ഫോഴ്സ് മോട്ടോഴ്സ് 2016 ട്രക്സ് ക്രൂസര് ഡിലക്`സ് 8.68 ലക്ഷത്തിന് ലോഞ്ച് ചെയ്തു.ഫോഴ്സ് മോട്ടോഴ്സ് തങ്ങളുടെ ജനപ്രിയ വാഹനമായ ട്രക്സ് പുത്തന് നവീകരണങ്ങളോടെ പുറത്തിറക്കി. 8.68 ലക്ഷം രൂപ വില വരുന്ന ഈ നവീകരിച്ച മോഡലിന് ഇപ്പോള് രണ്ട് രീതിയിലുള്ള ഇന്റ്റീരിയറും പുത്തന് ഇന്സ്റ്റ്രുമെന്റ്റ് ക്ളസ്റ്ററോടുകൂടിയ ഡാഷ്ബോര്ഡും സവിശേഷതയായിട്ടുണ്ട്. കൂടാതെ യാത്രക്കാരുടെ സൌകര്യാര്ദ്ധം എയര് കണ്ടീഷനിങ്ങും ലഭ്യമാക്കിയിട്ടുണ്ട്. മൂന്നു വര്ഷം അല്ലെങ്കില് 3 ലക്ഷം കിമി വാറന്റ്റിയോടൊപ്പം 7 സൌജന്യ സര്വീസുകളോടും കൂടിയാണ് പുതിയ ട്രാക്സ് ഡീലക്സ് എത്തുന്നത്.