ഒരുപാട് അഭ്യൂഹങ്ങളുയർത്തിയ ഫെറാറി 488 ജി ടി ബി ഇന്ത്യയിൽ ലോഞ്ച് ചെയ്‌തു. വിലയിട്ടിരിക്കുന്നത് 3.88 കോടി രൂപ. 458 ഇറ്റാലിയയുടെ തുടർച്ചയായാണ് വാഹനം എത്തുന്നത് കൂടാതെ കാലിഫോർണിയ ടി കഴിഞ്ഞുള്ള രണ്ടാമത്തെ ടർബോചാർജഡ് വാഹനം എന്ന വിശേഷണവും ഉണ്ട്.
വളരെ ജനപ്രീതി നേടിയ 458 ഇറ്റാലിയയ്ക്ക് പകരമായെത്തിൂന്ന ഫെറാറിയുടെ 488 ജി ടി ബി ഫെബ്രുവരി 17 ന് ഇന്ത്യയിൽ അവതരിപ്പിക്കും. കഴിഞ്ഞ വർഷം ഇന്ത്യയിലിറങ്ങിയ കാലിഫോർണിയ ടി യ്ക്ക് ശേഷമുള്ള ഈ ഇറ്റാലിയൻ നിർമ്മാതാക്കളുടെ രണ്ടാമത്തെ ടർബോചാർജഡ് സൂപ്പർകാറാണ് 488 ജി ടി ബി.
ഫെറാറി തങ്ങളുടെ വരാനിരിക്കുന്ന സെഡാന്റെ പേരും വിവരങ്ങളും ഓൺലൈനായി പുറത്തുവിട്ടു. ഫെറാറിയുടെ എഫ് എഫ് ന്റെ അപ്‌ഡേറ്റഡ് വേർഷനായ വാഹനത്തിന് ജി ടി സി 4 ലൂസ്സോ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ മികച്ച വാഹനത്തിൽ ഇറ്റാലിയൻ നിർമ്മാതാക്കൾ തങ്ങളുടെ പുതിയ സാങ്കേതിക കരവിരുത് മുഴ ുവനായും ഉപയോഗിച്ചിട്ടുണ്ട്. വാഹനപ്രേമികൾക്ക് കണ്ണെടുക്കാൻ കഴിയാത്ത തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വാഹന പ്രേമികളെ അമ്പരപ്പിക്കുവാനായി വാഹനത്തിന്റെ ചില മികച്ച ചിത്രങ്ങൾ ഞങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്.