Login or Register വേണ്ടി
Login

ഗൂഗിളിന്റെ സ്വയം നിയന്ത്രിത കാർ കുറഞ്ഞ വേഗത്തിൽ സഞ്ചരിച്ചതിനു പോലീസ്‌ തടഞ്ഞു !

<തിയതി> <ഉടമയുടെപേര്> പ്രകാരം പരിഷ്‌ക്കരിച്ചു

ജയ്പൂർ :

2012 മുതൽ റോഡിൽ ഓടുന്ന ഗൂഗിളിന്റെ സ്വയം നിയന്ത്രിത കാർ അവസാനം പോലീസുമായി ഏറ്റുമുട്ടി. ഈയിടെ ആണ്‌ കമ്പിനിയുടെ സ്വയം ഓടുന്ന കാർ കാലിഫോർണിയിൽ വച്ച്‌ വളരെ സാവധാനം സഞ്ചരിച്ചതിനു പോലീസ്‌ പിൻതുടർന്ന്‌ പിടികൂടിയത്‌ ! സംഭവം നടന്ന മൗണ്ടൻ വ്യൂ പ്രേദേശത്ത്‌ പാലിക്കേണ്ട കുറഞ്ഞ വേഗം മണിക്കൂറിൽ 54 കിലോമീറ്റർ ആണ്‌, പോലീസ്‌ മോട്ടോർ സൈക്കിളിൽ പിൻതുടർന്ന്‌ പിടികൂടിമ്പോൾ ഗൂഗിൾ കാറിന്റെ വേഗം മണിക്കൂറിൽ 39 കിലോമീറ്റർ ആയിരുന്നു. റിപ്പോട്ടുകൾ അനുസരിച്ച്‌ “ ഓഫീസർ കാർ നിർത്തിച്ചിതനു ശേഷം ഓപ്പറേറ്റേഴ്സിനെ വിളിച്ച്‌ കാർ എങ്ങനെയാണ്‌ നിശ്ചിത റോഡുകളിൽ വേഗത തിരഞ്ഞെടുക്കുന്നതിനെപ്പറ്റി കൂടുതലായി പഠിക്കുകയും, ഗതാഗത തടസ്സം ഉണ്ടാകുന്നതിനെപ്പറ്റി പഠിപ്പിക്കുകയും ചെയ്തു”.

സംഭവത്തിനു ശേഷം ഉടൻ തന്നെ ഗൂഗിൾ ഔദ്യോഗിക പ്രസ്താവനയുമായി രംഗത്ത്‌ വന്നു , “ വളരെ പതുക്കയുള്ള ഡ്രൈവിങ്ങോ? മനുഷർ ആരും സാധാരണയായി ഇതിന്റെ പേരിൽ ഒരിക്കലും പിടിക്കപ്പെടാറില്ലാ. സുരക്ഷ കാരണങ്ങളാൽ ഞങ്ങൾ ഈ പരീക്ഷണ വാഹനത്തിന്റെ വേഗത 25 എം പി എച്ച് ആയി സെറ്റ് ചെയ്തിരിക്കുകയാണ്‌. സമീപത്തുള്ള തെരുവിൽ കൂടി പേടിപ്പിക്കും വിധം ചീറിപ്പായുന്നതിനെക്കാൾ അവർ സൗഹൃദപരമായി സമീപിക്കണമെന്നാണ്‌ ഞങ്ങൾ ആഗ്രഹിക്കുന്നത്.

ഈ ഓഫീസറിനെപ്പോലെ, ഞങ്ങളുടെ പദ്ധതികളെ കുറിച്ചറിയാൻ ചിലപ്പോളൊക്കെ ആളുകൾ ഞങ്ങളെ കുറച്ചു കാണിക്കാൻ ശ്രമിക്കാറുണ്ട്. 1.2 മില്യൺ മൈൽ സ്വയം നിയന്ത്രിത ഡ്രൈവിങ്ങിനു ശേഷം ( മനുഷ്യന്റെ കാര്യം പറയുകയാണെങ്കിൽ 90 വർഷത്തെ ഡ്രൈവിങ്ങ് അനുഭവത്തിനു തുല്യം ), ഞങ്ങൾ അഭിമാനത്തോടെ പറയുന്നു ഞങ്ങൾ ഒരിക്കലും ലേബൽ ചെയ്യപ്പെട്ടിട്ടില്ലാ!“
2015 ജൂലൈ വരെ ഗൂഗിളിന്റെ സ്വയം നിയന്ത്രിത കാറുകൾ 14 നിസ്സരമായ ഗതാഗത അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ സംഭവങ്ങളിൽ എല്ലാം കമ്പിനി ക്ലെയിം ചെയ്തിട്ടുമുണ്ട്. മറ്റാരെങ്കിലുമോ, ഏതെങ്കിലും മനുഷ്യനോ ഡ്രൈവിങ്ങിനിടയിൽ വരുത്തിവയ്ക്കുന്ന പിഴവുകൾക്ക് ഗൂഗിൾ ടെക്നോളജി ഉത്തരവാദിയായിരിക്കില്ല.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
ഇലക്ട്രിക്ക്
Rs.48.90 - 54.90 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ