ഔഡി ക്യു 2 ആദ്യത്തെ ടീസർ വീഡിയൊ പുറത്തായി!
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ഔഡി ജർമ്മനി വരാനിരിക്കുന്ന ക്യു 2 ന്റെ ഔദ്യോഗീയ വീഡിയൊ പുറത്തുവിട്ടു. 2016 ജനീവ മോട്ടോർഷോയിലൂടെ അരങ്ങേറാനൊരുനുകയാണ് വാഹനം. കോംപാക്‌ട് വലുപ്പത്തിലുള്ള ക്യു 3 യ്ക്ക് താഴെ വരുന്ന പുതിയ ക്രോസ്സോവറിനെ ഔഡി വിളിക്കുന്നത് പുതിയ ക്യു എന്നാണ്!. അഴുക്കുനിറഞ്ഞ ഒരു റോഡിലൂടെ മഞ്ഞ നിറത്തിലുള്ള വാഹനം കടന്നു പോകുന്നതാണ് വീഡിയൊ. ഈ വർഷം അവസാനത്തോടെ ഔഡി ക്യു 2 യൂറോപ്യൻ വിപണിയിൽ എത്തും, 2017 ൽ വാഹനം ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിയിൽ ക്രോസ്സ് ഓവർ എസ് യു വി കാറുകളോട് പ്രിയം ഏറിയതിനാൽ വാഹനം ഉടൻ ലോഞ്ച് ചെയ്യുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്, കൃത്യമായി വിലയിട്ടാൽ വാഹനത്തിന് ഈ ജർമ്മൻ നിർമ്മാതാക്കളുടെ പുതിയ ബെസ്റ്റ് സെല്ലറാകാം.
ഈ ക്രോസ്സ് ഓവറിനെപ്പറ്റി ഇൻഗോസ്ലാറ്റ് അടിസ്ഥാനമാക്കിയുള്ള കഹ്വറി കാർ നിർമ്മാതാക്കൾ വ്യക്‌തമായി ഒന്നും പുറത്തുവിട്ടിട്ടില്ല. ഷോയ്‌ക്ക് ഉമ്ൻപായി ഓൺലൈനിൽ വാഹനത്തിന്റെ വിശദാംശങ്ങൾ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി വീഡിയോയിലേക്ക് പോകാം, സി പില്ലേഴ്‌സ് കാണുവാൻ സാധിക്കാത്തതിനാൽ വാഹനത്തിന് ഫ്ലോട്ടിങ്ങ് റൂഫ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. വാഹനത്തിന്റെ ലൈറ്റിങ്ങും അനുബന്ധ കര്യങ്ങളും ഇതിനു മുൻപിറങ്ങിയ ടീസറിൽ വ്യക്‌തമാക്കിയിരുന്നു. ക്യു 2 ന്റെ ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകൾക്ക് എ 6 നേക്കാൾ വലിപ്പം കുറവാണ്. ടെയിൽ ലാംപ് ഗ്രാഫിക്‌സിന്റെ കാര്യവും ഇതുതന്നെയാണ്. പിന്നെ വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപഘടനയും ഔഡി ക്യു നിരയോട് സാമ്യമുള്ളതാണ്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കു.