Login or Register വേണ്ടി
Login

ക്യൂ 2 എസ് യു വിയുടെ വരവ് ഔഡി ടീസ് ചെയ്തു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
19 Views

ഔഡി അവരുടെ ഏറ്റവും പുതിയ കുഞ്ഞായ (മൈക്രോ?) എസ്‌ യു വി , ക്യൂ 2 വിന്റെ വരവ്‌ ടീസ്‌ ചെയ്തു. 2016 മാർച്ചിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്ന ജെനീവ മോട്ടോർ ഷോയിൽ ഈ കാർ ലോകം മുഴുവനും വേണ്ടിയുള്ള അരങ്ങേറ്റം നടത്തും. മുൻപ് ഈക്യൂ 1 എന്നാണ്‌ ഈ കാറിനെ വിളിച്ചിരുന്നത്, പക്ഷേ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഔഡി ഫിയറ്റ് ക്രിസ്ലെർ ഓട്ടോ മൊബൈൽസിൽ നിന്ന് ക്യൂ 2, ക്യൂ 4 ബാഡജുകൾ സ്വന്തമാക്കിയിരുന്നു എന്ന് മാത്രമല്ലാ അവരുടെ ഏറ്റവും പുതിയ എസ് യു വിയ്ക്ക് ക്യൂ 2 എന്ന നാമം നല്കുകയും ചെയ്തു. പുറത്തിറക്കിയ ടീസറിൽ ക്യൂ 7, ക്യൂ 5, ക്യൂ 3 എന്നിവ അടുത്തടുത്തായി പാർക്ക് ചെയ്തിരിക്കുന്നത് കാണാം അതോടൊപ്പം യഥാക്രമം അവരുടെ നമ്പർ പ്ലേറ്റുകളും കാണാം എന്ന് മാത്രമല്ലാ നാലാമതൊരു സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നതും കാണാം.

2013 ലാണു ക്യൂ 2 വിനെക്കുറിച്ചുള്ള ആദ്യ സ്ഥിരീകരണം ഔഡിയിൽ നിന്നുണ്ടായത്. ഇതിന്റെ ഡിസൈനിന്റെ സൂചനകൾ ലഭിച്ചത് ഔഡിയുടെ ക്രോസ് ലെയ്ൻ കൂപ്പെയിൽ നിന്നാണ്‌. ഈ നിരയിൽ പിന്നീട് അവതരിപ്പിച്ചേക്കാവുന്ന ഹൈബ്രിഡ് ഇ-ട്രോൺ വെരിയന്റും ,ഡീസൽ എഞ്ചിനുകളുമാണ്‌ ഈ കാറിൽ നിന്ന് പ്രതീക്ഷിക്കുന്ന ഫീച്ചേഴ്സ്. 2017 ൽ എത്തിയേക്കാവുന്ന ക്യൂ 1 എന്ന് വിളിക്കപ്പെടുന്ന ഒരു കാറും അവതരിപ്പിക്കാനുള്ള പ്ലാനും ഔഡിയ്ക്കുണ്ട്. ജർമ്മൻ കാർ നിർമ്മാതാക്കളിൽ നിന്ന് വരാൻ പോകുന്ന എസ് യു വിയുടെ അടിസ്ഥാനം ഫോക്സ് വാഗണിന്റെ എം ക്യൂ ബി പ്ലാന്റ്ഫോമാണ്‌ എന്ന് മാത്രമല്ലാ അളവുകൾ എല്ലാം എ3 ഹച്ച് ബാക്കിനോട് സമാനമാണ്‌.

2016 ഓട്ടോ എക്സ്പോയിൽ ഏറ്റവും ചെലവ്‌ കൂടിയ ഇവെന്റിലെ ലോഞ്ചായ എ 8 എൽ സെക്യൂരിറ്റിയിലൂടെ ഔഡി തലക്കെട്ടുകൾ സൃഷ്ടിച്ചു. 9.15 കോടി വിലയിലൂടെ ഈ കാർ ആഡംബരത്തിന്റെയും, സുരക്ഷയുടെയും മിശ്രിതത്തിന്‌ ഒരു പുനർനിർവചനം നല്കി. ഈ കാറിനു ബുള്ളറ്റ് പ്രൂഫ്, ബോംബ് പ്രൂഫ്, എന്തിനു രാസ ആക്രമണങ്ങിൽ നിന്നുള്ള പ്രതിരോധം വരെയുള്ളതിനാൽ അഭിമാനിക്കാം. ഇതിന്റെ ബൂട്ടിൽ കവച സജ്ജീക്രതമായ കമ്മ്യൂണിക്കേഷൻ ബോക്സിനൊപ്പം സമാന്തരമായി അധികമായുള്ള ബാറ്ററിയുമുണ്ട്. എ 8 എൽ സുരക്ഷയ്ക്ക് പുറം ലോകവുമായി ബന്ധം പുലർത്തുന്നതിനായി അതിന്റെ തന്നെ ഇന്റർ കോമും, സ്പീക്കറുകളുമുണ്ട്. ഉടമസ്ഥന്മാർക്കായി എമർജൻസി എക്സിറ്റ് സിസ്റ്റവും, തീയണയ്ക്കാനുള്ള സിസ്റ്റവും, എമർജൻസി ഫ്രഷ് എയർ സിസ്റ്റവും ഉണ്ട്. ഇത് വരുന്നത് ശക്തി പകരുന്ന രണ്ട് 4.0 ലിറ്റർ എഞ്ചിൻ കോൺഫിഗ്രേഷൻ- വി 8, ഡബ്ല്യൂ 12 എന്നിവയുമായിട്ടാണ്‌. വി 8 മിൽ 429 ബി എച്ച് പി ഉല്പ്പാദിപ്പിക്കുമ്പോൾ , ഡബ്ല്യൂ 12 നു 493 ബി എച്ച് പിയാണുള്ളത്. ഈ വാഹനത്തിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 210 കിലോമീറ്ററായി ഇലക്ടോണിക്കിലി ലിമിറ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ്‌.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
Rs.67.65 - 73.24 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
പുതിയ വേരിയന്റ്
Rs.8.25 - 13.99 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ