പുതിയ മേഴ്സിഡസ്-ബെൻസ് V-ക്ലാസിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 20 Views
- ഒരു അഭിപ്രായം എഴുതുക
ഷാർപ്പർ സ്റ്റൈലിംഗ്, കൂടുതൽ മികച്ച ഇന്റീരിയറുകൾ, സമ്പന്നമായ സാങ്കേതികവിദ്യ എന്നിവ ഈ വാനുകൾ കൂടുതൽ ആഡംബരപൂർണ്ണമാക്കുന്നു
2024 മെഴ്‌സിഡസ് ബെൻസ് V-ക്ലാസ് അതിന്റെ അന്താരാഷ്ട്ര പ്രീമിയർ നടത്തിയിരിക്കുന്നു, ആഡംബര വാനുകളുടെ നിര കൂടുതൽ ആകർഷകമായ ഫീച്ചർ ലിസ്റ്റ് തന്നെ വാഗ്ദാനം ചെയ്യുന്നു. ക്യാബിനിൽ പുതുക്കിയ ലേഔട്ടും കൂടുതൽ സാങ്കേതികവിദ്യയും നൽകി, കൂടുതൽ ആധുനികമായ ബാഹ്യ ഡിസൈൻ ഇതിൽ ലഭിക്കുന്നു. പുതിയ V-ക്ലാസിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ:
കാണാൻ കൂടുതൽ ഗംഭീരം
പുതിയ V-ക്ലാസ്, അതേ വാൻ-ടൈപ്പ് രൂപത്തിൽ തന്നെയാണെങ്കിലും, വളരെ പുതുമയുള്ള ലുക്ക് നൽകുന്നുണ്ട്. ഇല്ലൂമിനേറ്റഡ് സറൗണ്ട്, കൂടുതൽ ഷാർപ്പ് ആയ LED ലൈറ്റുകൾ, കൂടുതൽ അഗ്രസീവ് ആയ ബമ്പറുകൾ എന്നിവയുള്ള വലിയ ഗ്രിൽ, ആഡംബര-സെഗ്മെന്റ് വാങ്ങുന്നവർക്ക് വാൻ കൂടുതൽ ആകർഷകമാക്കുന്നു.
സൈഡ് പ്രൊഫൈലിൽ, 17 മുതൽ 19 ഇഞ്ച് വരെ വലുപ്പത്തിൽ വാഗ്ദാനം ചെയ്യുന്ന പുതിയ എയറോഡൈനാമിക് രൂപകൽപ്പനയിലുള്ള അലോയ് വീലുകൾ വരുന്നു. പിന്നിൽ, ചെറുതായി മാറ്റംവരുത്തിയ ടെയിൽ ലാമ്പ് ഡിസൈനും വിൻഡ്‌സ്‌ക്രീൻ വിശദാംശങ്ങളും ഉൾപ്പെടെ കുറച്ചുമാത്രം സൗന്ദര്യാനുബന്ധ മാറ്റങ്ങളാണ് ഉണ്ടാവുക.
മാത്രമല്ല, V-ക്ലാസ് ഇപ്പോൾ മുമ്പത്തെ പതിപ്പിനേക്കാൾ മനോഹരവും ആകർഷകവുമാണ്.
മികച്ച ക്യാബിൻ
ഉള്ളിലുള്ള മാറ്റങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണ്, V-ക്ലാസ് മറ്റ് മെഴ്‌സിഡസ്-ബെൻസ് ലൈനപ്പുമായി മാച്ച് ചെയ്യുന്ന പുതിയൊരു ഇന്റീരിയർ ലേഔട്ട് നൽകുന്നു. വിശാലമായ ഡാഷ്‌ബോർഡ് ലേഔട്ട് വളരെ പ്രീമിയമായി വരികയും കണ്ണുകൾക്ക് സുന്ദരമായിത്തീരുകയും ചെയ്യുന്നു. ഒടുവിൽ ഇപ്പോഴിത് ഡ്യുവൽ ഇന്റഗ്രേറ്റഡ് ഡിസ്പ്ലേകളുമായാണ് വരുന്നത്.
പുതിയ സ്റ്റിയറിംഗ് വീൽ, സ്ലീക്കർ AC വെന്റുകൾ, എൻഡ്-ടു-എൻഡ് ആംബിയന്റ് ലൈറ്റിംഗ് സ്ട്രിപ്പ് എന്നിവ നിങ്ങൾക്ക് ഇതിൽ കാണാവുന്ന ചില പുതിയ ഘടകങ്ങളാണ്. ട്രാക്ക്പാഡിനൊപ്പം ക്ലൈമറ്റ് കൺട്രോൾ സ്വിച്ചുകളും ഇൻഫോടെയ്ൻമെന്റ് കൺട്രോളുകളും ഉൾക്കൊള്ളുന്ന ഫ്ലോട്ടിംഗ് സെന്റർ കൺസോൾ ഇപ്പോഴും ഇതിലുണ്ട്, പക്ഷേ പുതിയ അവതാറിലാണ്.
നാല്, ആറ് സീറ്റർ കോൺഫിഗറേഷനുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നു, ആദ്യത്തേത് കൂടുതൽ ആഡംബരപൂർണമായ അനുഭവം നൽകുന്നു.
ഇതും വായിക്കുക: വലുത്, മികച്ചത്? ഈ 10 കാറുകൾക്കാണ് ലോകത്തിലെ ഏറ്റവും വലിയ ഡിസ്‌പ്ലേകളുള്ളത്
ഫീച്ചറുകൾ
മുൻഭാഗത്ത്, ന്യൂ-ഏജ് മെഴ്‌സിഡസ് ഡ്യുവൽ ഡിസ്‌പ്ലേ സജ്ജീകരണമുണ്ട്, ടച്ച്‌സ്‌ക്രീൻ സിസ്റ്റത്തിനായി രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകളും ഏറ്റവും പുതിയ MBUX ഇൻഫോടെയ്ൻമെന്റ് അവതരിപ്പിക്കുന്ന വെർച്വൽ കോക്ക്‌പിറ്റും (ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ) ഉൾക്കൊള്ളുന്നു.
കൂടുതൽ സൗകര്യത്തിനും ഉല്ലാസത്തിനുമായി, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, ലംബർ സപ്പോർട്ട് ഉള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, കൂടാതെ അറ്റൻഷൻ അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, പാർക്കിംഗ് അസിസ്റ്റന്റ് തുടങ്ങി നിരവധി ഡ്രൈവിംഗ് അസിസ്റ്റന്റ് ഫീച്ചറുകളും ഉണ്ട്.
വ്യക്തമായും, ആഡംബരത്തിന് യാതൊരു കുറവുമില്ലാതെ, പിൻവശത്തുള്ള യാത്രക്കാരാണ് V-ക്ലാസിൽ ഫോക്കസ്. ഇലക്ട്രിക്കലി സ്ലൈഡിംഗ് ഡോറുകൾ, ഇളംനിറത്തിലുള്ള പിൻ വിൻഡോകൾ, സീറ്റുകൾക്ക് താഴെയുള്ള USB ചാർജറുകൾ, വലിയ പനോരമിക് സൺറൂഫ് എന്നിവ ഓഫർ ചെയ്യുന്നു.
പിന്നെ മാർക്കോ പോളോ എഡിഷൻ ഉണ്ട്, അടിസ്ഥാനപരമായി സുഖസൗകര്യങ്ങൾക്കായി ചാരിയിരിക്കാവുന്ന സീറ്റുകളുള്ള ആഡംബര ക്യാമ്പർ, സിങ്കും ഇലക്ട്രിക് സ്റ്റൗവും സ്റ്റോറേജ് കമ്പാർട്ട്മെന്റുകളും ഉള്ള ചെറിയൊരു അടുക്കള.
ഇലക്ട്രിക് V-ക്ലാസ് എങ്ങനെയുണ്ട്?
V-ക്ലാസിന്റെ ഇലക്ട്രിക് പതിപ്പായ അപ്‌ഡേറ്റ് ചെയ്ത EQV-യും മെഴ്‌സിഡസ് പുറത്തുവിട്ടിട്ടുണ്ട്. EQV-യുടെയും പുതിയ V-ക്ലാസിന്റെയും പവർട്രെയിൻ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിറ്റോ, ഇ-വീറ്റോ പതിപ്പുകളും ഉണ്ട്, അത് വാണിജ്യ വിഭാഗത്തിലായിരിക്കും ഉണ്ടാവുക.
EQV ഏകദേശം 400 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ICE പതിപ്പുകൾ അല്ലെങ്കിൽ സാധാരണ V-ക്ലാസ് മറ്റ് മെഴ്‌സിഡസ് ഉൽപ്പന്നങ്ങളിൽ കാണുന്നത് പോലെ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ ചോയ്സ് നൽകും.
ഇതും വായിക്കുക: വിപണിയിലെ ഏറ്റവും ഉയർന്ന റേഞ്ചുള്ള 10 മികച്ച EV-കൾ
ഇത് ഇന്ത്യയുമായി ബന്ധപ്പെട്ടതാണോ?'
]
V-ക്ലാസിന്റെ മുൻ പതിപ്പ് 2019-ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തെങ്കിലും 2022-ൽ നിർത്തലാക്കി. ടൊയോട്ട വെൽഫയറിന്റെ എതിരാളിയായി അപ്‌ഡേറ്റ് ചെയ്‌ത മെഴ്‌സിഡസ് വാൻ 2024-ൽ ഇന്ത്യയിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഏകദേശം 90 ലക്ഷം രൂപ മുതലായിരിക്കും സ്റ്റിക്കർ വില.
0 out of 0 found this helpful