പുതുക്കിയ ടാറ്റ ടിഗോർ; പ്രതീക്ഷിക്കുന്ന വില, എൻജിൻ, മറ്റ് സവിശേഷതകൾ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 24 Views
- ഒരു അഭിപ്രായം എഴുതുക
അൾട്രോസിന് സമാനമായ ഗ്രിൽ മാത്രമാണോ മാറ്റം അതോ ടിഗോറിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാമോ ?
-
മുൻപിൽ നിന്ന് നോക്കുമ്പോൾ അൾട്രോസിന് സമാനമായ മാറ്റമാണ് കാണാൻ സാധിക്കുക.
-
പെട്രോൾ എൻജിൻ ബി.എസ് 6 അനുസൃതമായി മാറും. ഡീസൽ മോഡൽ ഇനി ലഭ്യമാകില്ല.
-
സബ്-4 മീറ്റർ സെഡാനായ ടിഗോറിന്റെ പിൻവശത്തും മാറ്റങ്ങൾ ഉണ്ടാകും.
-
11,000 രൂപ അടച്ച് ബുക്ക് ചെയ്യാം.
-
15,000 മുതൽ 20,000 രൂപ വരെ വില വർധന ഉണ്ടാകും.
ടാറ്റ ഇറക്കിയ ടീസറിൽ ടിഗോറിന് മുഖം മിനുക്കൽ സൂചന നൽകിയിരുന്നു. അൾട്രോസിനെ പോലുള്ള ഗ്രില്ലാണ് പ്രധാന മാറ്റം. മാറ്റം ഫ്രന്റ് ഗ്രില്ലിൽ മാത്രം ഒതുങ്ങുമോ?
ചിത്രത്തിൽ: ടാറ്റ അൾട്രോസ്
എൻജിൻ
എൻജിൻ, ബി.എസ് 6 അനുസൃതമായി മാറും. 1.2 ലിറ്റർ പെട്രോൾ എൻജിൻ മാത്രമേ ഇനി ഉണ്ടാകുകയുളൂ. 1.05 ലിറ്റർ ഡീസൽ എൻജിൻ ഉപേക്ഷിക്കും.പഴയ മോഡലിൽന്റെ അതേ ശക്തിയിൽ (85 PS പവറും ,114Nm ടോർക്കും ) മാനുവലും ഓട്ടോമാറ്റിക്കും ലഭ്യമാകും.
ഡിസൈനും പ്രത്യേകതകളും
2020 ൽ പുതിയ രൂപത്തിൽ എത്തുന്ന ടിഗോർ, ഹെഡ്‍ലാംപിലും ബമ്പറിലും മാറ്റം പ്രദർശിപ്പിക്കും. ടാറ്റ അൾട്രോസിന് സമാനമായ കൂർത്ത മുൻഭാഗമാകും ഇനി ടിഗോറിനും. എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലാമ്പുകൾ ഫോഗ് ലാമ്പിലേക്ക് ഇന്റഗ്രേറ്റ് ചെയ്യും.ബർഗണ്ടി കളറും ലാംപ് ഹൌസിങ്ങിന് ഉണ്ടാകും. പിന്നിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകാം. അത് അറിയാൻ ലോഞ്ച് വരെ കാത്തിരിക്കണം.
ഇപ്പോഴുള്ള ടിഗോറിൽ 7 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റമിൽ ആപ്പിൾ കാർ പ്ളേയും ആൻഡ്രോയിഡ് ഓട്ടോയും ലഭ്യമാണ്. ഹർമാന്റെ 8-സ്പീക്കർ സ്‌പീക്കർ സിസ്റ്റവും ഉണ്ട്. പ്രൊജക്ടർ ഹെഡ്‍ലാംപുകൾ, റിവേഴ്‌സിങ് ക്യാമറ,ഓട്ടോ ക്ലൈമറ്റ് എന്നിവയും ഇപ്പോൾ തന്നെ ലഭ്യമാണ്. പുതുക്കിയ മോഡലിൽ ഈ ഫീച്ചറുകൾ നിലനിർത്തുമായിരിക്കും. മറ്റ് മാറ്റങ്ങളൊന്നും ചേർക്കാൻ സാധ്യതയില്ല.
വില
ചിത്രത്തിൽ : ഇപ്പോഴുള്ള ടിഗോർ
എല്ലാ പുതുക്കിയ മോഡലിനും വില വർധന പ്രതീക്ഷിക്കണം. ടിഗോറിന് 15,000 രൂപ മുതൽ 20,000 രൂപ വരെ വില കൂടാം. ബി.എസ് 4 ൽ നിന്ന് ബി.എസ് 6 ലേക്കുള്ള മാറ്റമാണ് ഈ വില വർധനയ്ക്ക് കാരണം. ഇപ്പോൾ 5.53 ലക്ഷം മുതൽ 7.93 ലക്ഷം രൂപ വരെയാണ് ഈ കാറിന്റെ വില.(എക്സ് ഷോറൂം വില)
ബുക്കിങ്ങും ലോഞ്ചും
11,000 രൂപ മുടക്കി പുതിയയ ടിഗോർ ഇപ്പോൾ ബുക്ക് ചെയ്യാം. ജനുവരിയിൽ തന്നെ ലോഞ്ച് നടക്കാൻ സാധ്യതയുണ്ട്. മാരുതി സുസുകി ഡിസയർ, ഹോണ്ട അമേസ്, ഫോർഡ് ആസ്പയർ ,ഫോക്സ് വാഗൺ അമിയോ ഹ്യുണ്ടായ് എക്സെന്റ് എന്നിവയോടാണ് ടിഗോറിന്റെ മത്സരം.
കൂടുതൽ വായിക്കൂ: ടിഗോറിന്റെ ഓൺ റോഡ് വില