശ്വാസത്തെ ബലപ്പെടുത്തും. മോട്ടോർ ഷോ സന്ദർശിച്ചവർക്കൊപ്പം, ഞങ്ങളുടെ എക്സിബിറ്റേർസ്, പാർട്ണേർസ്, മീഡിയ എന്നിവർക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു. ഇവർ ഏവരുടെയും പിൻതുണയാണ്, എക്സ്പോ വിജയിപ്പിക്കുവാനും, പ്രതീക്ഷിച്ച നിലവാരം പുലർത്തുവാനും ഞങ്ങളെ സഹായിച്ചത്.“
ഒരാഴ്ച നീണ്ട ഈ മോട്ടോർ ഷോയിൽ, 65ൽ പരം നിർമ്മാതാക്കൾ തങ്ങളുടെ നിലവിലുള്ളതും പുതിയതുമായ ഉല്പന്നങ്ങളെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. 108 പുതിയ ഉല്പന്നങ്ങളാണ് ഈ ഒരാഴ്ചയിൽ പ്രദർശിപ്പിച്ചത്. നിരവധി ഫുഡ്സ്റ്റാളുകളും വിനോദങ്ങളും എക്സ്പോയിൽ ഉണ്ടായിരുന്നു. അവയുടെ സജീവമായ പ്രവർത്തനം സൂചിപ്പിക്കുന്നത്, വീക്ക്ഡേസുകളിലും എക്സ്പോയിൽ എത്തിയ വൻ ജനപ്രവാഹത്തെയാണ്. കേന്ദ്രമന്ത്രി (റോഡ്, ട്രാൻസ്പോർട്ട് & ഹൈവേസ്) ശ്രീ നിതിൻ ഗഡ്കരിയും, കേന്ദ്രമന്ത്രി (ഹെവി ഇൻഡസ്ട്രീസ് & പബ്ളിക് എന്റർപ്രൈസസ്) ശ്രീ ആനന്ദ് ഗീതെയും ചേർന്ന്, ഫെബ്രുവരി 4നാണ് മോട്ടോർ ഷോ ഉദ്ഘാടനം ചെയ്തത്. ഷോയുടെ ആദ്യത്തെ രണ്ട് ദിവസം മാധ്യമങ്ങൾക്കായും, ബാക്കി അഞ്ച് ദിവസങ്ങൾ പൊതുജനങ്ങൾക്കായും തുറന്നുകൊടുത്തു.
ദിനംപ്രതി വന്ന സന്ദർശകരുടെ എണ്ണം
ദിവസം | എണ്ണം |
ഫെബ്രുവരി 3,4 | 75,000 |
ഫെബ്രുവരി 5 | 79,000 |
ഫെബ്രുവരി 6 | 1,12,400 |
ഫെബ്രുവരി 7 | 1,30,975 |
ഫെബ്രുവരി 8 | 1,09,539 |
ഫെബ്രുവരി 9 | 95,000 |
ആകെ | 6,01,914 |
0 out of 0 found this helpful