2015 ലോസ് ഏഞ്ചലസ് ഓട്ടോ ഷോ: 2017 ഹ്യൂണ്ടായി എലാന്‍ട്ര ആദ്യമായി പ്രദര്‍ശിപ്പിച്ചു
നവം 23, 2015 07:03 pm nabeel ഹുണ്ടായി എസ് 2015-2019 ന് പ്രസിദ്ധീകരിച്ചത്
- 15 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂര്‍: ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 2015 ലോസ് ഏഞ്ചലസ് ഓട്ടോ ഷോയില്‍, യുഎസ് വിപണിയിലേക്കുള്ള 2017 എലാന്‍ട്ര പ്രദര്‍ശിപ്പിച്ചു. ഹ്യൂണ്ടായിയുടെ ബെസ്റ്റ് സെല്ലിങ് മോഡലുകളില്‍ ഓയ എലാന്‍ട്രയുടെ ആറാം ജനറേഷനായ ഈ വാഹനം 2017 തുടക്കത്തോടെ യുഎസ് ഡീലര്‍ഷിപ്പുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 ന്റെ മൂന്നാം ക്വാര്‍ട്ടറോടെ ഇന്‍ഡ്യയില്‍ ഈ വാഹനം എത്താന്‍ സാധ്യതയുണ്ട്.
സൗത്ത് കൊറിയയില്‍ അവാന്തെ എ പേരിലാണ് എലാന്‍ട്ര വില്‍ക്കപ്പെടുന്നത്. രൂപത്തില്‍ നേരിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും രണ്ട് മോഡലുകളും ഏറെക്കുറെ ഒന്നുതന്നെയാണ്. 2 ലിറ്റര്‍ എംപിഐ അറ്റ്കിന്‍സ 4 സിലിണ്ടര്‍ എന്‍ജിനാണ് ബേസ് എസ്ഇ, ലിമിറ്റഡ് ട്രിം വേര്‍ഷനുകളില്‍ ഉള്ളത്. 6200 ആര്‍പിഎമ്മില്‍ 147 എച്ച്പി ഉയര്‍ന്ന പവറും, 4500 ആര്‍പിഎമ്മില്‍ 179 എന്‍എം ടോര്‍ക്കും ഈ എന്‍ജിന് ഉത്പാദിപ്പിക്കാന്‍ കഴിയും. എലാന്‍ട്ര ഇക്കോ വേരിയന്റില്‍ ഉപയോഗിക്കുന്ന 1.4 ലിറ്റര്‍ കാപ്പാ ടര്‍ബോചാര്‍ജ്ഡ് ജിഡിഐ 4 സിലിണ്ടര്‍ എന്‍ജിനാണ് മറ്റൊരു പവര്‍ട്രെയിന്‍. ഈ എന്‍ജിന് വെറും 1400 - 3700 ആര്‍പിഎമ്മില്‍ 211.5 എന്‍എം ടോര്‍ക്കും, 5500 ആര്‍പിഎമ്മില്‍ 128 എച്ച്പി പവറും ഉത്പാദിപ്പിക്കാന്‍ കഴിയും. ഇക്കോഷിഫ്റ്റ് സെവന്‍-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനോടാകും ഈ ബ്ലോക്കിനെ ബന്ധിപ്പിക്കുന്നത്. 2016 സ്പ്രിങ്ങോട് കൂടി ലഭ്യമാകു ഇക്കോ ട്രിമ്മിന് 14 കിമീ/ലിറ്റര്‍ മൈലേജ് ഉണ്ടാകുമെന്നാണ് ഹ്യൂണ്ടായി അഭിപ്രായപ്പെടുന്നത്.
എലാന്‍ട്രയുടെ ഈ യുഎസ് വേര്‍ഷനില്‍, ക്രോമില്‍ തീര്‍ത്ത വലിയ ഗ്രില്ലും, ആങ്കുലാര്‍ ഡിആര്‍എല്‍സ് ഉള്ള ബമ്പറും കാണാം. എയറോഡൈനാമിക് ഡിസൈനുള്ള വാഹനത്തില്‍, ഹ്യൂണ്ടായിയുടെ ഫ്‌ളൂയിഡിക് ഡിസൈന്‍ തീമിന് പകരം ഒരു പുതിയ ശൈലിയാണ് അവലംബിച്ചിരിക്കുത്. ഹെക്‌സഗണല്‍ ക്രോം ഗ്രില്ലും 'സി' ആകൃതിയിലെ ഫോഗ് ലാമ്പുകളും കാറിനെ ഏറെ ആകര്‍ഷകമാക്കുന്നുണ്ട്. കാറിന്റെ പുതിയ എയറോഡൈനാമിക് ഡിസൈനിന് അനുസൃതമായി, പിന്‍ഭാഗവും ടെയില്‍ ലാമ്പുകളും സുന്ദരമായി രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഡിസ്‌പ്ലേയും ടച്ച് സെന്‍സിറ്റിവിറ്റിയുമുള്ള നൂതന 8 ഇഞ്ച് നാവിഗേഷന്‍ സിസ്റ്റം ഉള്‍പ്പെടെ സാങ്കേതികതകള്‍ നിറഞ്ഞതാണ് എലാന്‍ട്രയുടെ ഇന്റീരിയര്‍. മികച്ച ടച്ച് ആന്‍ഡ് ഡ്രാഗ് കൺട്രോള്‍, പകല്‍ സമയങ്ങളിലും വ്യക്തമായി കാണുവാന്‍ സഹായിക്കുന്ന മികച്ച സ്‌ക്രീന്‍ ബ്രൈറ്റ്‌നെസ്, മാപും മ്യൂസിക് ഡാറ്റായും കാണുവാനായി സ്പ്ലിറ്റ് സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നിവ ഈ നൂതന നാവിഗേഷന്‍ സിസ്റ്റത്തിലുണ്ട്. നാവിഗേഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വേര്‍ഷനുകളില്‍, കൂടുതല്‍ സൗകര്യത്തിനും കണക്ടിവിറ്റിക്കുമായി പ്രീ ലോഡഡ് ആപ്പുകള്‍, വോയിസ് കണ്ട്രോള്‍ ഫങ്ഷനുകള്‍, പ്രീമിയം സിറിയസ്എക്‌സ്എം ഫീച്ചറുകള്‍ തുടങ്ങിയവ ലഭ്യമാണ്. കൂടാതെ, ഒരു സെന്റര്‍ സ്പീക്കറും സബ്‌വൂഫറും അടങ്ങു 8 സ്പീക്കര്‍ ഇന്‍ഫിനിറ്റി പ്രീമിയം ഓഡിയോ സിസ്റ്റവും എലാന്‍ട്ര ആദ്യമായി ആവിഷ്‌കരിക്കുന്നുണ്ട്.