വെർച്വൽ റിയാലിറ്റിക്ക് കരുത്തേകാൻ, ഗിർനർ സോഫ്റ്റ് ദൃശ്യ360സ്നെ സ്വന്തമാക്കുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 15 Views
- ഒരു അഭിപ്രായം എഴുതുക
ഓഗ്മെന്റഡ് റിയാലിറ്റിയിലെയും വീഡിയോ പ്രൊഡക്ഷനിലെയും ഒരു മുൻനിര സ്റ്റാർട്ട് അപ് സംരംഭമാണ് ദൃശ്യ360സ്
ന്യൂ ഡൽഹി: കാർദേഘോ ഡോട്ട് കോം, സിഗ്‌വീൽസ് ഡോട്ട് കോം, ഗാഡി ഡോട്ട് കോം തുടങ്ങിയ പോർട്ടലുകളുടെ ഉടമസ്ഥ സ്ഥാപനമായ ഗിർനർ സോഫ്റ്റ്, ദൃശ്യ360സ് സോഫ്റ്റ്‌വെയർ സ്വന്തമാക്കുന്നതായി പ്രഖ്യാപിച്ചു. ക്യാഷ് പ്ളസ് സ്റ്റോക്ക് ഡീലിലൂടെയുള്ള ഈ കൈമാറ്റം വഴി ദൃശ്യ360സിന്റെ ജീവനക്കാർ ഗിർനർ സോഫ്റ്റ് അംഗങ്ങളാകും.
2010ൽ ശശാങ്ക അഡിഗ സ്ഥാപിച്ച ദൃശ്യ360സ്, ഫോട്ടോഗ്രഫി ആൻഡ് വീഡിയോ പ്രൊഡക്ഷൻ, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, വെബ് ഡിസൈനിങ്ങ് ആൻഡ് ഹോസ്റ്റിങ്ങ് എന്നീ രംഗങ്ങളിലെ ഒരു മുൻനിര സേവനദാതാക്കളാണ്. ഈ സ്ഥാപനം കൈവശപ്പെടുത്തുന്നതിലൂടെ, കാർദേഘോ, ഗാഡി, ബൈക്ക്ദേഘോ തുടങ്ങിയ പോർട്ടലുകൾക്ക് കരുത്ത് പകരുന്ന, ഇന്ററാക്ടീവ് വെർച്വൽ റിയാലിറ്റി ടെക്നോളജിയും, ഓഗ്മെന്റഡ് റിയാലിറ്റി പ്ളാറ്റ്ഫോമും വികസിപ്പിക്കുവാൻ ഗിർനർ സോഫ്റ്റിന് കഴിയും. കൂടാതെ, ശശാങ്ക അഡിഗയുടെയും ടീമിന്റെയും പ്രവൃത്തി പരിചയം ഉപയോഗിച്ച് ഓൺലൈൻ ഓഫ്ലൈൻ അഡ്‌വെർട്ടൈസിങ്ങ് സൊല്യൂഷൻസ് വികസിപ്പിക്കുവാനും ഗിർനർ സോഫ്റ്റിന് കഴിയും.
ഗിർനർ സോഫ്റ്റിന്റെ ഡയറക്ടർ - സ്ട്രാറ്റെജി രാഹുൽ യാദവിനാകും അഡിഗ റിപ്പോർട്ട് ചെയ്യുന്നത്.
ദൃശ്യ360സ് ഏറ്റെടുക്കുന്നതിനെ കുറിച്ച് രാഹുൽ യാദവ് ഇങ്ങനെ പറഞ്ഞു, “പുത്തൻ ഫീച്ചറുകൾ കൊണ്ടും ഒട്ടനവധി ഓപ്ഷനുകൾ കൊണ്ടും സമ്പന്നമാക്കിയ ഞങ്ങളുടെ സേവനത്തെ പുതിയ തലത്തിലേക്ക് എത്തിക്കുവാന്നാണ് ഇപ്പോൾ പരിശ്രമിക്കുന്നത്. പോർട്ടലുകളുടെ ഇന്ററാക്ടീവ് വെർച്വൽ റിയാലിറ്റി സൊല്യൂഷൻസ് വികസിപ്പിക്കുവാൻ സഹായിക്കുന്ന ഈ നീക്കം, ഞങ്ങളുടെ ദീർഘകാല വികസന പദ്ധതികളുടെ ഭാഗമാണ്. ദൃശ്യ360സിന്റെ നിലവിലുള്ള ടെക്നോളജി ഇന്റർഫേസ് ഉപയോഗിക്കുന്നതിലൂടെയും വികസിപ്പിക്കുന്നതിലൂടെയും, ശ്രേഷ്ഠമായ ഒരു യൂസർ എക്സ്പീരിയൻസ് പ്രദാനം ചെയ്യാൻ ഞങ്ങൾക്ക് സാധിക്കും.”
ദൃശ്യ360സ് സ്ഥാപകൻ ശശാങ്ക അഡിഗ ഇങ്ങനെ അഭിപ്രായപ്പെട്ടു, “ഡിജിറ്റൽ മാധ്യമത്തിലൂടെ റിയൽ ലൈഫ് എക്സ്പീരിയൻസ് പ്രദാനം ചെയ്യുന്ന ഒരു വെർച്വൽ റിയാലിറ്റി ഇന്റർഫേസ് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൃശ്യ360സ് സ്ഥാപിക്കപ്പെട്ടത്. ഗിർനർ സോഫ്റ്റുമായി ചേരുന്നതിലൂടെ, നിലവിലുള്ള സാങ്കേതിക മികവിനെ കരുത്തുറ്റ ഒരു ടെക്നിക്കൽ ഇൻഫ്രാസ്ട്രക്ച്ചറിൽ എത്തിക്കുവാൻ കഴിയും. ഇത് ബിസിനസ് ആവശ്യങ്ങൾക്കായി ലോകോത്തര നിലവാരമുള്ള ഓഗ്മെന്റഡ് റിയാലിറ്റി സൊല്യൂഷൻസ് വികസിപ്പിക്കുവാൻ ഞങ്ങളെ സഹായിക്കും.“
കാർദേഘോ ഡോട്ട് കോം, ബൈക്ക്ദേഘോ ഡോട്ട് കോം, സിഗ്‌വീൽസ് ഡോട്ട് കോം, ട്രക്ക്സ്ദേഘോ ഡോട്ട് കോം തുടങ്ങിയ കമ്പനികൾ ഉള്ള ഗിർനർ സോഫ്റ്റ്, ഉപഭോക്താക്കൾക്ക് ഒരു പുത്തൻ അനുഭവം സമ്മാനിക്കുവാനായി വെർച്വൽ ആൻഡ് ഓഗ്മെന്റഡ് റിയാലിറ്റി സൊല്യൂഷൻസ് വികസിപ്പിക്കുകയാണ്. ഈയിടെ കാർദേഘോ ലോഞ്ച് ചെയ്ത `ഫീൽ ദ കാർ` ഫീച്ചർ, കാറിന്റെ ഗുണഗണങ്ങൾ വിശദമായി അറിയുവാനും തീരുമാനം എടുക്കുവാനും ഉപഭോക്താവിനെ സഹായിക്കുന്നതാണ്.
കഴിഞ്ഞ 18 മാസത്തിനുള്ളിൽ ഗിർനർ സോഫ്റ്റ് ഏറ്റെടുത്ത നാലാമത്തെ സ്റ്റാർട്ട് അപ് ഫേമാണ് ദൃശ്യ360സ്. ഗാഡി ഡോട്ട് കോം, സിഗ്‌വീൽസ് ഡോട്ട് കോം, ബയ്യിങ്ങ്ഐക്യൂ എന്നീ സ്ഥാപനങ്ങളെ ഗിർനർ സോഫ്റ്റ് നേരത്തെ സ്വന്തമാക്കിയിരുന്നു.