ഫോക്‌സ്‌വാഗണ്‌ പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് ലഭിച്ചു

published on ജനുവരി 27, 2016 05:18 pm by saad വേണ്ടി

 • 10 കാഴ്ചകൾ
 • ഒരു അഭിപ്രായം എഴുതുക

തങ്ങളുടെ വാഹനങ്ങൾ കൃത്യസമയത്ത് നവീകരിക്കുന്നതിന്‌ ഫോക്‌സ്‌വാഗൺ ഇന്ത്യ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അവരുടെ ജെറ്റ സെഡാനിന്റെ ഇന്റീരിയറിൽ പുതിയ അപ്‌ഡേറ്റുമായാണ്‌ ഈ ജർമ്മൻ വാഹന നിർമ്മാതാക്കൾ ഇത്തവണ എത്തുന്നത്. കഴിഞ്ഞ വർഷൻ ഫേസ് ലിഫ്റ്റ് ചെയ്‌ത വാഹനത്തിന്‌ പുത്തൻ ഇൻഫോടെയിന്മെന്റ് സിസ്റ്റം ഇതുവരെ ലഭിച്ചിട്ടില്ല. അടുത്തിടെ ലോഞ്ച് ചെയ്‌ത ബീറ്റിലിനൊപ്പമാണ്‌ ഈ പുതിയ സിസ്റ്റം അവതരിപ്പിച്ചത്. 

നിയന്ത്രിക്കുന്നതിനായി സൈഡുകളിൽ ബട്ടണുകളുള്ള പഴയ സിസ്റ്റത്തിനു പകരമാവും പുതിയ സിസ്റ്റം എത്തുക. ടച്ച്സ്‌ക്രീൻ ഡിസ്‌പ്ലേ, സിങ്ങിൾ സി ഡി പ്ലേയർ, ബ്ലൂടൂത്, യു എസ് ബി, എ യു എക്‌ക്സ്, പിന്നെ എസ് ഡി കാർഡ് റീഡ് ചെയ്യാനുള്ള സൗകര്യം എന്നിവയാണ്‌ പുതിയ സവിശേഷതകൾ. അഡാപ്‌റ്റീവ് റിവേഴ്‌സ് ഗൈഡ്ലൈനോട്‌ കൂടിയ പാർക്കിങ്ങ് സെൻസറിന്റെ വിഷ്വലുകളും അതിൽ ലഭിക്കും. എന്നിരുന്നാലും റിവേഴ്‌സ് ക്യാമറ ഇല്ലാത്തത് ഒരു പോരായ്‌മ തന്നെയാണ്‌. പഴയ 4 - സ്പീക്കർ / 4 ട്വീറ്റേഴ്‌സ് സിസ്റ്റം തന്നെയായിരിക്കും വാഹനത്തിലുണ്ടാകുക.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ജെട ഫേസ്‌ലിഫ്റ്റിൽ പുത്തൻ ഗ്രിൽ, ഡി ആർ എല്ലോട് കൂടിയ ഹെഡ്‌ലാംപുകൾ, പുതുക്കിയ ടെയിൽ ലാംപുകൾ, ഡ്വൽ ടോൺഡ് തീം, ഫ്ലാറ്റ് ബോട്ടം സ്റ്റീയറിങ്ങ് വീൽ, പിന്നെ 6 എയർ ബാഗുകൾ, ക്രൂയിസ് കൺട്രോൾ, എ ബി എസ്, ഫാറ്റിഗ് ഡിറ്റക്‌ഷൻ സിസ്റ്റം തുടങ്ങിയ സുരക്ഷ സംവിധാനങ്ങളുമുണ്ട്.

പഴയ 1.4 ലിറ്റർ ടി എസ് ഐ 2.0 ലിറ്റർ ടി ഡി ഐ എഞ്ചിനുകൾ തന്നെയായിരിക്കും വാഹനത്തിലുണ്ടാകുക. 6 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടൊപ്പം പെട്രോൾ വേർഷൻ എത്തുമ്പോൾ 6 - സ്പീഡ് മാനുവലിനൊപ്പം 7 - സ്പീഡ് ഡ്വൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും കൂടിയായിരിക്കും ഡീസൽ വ്വെർഷൻ എത്തുക.

വരുന്ന 2016 ഓട്ടോ എക്‌സ്പോയ്‌ക്ക് വേണ്ടി ഫോക്‌ശ് വാഗണും തയ്യാറെടുത്തുകഴിഞ്ഞു. 3 പുത്തൻ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം മിനുക്ക്‌ പണികൾ നടത്തിയ നിലവിലെ ഉൽപ്പന്നങ്ങളും അവർ അക്‌സ്പോയിൽ അവതരിപ്പിക്കുന്നതായിരിക്കും. കോംപാക്‌ട് സെഡാൻ അമീയൊ,

ടിഗ്വാൻ എസ് യു വി, പസ്സറ്റ് ജി ടി ഇ പ്ലഗ് ഇൻ ഹൈബ്രിഡ് മോഡൽ എന്നിവയാണ്‌ അവരുടെ പുതിയ മോഡലുകൾ. അടുത്തിടെ ലോഞ്ച് ചെയ്‌ത ബീറ്റിൽ, വെന്റൊ, ജെറ്റ സെഡാൻ, പോളോ, ക്രോസ്സ് പോളോ, എന്നിവയായിരിക്കും ഫോക്‌ശ് വാഗണിന്റെ പവലിയണിൽ ഉണ്ടാകുന്ന മറ്റ് വാഹനങ്ങൾ.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഫോക്‌സ്‌വാഗൺ ജെറ്റ

Read Full News
 • ട്രെൻഡിംഗ്
 • സമീപകാലത്തെ

trendingസിഡാൻ

 • ലേറ്റസ്റ്റ്
 • ഉപകമിങ്
 • പോപ്പുലർ
 • ടെസ്ല മോഡൽ 3
  ടെസ്ല മോഡൽ 3
  Rs.60.00 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2022
 • മേർസിഡസ് eqs
  മേർസിഡസ് eqs
  Rs.1.75 സിആർകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2022
 • ടൊയോറ്റ belta
  ടൊയോറ്റ belta
  Rs.10.00 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: jul 2022
 • ടെസ്ല മോഡൽ എസ്
  ടെസ്ല മോഡൽ എസ്
  Rs.1.50 സിആർകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2023
 • ഹുണ്ടായി ഇയോണിക്
  ഹുണ്ടായി ഇയോണിക്
  Rs.20.00 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: ഏപ്, 2023
×
We need your നഗരം to customize your experience