Login or Register വേണ്ടി
Login

ഓഡ്-ഇവെൻ പോളിസിയുടെ രണ്ടാം ഘട്ടം 2016 ഏപ്രിൽ 15 മുതൽ ഏപ്രിൽ 30 വരെ

published on ഫെബ്രുവരി 15, 2016 07:14 pm by sumit

ഡൽഹി സർക്കാർ രണ്ടാം ഘട്ട ഓഡ്-ഇവെൻ പോളിസി നടപ്പിലാക്കലാനുള്ള തീയതികൾ പ്രഖ്യാപിച്ചു. 2016 ഏപ്രിൽ 15 മുതൽ ഇത് പ്രാബല്യത്തിൽ വരും, 2016 ഏപ്രിൽ 30 വരെ ഇത് നീളും. മാർച്ചിൽ നടക്കുവാൻ പോകുന്ന ബോർഡ് എക്സാം മനസിൽ വച്ച് കൊണ്ടാണ്‌ തീയതികൾ തിരഞ്ഞെടുത്തത്. “നമ്മൾ ഓഡ്-ഇവെൻ പോളിസിയുടെ രണ്ടാം ഘട്ട പോളിസി ഏപ്രിൽ 15 ന്‌ തുടങ്ങും. കാരണം വലിയ ബോർഡ് എക്സാമുകൾ എല്ലാം ഏപ്രിൽ പന്ത്രണ്ടോട് കൂടി തീരും. ഏപ്രിൽ 22 നു എക് സാമുണ്ടെങ്കിലും അത് ഗൗരവം കുറഞ്ഞ ഒന്നാണ്‌,” ഡൽഹി മുഖ്യമന്ത്രി മി. അരവിന്ദ് കേജരിവാൾ പറഞ്ഞു.

പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പോസിറ്റീവായ പ്രതികരണങ്ങൾ കണ്ടശേഷം, ഈ പോളിസി എല്ലാ മാസവും നടപ്പിലാക്കാനുള്ള ചിന്തയിലാണ്‌ ഡൽഹി ഗവണ്മെന്റ്. ഓഡ്-ഇവെൻ പോളിസി ആശയത്തെക്കുറിച്ച് ഔദ്യോഗിക വെബ്സൈറ്റുകളിൽ വന്ന റിപ്പോർട്ടനുസരിച്ച് 80% പേർ പോളിസിയുടെ തിരിച്ച് വരവിനെ അനുകൂലിക്കുന്നു, അതിൽതന്നെ 63% പേർ സ്ഥിരമായി ഇത് നടപ്പിലാക്കണമെന്ന് നിർദേശിക്കുന്നു. “ ഇതിനെക്കുറിച്ച് അന്തിമമായ ഒരു തീരുമാനം ഇതുവരെ എടുത്തുട്ടില്ലാ അതുകൊണ്ട് ഇത് അവസാനമായും കാണാൻ സാധിക്കില്ലാ. ഡൽഹിയിലെ ജനങ്ങൾ ഇതുമായി സഹകരിക്കാൻ തയ്യാറാണെങ്കിൽ, ഈ 15 ദിവസങ്ങളിൽ 6 ദിവസങ്ങളിലെ ബുദ്ധിമുട്ടുകളുമായി ഒത്ത് പോകാൻ കഴിയുമെങ്കിൽ, ഇത് ഗൗരവമായി പരിഗണിക്കും. പക്ഷേ ഇത് ഏപ്രിലിലെ രണ്ടാം ഘട്ടത്തിന്‌ ശേഷം തങ്ങൾ ഇതിനെക്കുറിച്ച് ചിന്തിക്കുമെന്ന് ” മി.കേജരിവാൾ പറയുകയുണ്ടായി.

“പൊതുവാഹന സൗകര്യം ഇതുവരെ ഇരു ചക്ര വാഹനങ്ങൾ കൂടി നിയമത്തിനു കീഴിൽ ഉൾപ്പെടുത്തിയാൽ ബസ്സുകളും, മെട്രോകളുമുപയോഗിക്കാൻ പോകുന്ന ആളുകളെ ഉൾക്കൊള്ളാൻ സജ്ജമായിട്ടില്ലാ.” ഇരു-ചക്ര വാഹനക്കാരെക്കുറിച്ച് ചോദിക്കവെ അദ്ദേഹം മറുപടിയായി പറഞ്ഞു. വി ഐ പി കൾക്കൊപ്പം, സ്ത്രീകളും പോളിസിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതു പോലെ തന്നെ പോളിസിയുടെ വിവരങ്ങൾ വലുതായി തന്നെ നിലനില്ക്കുന്നു. എങ്കിലും ഓഡ്-ഇവെൻ പോളിസിയുടെ വിജയം മത്സരമുണർത്തുന്ന ഒന്നായി നിലനില്ക്കുന്നു. പല സർവ്വെകൾ നടത്തിയെങ്കിലും അന്തിമമായ ഒരു തീരുമാനം ഇതു വരെ കണ്ടെത്താനായിട്ടില്ലാ. സെന്ററൽ പൊല്യൂഷൻ കൺട്രോൾ ബോർഡ്(സി പി സി ബി ) നടത്തിയ ഏറ്റവും പുതിയ പഠനങ്ങളനുസരിച്ച്, വെറും 3-4% മലീകരണമാണ്‌ ഓഡ്-ഇവെൻ നിയമത്തിലൂടെ കുറഞ്ഞിട്ടൊള്ളൂ.

s
പ്രസിദ്ധീകരിച്ചത്

sumit

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

Enable notifications to stay updated with exclusive offers, car news, and more from CarDekho!

trending കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ