Login or Register വേണ്ടി
Login

ഡിസംബർ മാസത്തിലെ വിൽപ്പനയിൽ റെനൊ ഇന്ത്യ 160% വളർച്ച രജിസ്റ്റർ ചെയ്‌തു

published on ജനുവരി 05, 2016 04:33 pm by nabeel

2016 ന്റെ അവസാന 3 മാസങ്ങൾ റെനൊ ഇന്ത്യയ്‌ക്ക്‌ വളരെ മികച്ചതായിരുന്നു. ഈ വിജയം മികച്ച പ്രതികരണമുണ്ടാക്കിയ ക്വിഡിന്‌ അവകാശപ്പെട്ടതാണ്‌. 160% വളർച്ചയാണ്‌ ഈ ഫ്രഞ്ച്‌ നിർമ്മാതാക്കൾ 2015 ൽ വാഗ്‌ദാനം ചെയ്‌തത്‌. 2014 ഡിസംബറിൽ 3,956 യൂണിറ്റ്‌ വിറ്റ സ്ഥാനത്ത്‌ 2015 ഡിസംബറിൽ 10,292 യൂണിറ്റുകളാണ്‌ വാഹനം വിറ്റഴിച്ചത്‌. ഈ വർഷം 2014 നേക്കാൾ 20.1 വർദ്ധനവിൽ 53,847 യൂണിറ്റ്‌ വാഹനമാണ്‌ അവർ വിറ്റഴിച്ചത്‌. കൂടാതെ കമ്പനി ഇന്ത്യയിൽ വളരെ വേഗത്തിലാണ്‌ വളരുന്നത്‌, നിലവിൽ രാജ്യമൊട്ടാകെ 200 സേൽസ്‌ സർവീസ്‌ സൗകര്യങ്ങളുണ്ട്‌ അവർക്ക്‌. ഫ്ലുവെൻസ്, കോലെയോസ്‌, പൾശ്‌, ഡസ്റ്റർ, സ്കാല, ലോഡ്‌ജി, ക്വിഡ്‌ എന്നിവയാണ്‌ നിലവിലെ അവരുടെ ഇന്ത്യയിലെ നിര.

ഡസ്റ്ററിനു ശേഷം വിപണിയിൽ ചലനമുണ്ടാക്കാൻ കഴിഞ്ഞ ഏക വാഹനം ക്വിഡാണ്‌. 2015 സെപ്‌റ്റംബർ 24 ലെ ലോഞ്ചിനു തൊട്ടു പുറകെ വാഹനം നേടിയത് 25,000 ബുക്കിങ്ങാണ്‌ ഒക്‌ടോബർ അവസാനത്തോടെ ഈ എണ്ണം 50,000 ലെത്തി. ഇതിന്റെ ഫലമായി വാഹനം ലഭിക്കുവാനുള്ള കാലതാമസം 2 മാസമായി ഉയർന്നു. വിജയഗാഥ തുടരുന്നതിനിടയിൽ നവംബറിലെ വളർച്ച 144% ആക്കി ഉയർത്തുന്നതിനും ക്വിഡ് റെനോയെ സഹായിച്ചു. ക്വിഡിന്റെ ക്ലചില്ലാതെ എ എം ടി യും 1 ലിറ്റർ വേരിയന്റും വരുന്ന ഓട്ടോ എക്‌സ്പോയിൽ പ്രദർശിപ്പിക്കും.

എസ് യു ആരാധകർക്കിടയിൽ ഡസ്റ്റർ വളരെ മികച്ച അഭിപ്രായം നേറ്റി നേടിയിരുന്നു. കോംപാക്‌ട് വലിപ്പവും എ ഡബ്ല്യൂ ഡി വേരിയന്റിന്റെ ഓഫ് റോഡിലുള്ള യാത്രാ സുഖവും ളൊകം മുഴുവൻ പ്രിയപ്പെട്ട വാഹനമാക്കി ഇതിനെ മാറ്റി. ഓട്ടോ എക്‌സ്പോയിൽ പ്രദർശിപ്പിച്ചീ​‍ൂന്ന ഈ എസ് യു വിയുടെ ഫേസ്‌ലിഫ്റ്റ് വേർഷനും ഉടനെ ലോഞ്ച് ചെയ്യും

n
പ്രസിദ്ധീകരിച്ചത്

nabeel

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
Rs.43.81 - 54.65 ലക്ഷം*
Rs.9.98 - 17.90 ലക്ഷം*
ഇലക്ട്രിക്ക്
Rs.6.99 - 9.40 ലക്ഷം*
Rs.13.99 - 21.95 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ