Login or Register വേണ്ടി
Login

ഹോണ്ട 2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയിലേക്കുള്ള വാഹനങ്ങളുടെ നിര പ്രഖ്യാപിച്ചു

published on ജനുവരി 14, 2016 02:26 pm by raunak

2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയിലേക്കുള്ള വാഹനങ്ങളുടെ നിര ഹോണ്ട പ്രഖ്യാപിച്ചു. ബി ആർ - വി കൊംപാക്ക്‌ട് ക്രോസ്സ് ഓവർ എസ് യു വി, അക്കോർഡ് എന്നിവയ്‌ക്കൊപം ഹോണ്ട പ്രോജക്‌ട് 24, ഹോണ്ട ജാസ്സ് തുടങ്ങിയ കൺസപ്‌റ്റ് വേർഷനുകളും. റേസിങ്ങ് കൺസപ്‌റ്റ് വേർഷനുകളായ ബ്രിയൊ, ജാസ്സ്, അമേസ്, സിറ്റി, മൊബീലിയൊ, സി ആർ വി, എന്നിവയുമടങ്ഗുന്നതാൺ` ഹോണ്ടയുടെ നിര. കൂടാതെ എ എസ് ഐ എം ഒ ( അഡ്വാൻസെഡ് സ്റ്റെപ് ഇൻ ഇന്നൊവേറ്റീവ് മൊബിലിറ്റി) എന്ന ഹ്യൂമനോയിഡ് റോബോർട്ടിനെയും ഹോണ്ട പ്രദർശിപ്പിക്കും. ഇതിനു പുറമെ മക്‌ലാരൻ ഹോണ്ട സഖ്യത്തിലുണ്ടായ് എം പി 4 - 30 എഫ് 1 റേസിങ്ങ് കാറും എക്‌പോയിലുണ്ടാകും.

ഇന്ത്യൻ ഓട്ടോ എക്‌സ്പോയിൽ അരങ്ങേറുന്ന ഹോണ്ട ബി ആർ വി ഹ്യൂണ്ടായ് ക്രേറ്റ, ഫേസ് ലിഫ്റ്റ് ചെയ ഡസ്റ്റർ (ഓട്ടോ എക്‌സ്പോയിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കാം) എന്നിവയുമായിട്ടായിരിക്കും പ്രധാനമായും മത്സരിക്കുക. മൂന്ന്‌ നിര സീറ്റുകളുള്ളത് ബി ആർ വിയ്ക്ക് മുൻതൂക്കം നൽകും. 1.5 ലിറ്റർ ഐ വി ടി ഇ സി പെട്രോൾ, 1.5 ലിറ്റർ ഡി ടി ഇ സി ഡീസൽ എന്നിവയാണ്‌ എഞ്ചിൻ ഓപ്‌ഷനുകൾ.

ഹോണ്ട ആക്കോർഡിന്റെ അന്താരാഷ്ട്ര തലത്തിൽ 9 ജനറേഷനായി ഇറങ്ങിയ ഫേസ് ലിഫ്റ്റായിരിക്കും ഓട്ടോ എക്‌സ്പോയിലൂണ്ടാകുകയെന്ന്‌ ഹോണ്ട സ്ഥിരീകരിച്ചു. 2015 ജൂലായിലാണ്‌ ഫേസ് ലിഫ്റ്റ് ചെയ്‌ത വാഹനം അവതരിപ്പിച്ചത്. അകത്തും പുറത്തും ഒട്ടേറെ മാറ്റങ്ങളുമായെത്തിയ ഫേസ് ലിഫ്റ്റ് വേർഷന്റെ പ്രധാന പ്രത്യേകത ഹോണ്ടയുടെ പുതിയ 7 - ഇഞ്ച് ഇൻഫൊടെയിന്മെന്റ് സിസ്റ്റമാണ്‌. 6 സ്പീഡ് മാനുവലൊ, സി വി ടിയുമായൊ സംയോജിപ്പിച്ച 2.4 ലിറ്റർ ഐ - വി ടി ഇ സി പെട്രോൾ എഞ്ചിനുമായിട്ടായിരിക്കും വാഹനം എത്തുകയെന്ന് പ്രതീക്ഷിക്കാം.ടൊയോറ്റ കാമ്രി ഹൈബ്രിഡിന്റെ ജനപ്രീതി കണക്കിലെടുത്ത് അക്കോർഡിന്റെ ഹൈബ്രിഡ് വേർഷനും ഹോണ്ട പുറത്തിറക്കാൻ സാധ്യതയുണ്ട്.

r
പ്രസിദ്ധീകരിച്ചത്

raunak

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ