Login or Register വേണ്ടി
Login

റെനോൾട്ട് - നിസ്സാൻ സഖ്യത്തിന്റെ 1 മില്യൺ-മത്തെ വാഹനം ഇന്ത്യൻ നിരത്തിലിറങ്ങി

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

സഖ്യത്തിന്റെ 1 മില്യൺ-മത്തെ കാർ ചെന്നൈയിലെ ഒറഗാഡാം പ്ലാന്റിൽ നിർമ്മിച്ചതോട് കൂടി റെനോൾട്ട് -നിസ്സാൻ സഖ്യം ഒരു പ്രധാനപ്പെട്ട നാഴികക്കല്ല് കടന്നിരിക്കുന്നു. നാഴികക്കല്ലായി മാറിയ നിസ്സാൻ മൈക്രാ ഇന്നലെ 2016 ജനുവരി 8 ന്‌ പ്രൊഡക്ഷൻ ലൈനിൽ നിന്ന് നിരത്തിലിറങ്ങി . 2010 മാർച്ചിൽ ഐ എൻ ആർ 45 ബില്യൺ നിക്ഷേപവുമായി പ്രവർത്തനം ആരംഭിച്ച ഒറഗാഡാം പ്ലാന്റ് സഖ്യത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഫസിലിറ്റിയാണ്‌. പിന്നീട് ഈ പ്ലാന്റിൽ ലോകോത്തര നിലവാരമുള്ള പവർട്രെയിൻ നിർമ്മാണത്തിനും ടൂളിങ്ങിനുമായി ഐ എൻ ആർ 16 ബില്യൺ അധിക നിക്ഷേപം നടത്തിയിരുന്നു.

ഇതുവരെ ഈ പ്ലാന്റ് സ്വദേശ- വിദേശ കമ്പോളങ്ങളിലേയ്ക്കായി 32 പുതിയ റെനോൾട്ട്, നിസ്സാൻ , ഡാന്റ്സൺ മോഡലുകളും, അതിന്റെയെല്ലാം ഡെറിവേറ്റിവുകളും പ്രൊഡക്ഷൻ ലൈനിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാന്റിൽ ഏറ്റവും പുതിയതായി അവതരിപ്പിച്ചത് 2015 സെപ്റ്റംബറിൽ റെനോൾട്ട് കിവിഡാണ്‌. 2010 മുതൽ 106 രാജ്യങ്ങളിലേയ്ക്ക് 600,000 യൂണിറ്റുകൾ കപ്പൽ മാർഗം കയറ്റി അയക്കുന്ന റെനോൾട്ട്- നിസ്സാൻ സഖ്യം ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കാർ കയറ്റുമതി കമ്പനിയാണ്‌. ആ സമയത്ത്, 2010 സാമ്പത്തിക വർഷത്തിൽ 75,000 യൂണിറ്റുകൽ നിന്ന് ആരംഭിച്ച് കലണ്ടർ വർഷം 2015 ൽ 200,000 മായി വാർഷിക ഉത്പാദന വ്യാപ്തി വർദ്ധിച്ചിട്ടുണ്ട്.

നിസ്സാൻ ആഫ്രിക്ക ,മധ്യ കിഴക്ക്-ഇന്ത്യൻ റീജിയണിന്റെ ചെയർമാൻ അതുപോലെ സഖ്യത്തിന്റെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ക്രിസ്റ്റ്യൻ മാർഡ്രസ് ഇങ്ങനെ പറയുകയുണ്ടായി “ ഈ പ്രധാനപ്പെട്ട പ്ലാന്റിൽ നടന്ന് കൊണ്ടിരിക്കുന്ന വികസനങ്ങളിൽ വളരെ പ്രാധാന്യമുള്ള നാഴികക്കല്ല് നേടാൻ സാധിച്ചതിന്‌ ചെന്നൈയിലെ ഞങ്ങളുടെ വർക്ക്ഫോഴ്സിനെ ഞാൻ അഭിനന്ദിക്കുന്നു.”

“ഞങ്ങളുടെ ചെന്നൈയിലെ ഫസിലിറ്റിയ്ക്ക് ഇന്ത്യയിലെ ഞങ്ങളുടെ വ്യവസായം അഭിവൃദ്ധിപ്പെടുത്തുന്നതിൽ മുൻപും, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതുമായ അടിസ്ഥാനപരമായ പങ്കാണുള്ളത്. ഇന്നത്തെ ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നത് നിസ്സാന്റെയും, റൊനോൾട്ടിന്റെയും ഇന്ത്യയിലെയും ,കയറ്റി അയക്കുന്ന കമ്പോളങ്ങളിലെ ജനപ്രിയതയും, ഞങ്ങളുടെ സ്റ്റാഫിന്റെ സാമർത്ഥ്യവും, സമർപ്പണവുമാണ്‌. തമിഴ്നാട് ഗവണ്മെന്റിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന ഉയർന്ന ലെവലിലുള്ള പിൻതുണയുടെ ഒരളവും കൂടിയാണിത്.” മി. മാർഡ്രസ് കൂട്ടിച്ചേർത്തു.

ചെന്നൈയിലെ ആർ ഡി സെന്ററിനൊപ്പം , സഖ്യം തമിഴ്നാട്ടിൽ ഏകദേശം 12,000 നേരിട്ടുള്ള ജോലികളാണ്‌ നല്കുന്നത്. കൂടാതെ ഇന്ത്യൻ വിതരണ സൃംഖലയിൽ 40,000 വും.

റെനോൾട്ട് നിസ്സാൻ അലൈൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ( ആർ എൻ എ ഐ പി എൽ ) പ്ലാന്റ് മാനേജിങ്ങ് ഡയറക്ടർ കോളിൻ മാക്ഡൊനാൾഡ് ഇങ്ങനെ പറയുകയുണ്ടായി “ ഈ പ്ലാന്റുമായി ബന്ധപ്പെട്ടവരുടെയെല്ലാം അഭിമാന ദിവസമാണിന്ന്. 2010 മുതൽ പ്രതിവർഷം 3 ബ്രാൻഡുകളിലുമായി ശരാശരി 2 പുതിയ മോഡലുകളിലെങ്കിലും ഞങ്ങൾ ലോഞ്ച് ചെയ്തിട്ടുണ്ട്. ലോകോത്തര നിലവാരം നിലനിർത്തി, വാർഷിക ഉത്പാദന വ്യാപ്തി കൂട്ടി ഇത് നേട്ടം കരസ്ഥാമാക്കിയതിന്‌ ഞങ്ങളുടെ വർക്ക് ഫോഴ്സും, വിതരണ പങ്കാളികളും അതിരില്ലാത്ത അംഗീകാരം അർഹിക്കുന്നു.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.30.40 - 37.90 ലക്ഷം*
പുതിയ വേരിയന്റ്
Rs.2.84 - 3.12 സിആർ*
പുതിയ വേരിയന്റ്
ഫേസ്‌ലിഫ്റ്റ്
Rs.1.03 സിആർ*
പുതിയ വേരിയന്റ്
Rs.11.11 - 20.50 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ