അനുയോജ്യമായ സർവീസ് സെന്ററുകളുമായി ബന്ധപ്പെടുന്നതിന്‌ വേണ്ടി നിങ്ങളെ സഹായിക്കുന്നു

ഓഡി കാറുകൾ

ഓഡി വാർത്തകളും അവലോകനങ്ങളും

  • സമീപകാലത്തെ വാർത്ത
  • ഓഡി ക്യു 8, 1.33 കോടി രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു
    ഓഡി ക്യു 8, 1.33 കോടി രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

    ഓഡി ക്യൂ 7 നെ മറികടന്ന് ഇനി മുതൽ കമ്പനിയുടെ മുൻനിര എസ്‌.യു.വി ആകും.

  • അൾട്രാ ടെക്നോളജിയോടെ ഔഡി ക്വാട്ടറോ അനാവരണം ചെയ്യുന്നു
    അൾട്രാ ടെക്നോളജിയോടെ ഔഡി ക്വാട്ടറോ അനാവരണം ചെയ്യുന്നു

    ഔഡി അവരുടെ ഇപ്പോഴും വർഷങ്ങളായും റാലി വിജയിക്കുന്ന പാരമ്പര്യത്തെ അഭിമാനപൂർവ്വം ഉയർത്തി കാണിക്കുന്നു. ഇപ്പോൾ ജർമ്മൻ വാഹനനിർമ്മാതാക്കൾ അവരുടെ റാലി-വിജയതാവ്‌ ഓൾ വീൽ ഡ്രൈവ്‌ ക്വാട്ടറോ സിസ്റ്റത്തിന്റെ നവീകരിച്ച വേർഷൻ അനാവരണം ചെയ്യുന്നു. കമ്പനി അവകാശപ്പെടുന്നത്‌ ഇത്‌ ഓൺ ഡിമാൻഡ്‌ എ ഡബ്ല്യൂ സിസ്റ്റവും, സ്ഥിരമായുള്ള 4X4 കോൺഫിഗ്രേഷനും തമ്മിൽ ഒരു സമ്പൂർണ്ണമായ ഒരു സമതുലിതാവസ്ഥ നല്കുന്നുണ്ടെന്നാണ്‌. “അൾട്രാ ടെക്നോളജിയോടെപ്പം ഔഡി ക്വാട്ടറോ” എന്ന പേരോടെയാണ്‌ ഇത് വരുന്നത്. ഈ സിസ്റ്റം സെൻസറുകളുടെ ഒരു നിര ഉപയോഗിക്കുകയാണ്‌ ഈ സിസ്റ്റം ചെയ്യുന്നത്, ഈ സെൻസറുകൾ ഒരു പ്രൊസ്സററിലേയ്ക്ക് വിവരങ്ങൾ ശേഖരിക്കുകയും അത് നാലു വീലുകളിലേയ്ക്കുമുള്ള പവർ ഡെലിവറിയെ കോൺഫിഗർ ചെയ്യുന്നു. ഉദാഹരണത്തിന്‌, കാറിന്റെ ലോഡ് കുറവാണെങ്കിൽ ഈ സിസ്റ്റം കാറിനെ എഫ് ഡബ്ല്യു ഡിയിലേയ്ക്ക് മാറ്റുന്നു, അതുപോലെ കാർ ട്രാക്ഷൻ ലോസ് ചെയ്യുന്നതാൽ ഈ സിസ്റ്റം പിൻഭാഗത്തെ ആക്സിൽ എൻഗേജ് ചെയ്യുന്നു. ഈ സെൻസറുകൾ ശേഖരിക്കുന്നത്, ഡ്രൈവറിന്റെ ഡ്രൈവിങ്ങ് മുൻഗണന, സ്റ്റൈൽ, റോഡിന്റെ കണ്ടീഷൻ എന്നീ വിവരങ്ങളാണ്‌.

  • ഔഡി ക്യു 2 ആദ്യത്തെ ടീസർ വീഡിയൊ പുറത്തായി!
    ഔഡി ക്യു 2 ആദ്യത്തെ ടീസർ വീഡിയൊ പുറത്തായി!

    ഔഡി ജർമ്മനി വരാനിരിക്കുന്ന ക്യു 2 ന്റെ ഔദ്യോഗീയ വീഡിയൊ പുറത്തുവിട്ടു. 2016 ജനീവ മോട്ടോർഷോയിലൂടെ അരങ്ങേറാനൊരുനുകയാണ്‌ വാഹനം. കോംപാക്‌ട് വലുപ്പത്തിലുള്ള ക്യു 3 യ്ക്ക് താഴെ വരുന്ന പുതിയ ക്രോസ്സോവറിനെ ഔഡി വിളിക്കുന്നത് പുതിയ ക്യു എന്നാണ്‌!. അഴുക്കുനിറഞ്ഞ ഒരു റോഡിലൂടെ മഞ്ഞ നിറത്തിലുള്ള വാഹനം കടന്നു പോകുന്നതാണ്‌ വീഡിയൊ. ഈ വർഷം അവസാനത്തോടെ ഔഡി ക്യു 2 യൂറോപ്യൻ വിപണിയിൽ എത്തും, 2017 ൽ വാഹനം ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിയിൽ ക്രോസ്സ് ഓവർ എസ് യു വി കാറുകളോട് പ്രിയം ഏറിയതിനാൽ വാഹനം ഉടൻ ലോഞ്ച് ചെയ്യുമെന്നാണ്‌ ഞങ്ങൾ വിശ്വസിക്കുന്നത്, കൃത്യമായി വിലയിട്ടാൽ വാഹനത്തിന്‌ ഈ ജർമ്മൻ നിർമ്മാതാക്കളുടെ പുതിയ ബെസ്റ്റ് സെല്ലറാകാം.

  • പുതിയ ഔടി ആർ8 ന്‌  എതിരായി മെഴ്സിഡസ് എ എം ജി   ജി ടി എസ്: ആരാവും ഫിനിഷിങ്ങ് ലൈനിൽ എത്തുക?
    പുതിയ ഔടി ആർ8 ന്‌ എതിരായി മെഴ്സിഡസ് എ എം ജി ജി ടി എസ്: ആരാവും ഫിനിഷിങ്ങ് ലൈനിൽ എത്തുക?

    ഈയിടെ സമാപിച്ച 2016 ഓട്ടോ എക്സ്പോയിൽ ഔടി അവരുടെ പുതിയ ആർ 8 ലോഞ്ച് ചെയ്തു. 2.47 കോടിയിലാണ്‌ ഈ കാറിന്റെ വില തുടങ്ങുന്നത് എന്ന് മാത്രമല്ലാ ഒരുമാതിരിപ്പെട്ടെയെല്ലാം ഓഫർ ചെയ്യുന്നുണ്ട് അതെല്ലാം നിങ്ങൾക്ക് ഒരു ഓട്ടോമൊബൈലിൽ നിന്ന് സങ്കല്പിക്കാൻ സാധിക്കും. കൂടുതൽ പവർഫുൾ വെരിയന്റ് (വി 10പ്ലസ്) 10-സിലണ്ടർ എഞ്ചിനോടൊപ്പം നിങ്ങളെ മുൻപോട്ട് നയിക്കാൻ (എല്ലായ്പ്പോഴും) ഉയർന്ന പവർ ഫിഗേഴ്സ് ഓഫർ ചെയ്യുന്നു, ഒരു ഡ്രൈവർ അയാൾ തന്റെ ചുറ്റുപാടുമായി ബന്ധത്തിലാണെന്ന് ഉറപ്പ് വരുത്താൻ ഡിജിറ്റൽ 12.3 ഇഞ്ച് വെർച്വുൽ കോക്ക്പിറ്റ് സിസ്റ്റത്തിൽ എപ്പോഴും ഫോക്കസ് ചെയ്യുന്നു എന്ന് മാത്രമല്ലാ എന്തുകൊണ്ട് അല്ലാന്നും?

  • ക്യൂ 2 എസ് യു വിയുടെ വരവ് ഔഡി ടീസ് ചെയ്തു
    ക്യൂ 2 എസ് യു വിയുടെ വരവ് ഔഡി ടീസ് ചെയ്തു

    ഔഡി അവരുടെ ഏറ്റവും പുതിയ കുഞ്ഞായ (മൈക്രോ?) എസ്‌ യു വി , ക്യൂ 2 വിന്റെ വരവ്‌ ടീസ്‌ ചെയ്തു. 2016 മാർച്ചിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്ന ജെനീവ മോട്ടോർ ഷോയിൽ ഈ കാർ ലോകം മുഴുവനും വേണ്ടിയുള്ള അരങ്ങേറ്റം നടത്തും. മുൻപ് ഈക്യൂ 1 എന്നാണ്‌ ഈ കാറിനെ വിളിച്ചിരുന്നത്, പക്ഷേ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഔഡി ഫിയറ്റ് ക്രിസ്ലെർ ഓട്ടോ മൊബൈൽസിൽ നിന്ന് ക്യൂ 2, ക്യൂ 4 ബാഡജുകൾ സ്വന്തമാക്കിയിരുന്നു എന്ന് മാത്രമല്ലാ അവരുടെ ഏറ്റവും പുതിയ എസ് യു വിയ്ക്ക് ക്യൂ 2 എന്ന നാമം നല്കുകയും ചെയ്തു. പുറത്തിറക്കിയ ടീസറിൽ ക്യൂ 7, ക്യൂ 5, ക്യൂ 3 എന്നിവ അടുത്തടുത്തായി പാർക്ക് ചെയ്തിരിക്കുന്നത് കാണാം അതോടൊപ്പം യഥാക്രമം അവരുടെ നമ്പർ പ്ലേറ്റുകളും കാണാം എന്ന് മാത്രമല്ലാ നാലാമതൊരു സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നതും കാണാം.

×
We need your നഗരം to customize your experience