• English
  • Login / Register

2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിലേയ്ക്ക്‌ ടൊയോട്ട കൊറോള ഓൾട്ടിസ്‌ ഹൈബ്രിഡ്‌ അതിന്റെ വഴി ഒരുക്കുന്നു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 21 Views
  • ഒരു അഭിപ്രായം എഴുതുക

നമ്മുടെ തലസ്ഥാനവാസികൾക്ക്‌ ഒരു സന്തോഷവാർത്ത! ഓഡ്‌- ഇവൻ നിയമത്തെപ്പറ്റി നിങ്ങൾക്ക്‌ കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ എന്ന്‌ മാത്രമല്ലാ നിങ്ങൾ പ്രീമിയം ഇഷ്‌-സെഡാനെക്കുറിച്ചുള്ള ഒരു നീരീക്ഷണത്തിലാണെങ്കിൽ മുൻപോട്ട്‌ നോക്കണ്ട കാര്യമില്ലാ. ലോകത്തിലെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളുടെ ഇന്ത്യൻ സബ്സിഡറി അവരുടെ ഹൈബ്രിഡ്‌ കൊറോള സിഡാനാവാം 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ കൊണ്ടുവരിക, ഭാഗ്യത്തിന്‌ ഇത്‌ സംഘടിപ്പിച്ചിരിക്കുന്നത്‌ ഗ്രേറ്റർ നോയിഡ റീജീയണിലാണ്‌. ഓഡ്‌ - ഇവെൻ നിയമത്തിൽ നിന്നൊഴുവാക്കിയിരിക്കുന്ന ഇലക്ട്രിക്‌, ഹൈബ്രിഡ്‌ വാഹനങ്ങളുടെ ഉപയോഗത്തിനെ പ്രോത്സാഹിപ്പിക്കുന്ന ഡൽഹി സർക്കാർ അവയ്ക്ക്‌ പ്രിത്യേക പരിഗണനയും, ഇളവുകളുമാണ്‌ നല്കുന്നത്‌. ഈ അവസരം മുതലാക്കി, ഓട്ടോ എക്സ്പോയിലെ പ്രദർശനത്തിന്‌ ശേഷം എപ്പോഴെങ്കിലും ടൊയോട്ട അവരുടെ കൊറോള ഓൾട്ടിസ്‌ സെഡാന്റെ ഹൈബ്രിഡ്‌ വേർഷൻ ലോഞ്ച്‌ ചെയ്തേക്കാനുള്ള സാധ്യതയുണ്ട്‌.

ഇനി കാറിന്റെ ഏറ്റവും പ്രധാന ഭാഗത്തേയ്ക്ക്‌ കടക്കാം, പവർപ്ലാന്റ്‌. 73 ബി എച്ച്‌ പി പവർ പ്രൊഡ്യൂസ്‌ ചെയ്യാൻ കഴിവുള്ള 1.5 ലിറ്റർ അറ്റിക്ൻസൺ സൈക്കിൾ പെട്രോൾ എഞ്ചിൻ ഹൈബ്രിഡ്‌ കൊറോള ഓൾട്ടിസിനോട്‌ യോജിപ്പിച്ചിട്ടുണ്ട്‌. ജാപ്പനീസ്‌ കാർ നിർമ്മാതാക്കൾ ടൊയോട്ട ഹൈബ്രിഡ്‌ സിസ്റ്റം II ആയി സൂചിപ്പിക്കുന്ന 60 ബി എച്ച് പി ഇലക്ട്രിക് മോട്ടോറുമായി ഒരു കോൺഫിഗ്രേഷനിൽ ഈ പെട്രോൾ മിൽ ഒന്നിപ്പിച്ചിട്ടുണ്ട്. ഇത് ഹൈബ്രിഡ് കൊറോളയെ ഒരു 130 ബി എച്ച് പി+ സെഡാനായി മാറ്റുന്നുവെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്‌. മോട്ടോറുകൾ യോജിച്ച് ഉണ്ടായ ഔട്ട്പുട്ട് ആകെമൊത്തം വെറും 98 ബി എച്ച് പിയാണ്‌. ഇതിന്റെ ജാപ്പനീസ് സ്പെഷ്യൽ മോഡലുകളിൽ ലിറ്ററിന്‌ 33 കിലോമീറ്റർ ഇന്ധനക്ഷമതയാണ്‌ ഈ സെഡാൻ അവകാശപ്പെടുന്നത്. എങ്കിലും ഇന്ത്യയിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നത് ബാൾപാർക്കിൽ ലിറ്ററിന്‌ 25 കിലോമീറ്ററിലേയ്ക്ക് താഴ്ന്ന ഇന്ധനക്ഷമതയാണ്‌.

റെനോൾട്ട് കിവിട് പോലുള്ള എൻട്രി ലെവലിലുള്ള ഹച്ച് ബാക്കുകളോട് മത്സരിക്കുന്ന, ഫ്യൂവൽ എക്കോണമി നല്കുന്നതിനായി പുതുമ നിറഞ്ഞ ടെക്നോളജികൾ യോജിപ്പിച്ചിരിക്കുന്ന ഒരു ഫുൾ-സൈസ് പ്രീമിയം പെട്രോൾ സെഡാനാണ്‌ കൊറോള ഓൾട്ടിസ് എന്ന കാര്യം പരിഗണിക്കുമ്പോൾ ഇതെല്ലാം അമ്പരിപ്പിക്കുന്ന ഫീച്ചേഴ്സാണ്‌.

was this article helpful ?

Write your Comment on Toyota കൊറോല ഓൾട്ടിസ്

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് സെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience