Login or Register വേണ്ടി
Login

`ഫീൽ ദ കാർ` ഫീച്ചറിനായി കാർദേഘോയുടെ `മോനു-മെന്റൽ` ടിവി കൊമേഴ്സ്യൽ!

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
17 Views

ഏവരിലും കൗതുകം ജനിപ്പിക്കുന്ന ഈ ഇൻ-ഹൗസ്‌ വീഡിയോ, കാർ വാങ്ങാനുള്ള ഉത്തമ മാർഗ്ഗമായി കാർദേഘോ ആപ്പിനെ വിശേഷിപ്പിക്കുന്നു.

ജയ്പൂർ, ഡിസംബർ 28, 2015: നിങ്ങൾ, നിങ്ങളുടെ കാറിനോട്‌ `സെന്റി-മെന്റൽ` ആയിട്ടുള്ള വാഹനപ്രേമിയാണോ? വാഹനം വാങ്ങുന്നതിന്‌ മുൻപ്‌, അതിന്റെ ശബ്ദം ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും `ഇൻസ്ട്രു-മെന്റൽ` ആണോ എന്ന്‌ നിങ്ങൾ ചിന്തിക്കാറുണ്ടോ? എങ്കിൽ കാർദേഘോയുടെ പുത്തൻ ടിവി കാംപയിൽ നിങ്ങളിൽ തീർച്ചയായും കൗതുകം ജനിപ്പിക്കും. കാർദേഘോ ആപ്പിന്റെ പുതിയ `ഫീൽ ദ കാർ` ഫീച്ചർ ഹൈലൈറ്റ്‌ ചെയ്യുന്ന വ്യത്യസ്തവും തമാശ കലർന്നതുമായ ടിവി കൊമേഴ്സ്യൽ, കാർ ഫീച്ചറുകൾ ആപ്പിലൂടെ എപ്രകാരം അനുഭവിച്ചറിയാം എന്ന്‌ വിശദീകരിക്കും. `ഫീൽ ദ കാർ` ഫീച്ചർ യൂസർക്ക്‌ ശരിക്കും ഒരു വെർച്വൽ കാർ എക്സ്പീരിയൻസ്‌ സമ്മാനിക്കുന്നതാണ്‌.

ഇത്‌ മാത്രമല്ല ഈ വീഡിയോയെ ആകർഷകമാക്കുന്ന ഘടകം. സാധാരണ വീഡിയോ പരസ്യങ്ങൾക്ക്‌ വിരുദ്ധമായി, ഇൻഡസ്ട്രി എക്സ്പേർട്സിന്‌ പകരം, എംപ്ളോയീസിനൊപ്പമാണ്‌ ഈ ടിവി കൊമേഴ്സ്യൽ പൂർണ്ണമായും ചിത്രീകരിച്ചത്‌. ഈ വീഡിയോയുടെ ഷൂട്ടിംഗ്‌, എഡിറ്റിങ്ങ്‌, കാസ്റ്റിംഗ്‌ / പോസ്റ്റ്‌ പ്രൊഡക്ഷൻ തുടങ്ങിയ എല്ലാ കാര്യങ്ങളും ഇൻ-ഹൗസ്‌ ആയിട്ടാണ്‌ കാർദേഘോ കൈകാര്യം ചെയ്തത്‌. ജയ്പൂറിലെ കാർദേഘോയുടെ പുത്തൻ ഓഫീസിനെ പശ്ചാത്തലമാക്കിയുള്ള ഈ ടിവി കൊമേഴ്സ്യലിൽ, ഇവിടത്തെ എംപ്ളോയീസ്‌ തന്നെയാണ്‌ താരങ്ങളായി എത്തുന്നത്‌. ഈ കാർദേഘോ ജീവനക്കാർ തന്നെയാണ്‌, ദിനംപ്രതി എന്നോണം പുതുപുത്തൻ സൊല്യൂഷൻസ്‌ ആവിഷ്കരിക്കുന്നതും യാഥാർത്ഥ്യമാക്കുന്നതും.

കാർദേഘോ സിഎംഒ എൽകെ ഗുപ്ത ടിവി കൊമേഴ്സ്യലിനെ പറ്റി ഇങ്ങനെ പറഞ്ഞു, “ഇൻഡ്യൻ ഉപഭോക്താക്കൾക്ക്‌ അവരുടെ കാറുമായുള്ള വൈകാരിക ബന്ധം ഞങ്ങൾക്ക്‌ അറിയാവുന്നതാണ്‌. അതുപോലെ തന്നെ, വെർച്വൽ കാർ എക്സ്പീരിയൻസ്‌ യാഥാർത്ഥ്യമാക്കാൻ വേണ്ട പ്രോഡക്ട്‌ ഫീച്ചറുകൾ വികസിപ്പിക്കുന്നതിൽ ഞങ്ങളുടെ ജീവനക്കാർക്കുള്ള അതിയായ താൽപര്യവും ഞങ്ങൾ മനസ്സിലാക്കുന്നു. `ഫീൽ ദ കാർ` വികസിപ്പിക്കുന്നതിന്‌ പിന്നിൽ പ്രവർത്തിച്ച പ്രഗൽഭർ തന്നെ അത്‌ വിശദീകരിക്കുന്ന ഈ ടിവിസി, മികച്ച രീതിയിൽ തന്നെ ആശയം വ്യക്തമാക്കും. കൂടാതെ, കൊമേഴ്സ്യലിന്റെ വ്യക്തത കൂട്ടാൻ ഇതിന്റെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവ്വഹിച്ചത്‌ ഞങ്ങളുടെ ഇൻ-ഹൗസ്‌ ടീം തന്നെയാണ്‌. ഈ പുത്തൻ ഫീച്ചർ, യൂസർ എക്സ്പീരിയൻസ്‌ മെച്ചപ്പെടുത്തുന്നതിനൊപ്പം, കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ യൂസറെ ധരിപ്പിക്കുകയും ചെയ്യുമെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പാണ്‌.“

കാർദേഘോയുടെ ഫങ്ങ്ഷണാലിറ്റിയിലെ ഒരു വൻ വികസനമാണ്‌ `ഫീൽ ദ കാർ` ഫീച്ചർ. വീഡിയോസും ഓഡിയോസും ടെക്സ്റ്റും അടങ്ങുന്ന ഈ ഫീച്ചർ, കാറിന്റെ ഫീച്ചറുകൾ വിശദമായി തന്നെ യൂസറെ ധരിപ്പിക്കും. 360 ഡിഗ്രി ഇന്റീരിയർ എക്സ്റ്റീരിയർ വ്യൂ, ഹോൺ, ഇഗ്നീഷൻ, ആക്സിലറേഷൻ എന്നിവയുടെ സൗണ്ട്‌, എംബഡഡ്‌ വീഡിയോസ്‌, ടെക്സ്റ്റ്‌ പോപ്‌-അപ്സ്‌ മുതലായവ ഈ ഫീച്ചറിലുണ്ട്‌. 40 പ്രമുഖ കാർ മോഡലുകൾക്കായി, ഈ ഫീച്ചർ കാർദേഘോ കസ്റ്റമൈസ്‌ ചെയ്തിട്ടുണ്ട്‌

.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.46.89 - 48.69 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
Rs.10 - 19.52 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.17.49 - 22.24 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ