Login or Register വേണ്ടി
Login

മാരുതി ഡിസയർ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായ് ഓറ എന്നിവയ്ക്ക് വെല്ലുവിളി ഉയർത്താൻ റെനോയുടെ സബ് -4എം സെഡാൻ വരുന്നു.

published on ഫെബ്രുവരി 26, 2020 02:05 pm by dhruv attri

മാരുതി ഡിസയർ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായ് ഓറ എന്നിവയ്ക്ക് വെല്ലുവിളി ഉയർത്താൻ റെനോയുടെ സബ് -4എം സെഡാൻ വരുന്നു.

  • റെനോയുടെ വരാനിരിക്കുന്ന സബ്-4എം എസ്‌യു‌വി പോലെ ഈ സെഡാന്റെ രൂപകൽപ്പനയും ട്രൈബറിനെ അടിസ്ഥാനമാക്കിയാണ്.

  • ട്രൈബറിലുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും സെഡാനും കരുത്തുപകരുക.

  • ഒപ്പം കൂടുതൽ കരുത്തുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ വേരിയന്റും പ്രതീക്ഷിക്കാം.

  • 2021 ൽ റെനോ ഈ സെഡാൻ പുറത്തിറക്കുമെന്നാണ് സൂചന.

(ചിത്രങ്ങൾ പ്രതീകാത്മകം മാത്രം)

തെരഞ്ഞെടുക്കാനുള്ള മോഡലുകളുടെ എണ്ണം നോക്കിയാൽ ഇന്ത്യൻ സബ്-4 സെഗ്മെന്റ് മറ്റേത് വിഭാഗത്തേക്കാളും മുന്നിലാണെന്ന് കാണാം. ആരും കൊതിക്കുന്ന ഈ വിഭാഗത്തിന്റെ വിപണിയുടെ ഒരു പങ്ക് തങ്ങൾക്കും ആവാമെന്ന തീരുമാനത്തിലാണ് റെനോ. നേരത്തെ പുറത്തിറക്കിയ സബ്-4എം എം‌പിവി, ഈയിടെ പ്രഖ്യാപിച്ച എച്ച്‌ബിസി എന്ന് വിളിപ്പേരുള്ള സബ്-4എം എസ്‌യുവി എന്നിവയ്ക്ക് പിന്നാലെ മാരുതി ഡിസയറിന് ഒത്ത ഒരു എതിരാളിയെ അവതരിപ്പിക്കാനാണ് റെനോ ഒരുങ്ങുന്നത്. ഓട്ടോ എക്സ്പോ 2020 നിടെ കമ്പനി അണിയറയിൽ തയ്യാറാകുന്ന ഈ സെഡാന്റെ വരവ് സ്ഥിരീകരിച്ചിരുന്നു.

മറ്റു വിവരങ്ങളൊന്നും തന്നെ റെനോ പുറത്തുവിട്ടതുമില്ല. എങ്കിലും എം‌എഫ്-എ ൽ നിന്ന് രൂപപ്പെടുത്തിയ പ്ലാറ്റ്‌ഫോമിലാണ് ഈ സെഡാന്റെ രൂപകൽപ്പനയെന്ന് ഞങ്ങൾക്കറിയാം, ഇതേ പ്ലാറ്റ്ഫോം തന്നെയാണ് റെനോ ട്രൈബറിനും. കൂടാതെ കഴിഞ്ഞ മാസം സ്പൈഡ് ടെസ്റ്റിംഗ് നടത്തിയ സബ് -4 എസ്‌യു‌വിയോടും പുതിയ സെഡാന്റെ ഡിസൈൻ കടപ്പെട്ടിരിക്കുന്നു.

(ചിത്രങ്ങൾ പ്രതീകാത്മകം മാത്രം)

റെനോ ഡീസൽ എഞ്ചിനുകളോട് പൂർണമായും വിടപറഞ്ഞ സാഹചര്യത്തിൽ വരാനിരിക്കുന്ന സെഡാൻ പെട്രോൾ ഓപ്ഷൻ മാത്രമായിരിക്കും നൽകുക എന്നാണ് സൂചന. മാരുതി ഡിസയർ, ടാറ്റ ടിഗോർ, വിഡബ്ലു അമിയോ എന്നിവയും ഇതേ രീതിയാ‍ണ് പിന്തുടരുന്നത് എന്നതും ശ്രദ്ധേയം. ട്രൈബറിന് കരുത്തുപകരുന്ന 1.0 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ (72 പിഎസ് / 96 എൻഎം) തന്നെയാകും പുതിയ സെഡാനിലും.

റെനോ 1.0 ലിറ്റർ എഞ്ചിന്റെ ഒരു ടർബോ ചാർജ്ജ്ഡ് പതിപ്പ് ഇറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഹ്യുണ്ടായ് ഓറ പോലുള്ള മോഡലുകൾ കടുത്ത വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. 2020 ഓട്ടോ എക്സ്പോയിൽ അവതരിച്ച ഈ കരുത്തൻ ആഗോളതലത്തിൽ 100പി‌എസ്/ 160എൻ‌എം, 117പി‌എസ്/180എൻ‌എം എന്നീ രണ്ട് ഓപ്ഷനുകളിൽ ലഭ്യമാണ്.

സെഗ്മെന്റ് മാനദണ്ഡങ്ങൾ പ്രകാരം 5-സ്പീഡ് മാനുവൽ, എഎംടി എന്നിവയായിരുക്കും ട്രാൻസ്മിഷൻ ഓപ്ഷനുകൾ. എന്നിരുന്നാലും, റെനോ 1.0 ലിറ്റർ ടർബോ യൂണിറ്റ് കൊണ്ടുവന്നാൽ, ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ ഒരു സിവിടി കൂടി ലഭ്യമാകും.

(ചിത്രങ്ങൾ പ്രതീകാത്മകം മാത്രം)

റെനോ ട്രൈബറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മികച്ച ഇന്റീരിയർ തന്നെ ഈ സെഡാനിൽ പ്രതീക്ഷിക്കാം. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, റിയർ എസി വെന്റുകളുള്ള ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളും വേറേയും.

സബ് -4 എം സെഡാൻ 2021 ഓടെ ഉൽപാദനം തുടങ്ങുകയും വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുമെന്നുമാണ് പ്രതീക്ഷ. വരാനിരിക്കുന്ന സെഡാൻ ഉപയോഗിച്ച് ഒരു ബജറ്റ് കാർഡ് കളിക്കാൻ റെനോ ശ്രമിച്ചേക്കും. നിലവിൽ ഏറ്റവും വിലകുറഞ്ഞ സബ് കോംപാക്റ്റ് സെഡാനുകളിൽ ഒന്നായ ടാറ്റാ ടൈഗോറിനടുത്ത് വില നിശ്ചയിച്ചായിരിക്കും ഇത്. ടിഗോർ 5.75 ലക്ഷം മുതൽ 7.49 ലക്ഷം വരെ (എക്‌സ്‌ഷോറൂം ഇന്ത്യ), ഡിസയർ (5.82 ലക്ഷം മുതൽ 8.69 ലക്ഷം വരെ), അമേസ് (6.10 ലക്ഷം മുതൽ 9.96 ലക്ഷം രൂപ വരെ) എന്നീ

എതിരാളികളുടെ വിലയുടെ കാര്യത്തിൽ അൽപ്പം മുകളിലാണെന്നതും ശ്രദ്ധേയം.

കൂടുതൽ വായിക്കാം: റെനോയുടെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു.

d
പ്രസിദ്ധീകരിച്ചത്

dhruv attri

  • 37 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

V
vivekanand pattar
Feb 24, 2020, 10:26:06 PM

It will be a game-changer for Renault and the segment like DUSTER. CNG BETTER OPTION.

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ