• English
  • Login / Register

ജെകെ ടയർ ബാജാ സ്റ്റുഡന്റ്‌ ഇൻഡ്യ 2016 അവസാനിച്ചു; പൂനെയിലെ ടീം ഫോർസ ചാമ്പ്യൻമാർ

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 17 Views
  • ഒരു അഭിപ്രായം എഴുതുക

രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും, 1300 ഓളം എൻജിനിയറിങ്ങ്‌ വിദ്യാർത്ഥികൾ ഈ വർഷത്തെ ബിഎസ്ഐൽ പങ്കെടുത്തു

JK Tyre Baja Student

ബുധനാഴ്ച സമാപിച്ച ജെകെ ടയർ ബാജാ സ്റ്റുഡന്റ്‌ ഇൻഡ്യ 2016ൽ, പൂനെ സിൻഗാദ്‌ അക്കാഡമി ഓഫ്‌ എൻജിനിയറിങ്ങിലെ ഫോർസ റേസിങ്ങ്‌ ടീം ഓവറാൾ ചാമ്പ്യൻമാരായി. ജെകെ ടയർ & ഇൻഡസ്ട്രീസ്‌ ലിമിറ്റഡിന്റെ ചെയർമാൻ & മാനേജിംഗ്‌ ഡയറക്ടർ ഡോ രഘുപതി സിങ്ഗാനിയ വിജയികൾക്ക്‌ ജെകെ ടയർ ബിഎസ്ഐ 2016 ട്രോഫി കൈമാറി. വെല്ലൂർ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ടെക്നോളജിയിലെ റോഡ്‌ റണ്ണേർസും, മഹാരാഷ്ട്ര ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ടെക്നോളജിയിലെ ടീം പിരാന റേസിങ്ങും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വിദ്യാർത്ഥികളെയും സംഘാടകരെയും അഭിനന്ദിച്ചുകൊണ്ട്‌, ജെകെ ടയർ & ഇൻഡസ്ട്രീസ്‌ ലിമിറ്റഡ്‌ ചെയർമാൻ & മാനേജിംഗ്‌ ഡയറക്ടർ ഡോ രഘുപതി സിങ്ഗാനിയ ഇങ്ങനെ പറഞ്ഞു, “വരും തലമുറയുടെ എൻജിനിയേർസിന്‌, ക്ളാസ്‌റൂം വിവരങ്ങളുടെ പ്രായോഗിക തലത്തിലെ ഉപയോഗം മനസ്സിലാക്കാനുള്ള ഒരു പ്ളാറ്റ്ഫോമാണ്‌ ജെകെ ടയർ ബാജാ സ്റ്റുഡന്റ്‌ ഇൻഡ്യ. ഈ യുവ എൻജിനിയേർസിൽ കാണുന്ന ആവേശവും താൽപര്യവും ഏറെ പ്രതീക്ഷ നൽകുന്നതാണ്‌. സാങ്കേതികരംഗത്തെ ലോകത്തിലെ വൻശക്തികളോടൊപ്പം നാളെ ഇൻഡ്യയും എത്തുമെന്ന്‌ ഞങ്ങൾക്ക്‌ ഇത്‌ ഉറപ്പ്‌ നൽകുന്നു.“

An All Terrain vehicle in the air

ആദ്യ ഇനങ്ങളിൽ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും, ഏറ്റവും കൂടുതൽ വെയ്റ്റേജുള്ള എൻഡ്യൂറൻസ്‌ റേസിൽ മികച്ച പ്രകടനം കാഴ്ചവച്ചതാണ്‌ ടീം ഫോർസ റേസിങ്ങിനെ സ്കോറിങ്ങ്‌ ചാർട്ടിൽ മുന്നിൽ എത്തിച്ചത്‌. ജെകെ ടയർ ബാജാ സ്റ്റുഡന്റ്‌ ഇൻഡ്യ 2016, ഇന്റർനാഷണൽ ഗെയ്ഡ്ലൈനുകൾ കർശനമായി പാലിക്കുന്നു എന്നാണ്‌ സംഘാടകർ പറയുന്നത്‌. കാറുകളുടെ ഡിസൈനിംഗിലും ടെസ്റ്റിങ്ങിലും വേണ്ടതായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പങ്കെടുത്ത മൽസരാർത്ഥികൾക്ക്‌ പാലിക്കുവാൻ കഴിഞ്ഞിട്ടുണ്ട്‌. ഓട്ടോമോട്ടീവ്‌ ഡിസൈൻ, മാനുഫാക്ചറിങ്ങ്‌, ബിസിനസ്‌ രംഗങ്ങളിൽ നിന്നുള്ള ആഗോളതലത്തിലെ വിദഗ്ദ്ധർ വിധി നിർണ്ണയിക്കാൻ എത്തിയത്‌ ഇവന്റിന്റെ ആധികാരികത വർദ്ധിപ്പിക്കുന്നു. ജെകെ ടയർ ബാജാ സ്റ്റുഡന്റ്‌ ഇൻഡ്യ 2016ന്റെ ജനപ്രീതിയെ കുറിച്ച്‌ ഇവന്റ്‌ കൺവീനർ സൗമ്യ കാന്തി ബോസ്‌ ഇങ്ങനെ പറഞ്ഞു, ”2015ൽ 800 വിദ്യാർത്ഥികൾ പങ്കെടുത്ത ബിഎസ്ഐൽ ഈ വർഷം 1300ന്‌ മേൽ വിദ്യാർത്ഥികളാണ്‌ മത്സരിച്ചത്‌. മോട്ടോർസ്പോർട്ട്സ്‌ രംഗത്ത്‌ ഏറെ നേട്ടങ്ങൾ കൈവരിച്ച ജെകെ ടയർ പോലുള്ള ഒരു കമ്പനിയുമായി ഒരുമിച്ച്‌ പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക്‌ അതിയായ സന്തോഷമുണ്ട്‌.“

Dr Raghupati

ഇൻഡ്യൻ റേസ്‌ ഡ്രൈവേർസിനെ ലോകോത്തര നിലവാരത്തിലേക്ക്‌ ഉയർത്തുന്നതിനും, ഒരു ഫോർമുല വൺ ഡ്രൈവറെ കണ്ടെത്തുന്നതിനും, ജെകെ റേസിങ്ങ്‌ ഇൻഡ്യ സീരീസ്‌ സീസണിന്‌ 2013ൽ ജെകെ ടയർ തുടക്കം കുറിച്ചു. ഫോർമുല ബിഎംഡബ്ള്യൂ എന്ന്‌ അറിയപ്പെട്ടിരുന്ന ഈ സീരീസ്‌, 2011ൽ ജെകെ ടയർ സ്വന്തമാക്കിയതിന്‌ ശേഷം ജെകെ റേസിങ്ങ്‌ ഏഷ്യ സീരിസ്‌ എന്ന്‌ പേര്‌ മാറ്റി. ജെകെ ടയർ ഒരുക്കുന്ന റേസിങ്ങ്‌ ആൻഡ്‌ കാർട്ടിങ്ങ്‌ പ്രോഗ്രാം, രാജ്യത്തെ മോട്ടോർസ്പോർട്ട്സ്‌ പ്രതിഭകളായ അർമാൻ ഇബ്രാഹിം, കരൺ ചന്ദോക്‌, ആദിത്യ പട്ടേൽ എന്നിവരെ കൂടാതെ മറ്റ്‌ പുതിയ പ്രതിഭകളേയും വളരുവാൻ സഹായിച്ചിട്ടുണ്ട്‌.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഓഡി ക്യു7 2024
    ഓഡി ക്യു7 2024
    Rs.90 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: നവം 2024
  • ബിഎംഡബ്യു എം3
    ബിഎംഡബ്യു എം3
    Rs.1.47 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • ടൊയോറ്റ കാമ്രി 2024
    ടൊയോറ്റ കാമ്രി 2024
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • സ്കോഡ enyaq iv
    സ്കോഡ enyaq iv
    Rs.65 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • മഹീന്ദ്ര ബിഇ 09
    മഹീന്ദ്ര ബിഇ 09
    Rs.45 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
×
We need your നഗരം to customize your experience