• English
  • Login / Register

ഗൂഗിളിന്റെ സ്വയം നിയന്ത്രിത കാർ കുറഞ്ഞ വേഗത്തിൽ സഞ്ചരിച്ചതിനു പോലീസ്‌ തടഞ്ഞു !

<തിയതി> <ഉടമയുടെപേര്> പ്രകാരം പരിഷ്‌ക്കരിച്ചു

  • 17 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്പൂർ :

2012 മുതൽ റോഡിൽ ഓടുന്ന ഗൂഗിളിന്റെ സ്വയം നിയന്ത്രിത  കാർ അവസാനം പോലീസുമായി ഏറ്റുമുട്ടി. ഈയിടെ ആണ്‌ കമ്പിനിയുടെ സ്വയം ഓടുന്ന കാർ കാലിഫോർണിയിൽ വച്ച്‌ വളരെ സാവധാനം സഞ്ചരിച്ചതിനു പോലീസ്‌ പിൻതുടർന്ന്‌ പിടികൂടിയത്‌ ! സംഭവം നടന്ന മൗണ്ടൻ വ്യൂ  പ്രേദേശത്ത്‌ പാലിക്കേണ്ട കുറഞ്ഞ വേഗം മണിക്കൂറിൽ 54 കിലോമീറ്റർ ആണ്‌, പോലീസ്‌ മോട്ടോർ സൈക്കിളിൽ പിൻതുടർന്ന്‌ പിടികൂടിമ്പോൾ ഗൂഗിൾ കാറിന്റെ വേഗം മണിക്കൂറിൽ 39 കിലോമീറ്റർ ആയിരുന്നു. റിപ്പോട്ടുകൾ അനുസരിച്ച്‌ “ ഓഫീസർ കാർ നിർത്തിച്ചിതനു ശേഷം ഓപ്പറേറ്റേഴ്സിനെ വിളിച്ച്‌ കാർ എങ്ങനെയാണ്‌ നിശ്ചിത റോഡുകളിൽ വേഗത തിരഞ്ഞെടുക്കുന്നതിനെപ്പറ്റി കൂടുതലായി പഠിക്കുകയും, ഗതാഗത തടസ്സം ഉണ്ടാകുന്നതിനെപ്പറ്റി പഠിപ്പിക്കുകയും ചെയ്തു”.

സംഭവത്തിനു ശേഷം ഉടൻ തന്നെ ഗൂഗിൾ ഔദ്യോഗിക പ്രസ്താവനയുമായി രംഗത്ത്‌ വന്നു , “ വളരെ പതുക്കയുള്ള ഡ്രൈവിങ്ങോ? മനുഷർ ആരും സാധാരണയായി ഇതിന്റെ പേരിൽ ഒരിക്കലും പിടിക്കപ്പെടാറില്ലാ. സുരക്ഷ കാരണങ്ങളാൽ ഞങ്ങൾ ഈ പരീക്ഷണ വാഹനത്തിന്റെ വേഗത 25 എം പി എച്ച് ആയി സെറ്റ് ചെയ്തിരിക്കുകയാണ്‌.  സമീപത്തുള്ള തെരുവിൽ കൂടി പേടിപ്പിക്കും വിധം ചീറിപ്പായുന്നതിനെക്കാൾ അവർ സൗഹൃദപരമായി സമീപിക്കണമെന്നാണ്‌  ഞങ്ങൾ ആഗ്രഹിക്കുന്നത്.

ഈ ഓഫീസറിനെപ്പോലെ, ഞങ്ങളുടെ പദ്ധതികളെ കുറിച്ചറിയാൻ ചിലപ്പോളൊക്കെ ആളുകൾ ഞങ്ങളെ കുറച്ചു കാണിക്കാൻ ശ്രമിക്കാറുണ്ട്. 1.2 മില്യൺ മൈൽ സ്വയം നിയന്ത്രിത ഡ്രൈവിങ്ങിനു ശേഷം ( മനുഷ്യന്റെ കാര്യം പറയുകയാണെങ്കിൽ 90 വർഷത്തെ ഡ്രൈവിങ്ങ് അനുഭവത്തിനു തുല്യം ), ഞങ്ങൾ അഭിമാനത്തോടെ പറയുന്നു ഞങ്ങൾ ഒരിക്കലും ലേബൽ ചെയ്യപ്പെട്ടിട്ടില്ലാ!“
2015 ജൂലൈ വരെ ഗൂഗിളിന്റെ സ്വയം നിയന്ത്രിത കാറുകൾ 14 നിസ്സരമായ ഗതാഗത അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ സംഭവങ്ങളിൽ എല്ലാം കമ്പിനി ക്ലെയിം ചെയ്തിട്ടുമുണ്ട്.  മറ്റാരെങ്കിലുമോ, ഏതെങ്കിലും മനുഷ്യനോ ഡ്രൈവിങ്ങിനിടയിൽ വരുത്തിവയ്ക്കുന്ന പിഴവുകൾക്ക് ഗൂഗിൾ ടെക്നോളജി ഉത്തരവാദിയായിരിക്കില്ല.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience