സഹാറയുടെ ഫോഴ്‌സ്‌ ഇന്ത്യയുടെ എഫ്‌ 1 ടീമിനെ ഇനി മുതല്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റേസിങ്ങ്‌ എന്നു വിളിച്ചേക്കും?!

published on നവം 02, 2015 08:44 pm by sumit

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ഫെറാറി, മക്ളാരന്‍ തുടങ്ങിയ തങ്ങളുടെ എതിരാളികളുമായി മത്സരിക്കാനുള്ള പുതിയ വഴികള്‍ അന്യോഷിച്ചു നടന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇപ്പോള്‍ വിജയ്‌ മല്ല്യയുടെ ഇന്ത്യന്‍ എഫ്‌1 ടീമായ സഹാറ ഫോഴ്‌സുമായി കരാറിലേര്‍പ്പെട്ടു. കരാര്‍ പ്രകാരം, 2016 മുതല്‍ ടീം ആസ്റ്റണ്‍ മാര്‍ട്ടിന്‍ റേസിങ്ങ്‌ എന്ന പേരിലായിരിക്കും അറിയപ്പെടുക. ആസ്റ്റണ്‍ മാര്‍ട്ടിന്‍റ്റെ 5% ഷെയര്‍ സ്വന്തമായുള്ള മെഴ്‌സിഡസ്സും കരാറിന്‌ പച്ചക്കൊടി കാണിച്ചു എന്നാണറിയാന്‍ കഴിഞ്ഞത്‌. ഫോര്‍മുല റേസിങ്ങില്‍ ഇതിനോടകം തന്നെ ലോകത്തിന്‌ പരിചിതമായ പേരാണ്‌ ഫോഴ്‌സ്‌ ഇന്ത്യ. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഈ ഇന്ത്യന്‍ ബ്രാന്‍ഡുമായി കരാറിലാകുന്നതോടെ 1960 ന്‌ ശേഷം ആദ്യമായി അവര്‍ക്ക്‌` ഒരു മികച്ച പ്ളാറ്റ്ഫോമിലൂടെ എഫ്‌1 ലേക്ക്‌ തിരിച്ചെത്താന്‍ കഴിയും.

"നാളെ ആരെങ്കിലും വന്ന്‌ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിന്‌ വേണ്ടി കുറച്ചധികം പണം വാഗ്‌ദാനം ചെയ്താല്‍ ഞാനാ പേര്‌ സ്വീകരിച്ചേക്കാം. ഇപ്പോള്‍ ഒരു മികച്ച ബ്രാന്‍ഡ്‌ വന്നു എനിക്ക്‌ പേര്‌ മറ്റേണ്ടി വരികയാണെങ്കില്‍ അത്‌ ടീമിന്‍റ്റെ പ്രൊഫൈലിന്‌ എന്ത്‌ നേട്ടമുണ്ടാക്കുമെന്ന്‌ ചിന്തിക്കണം. ഇപ്പോള്‍ കരാറിനെപ്പറ്റി എന്തെങ്കിലും പറയുക അപക്വമായിരിക്കും, പക്ഷേ ഞങ്ങള്‍ സംസാരിച്ച്‌ ധാരണയില്‍ എത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണ്‌", വിജയ്‌ മല്ല്യ സൂചിപ്പിച്ചു.

പുത്തന്‍ ടൈറ്റില്‍ സ്പോണ്‍സറായ ജോണീ വാക്കറിനെ പ്രതീനിധീകരിക്കുന്നതിനു വേണ്ടി നീലനിറത്തിലും സ്വര്‍ണ്ണനിറത്തിലുമാണ്‌ വാഹനങ്ങള്‍ എത്തുക, നിലവില്‍ മക്ളാരന്‍ ഹോണ്ടയെയാണ്‌ ജോണീ വാക്കര്‍ സ്പോണ്‍സര്‍ ചെയ്യുന്നത്‌. എല്ലാ ഊഹാപോഹങ്ങളും ശരിയാകുകയാണെങ്കില്‍ ഫോഴ്‌സ്‌ ഇന്ത്യയുടെ ഭാവിയും കണ്ടുതന്നെ അറിയേണ്ടി വരും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience