Login or Register വേണ്ടി
Login

രണ്ടാം ദിനം - ഓട്ടോ എക്സ്പോയിലെ പ്രധാന കാഴ്ചകൾ

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ഡേ 2: ദീർഘവും തിരക്കേറിയതുമായ ഒന്നാം ദിനത്തെ അപേക്ഷിച്ച് ഓട്ടോ എക്സ്പോയുടെ രണ്ടാം ദിനം പൊതുവെ ശാന്തമായിരുന്നു. കൺസെപ്റ്റ് ഷോകേസുകളും ലോഞ്ചുകളും നിറഞ്ഞ മറ്റൊരു ദിവസമായിരുന്നു ഇത്. ഷോകേസുകൾ ഏറെകുറെ അവസാനിച്ച രണ്ടാം ദിനത്തിലെ മികച്ച കാറുകളെ താഴെ പരിചയപ്പെടുത്തുന്നു.

1 പോളോ ജിടിഐ


വർദ്ധിച്ച് വരുന്ന ഹോട്ട് ഹാച്ച് വിപണിയിലേക്കുള്ള പുതിയ ഉപഹാരമായ പോളോ ജിടിഐ ഫോക്സ് വാഗൺ പ്രകാശനം ചെയ്തു. പോളോ കുടുംബത്തിലെ ഏറ്റവും പവർഫുളായ ജിടിഐ ഒരു 3 ഡോർ ഹാച്ചാണ്. 1.8 ലിറ്റർ ടർബോചാർജ്ഡ് മോട്ടോറുള്ള ജിടിഐയുടെ പരമാവധി പവർ 192 പിഎസ് ആണ്. വാഹനത്തിന്റെ വില ഫോക്സ് വാഗൺ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഏകദേശം 15 ലക്ഷം രൂപയാകും ജിടിഐക്ക് വരുന്നത്.

2 എക്സ് യുവി എയറോ

ഒന്നുകിൽ ഇഷ്ടപ്പെടൂ അല്ലെങ്കിൽ വെറുക്കൂ എന്ന മഹീന്ദ്രയുടെ ശൈലി ഒന്നുകൂടി പ്രയോഗിച്ചതാണ് എക്സ് യുവി എയറോ കൺസെപ്റ്റ്. എക്സ് യുവിയുടെ പ്ളാറ്റ്ഫോമിൽ തീർത്ത എയറോ, ബിഎംഡബ്ള്യൂ എക്സ്6 പോലെ ഒരു ക്രോസ് ഓവർ കൂപെയാണ്. സൂയിസൈഡ് ഡോറുകളാണ് എയറോയിൽ ഞങ്ങൾ കണ്ട ഒരു ആകർഷണം. പ്രൊഡക്ഷനിലോട്ട് പോകുകയാണെങ്കിൽ ഈ ഡോറുകൾ എയറോയിൽ നിലനിർത്തും.

3 മാരുതി സുസൂക്കി ഇഗ്നിസ്

13‍ാമത് ഓട്ടോ എക്സ്പോയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഷോകേസുകളിൽ ഒന്നായിരുന്നു മാരുതി സുസൂക്കി ഇഗ്നിസ്. ഇനിയും ലോഞ്ച് ചെയ്തിട്ടില്ലാത്ത ഈ വാഹനത്തിന്റെ റിട്രോ സ്റ്റൈലിങ്ങും സുന്ദരമായ ഇന്റീരിയേർസും ഏറെ ആകർഷകമാണ്. നെക്സാ ഷോറൂമുകളിൽ എത്തുന്ന ഇഗ്നിസ് അവിടത്തെ ഏറ്റവും അഫോർഡബിൾ കാറായിരിക്കും.

4 റെനോ ഡസ്റ്റർ ഫേസ് ലിഫ്റ്റ്

രാജ്യത്തെ കോംപാക്ട് എസ് യുവി സെഗ്മെന്റിലേക്ക് വന്ന വാഹനം, ഇപ്പോൾ കൂടുതൽ എക്യുപ്മെന്റ്സോടെ മെച്ചപ്പെട്ട രൂപത്തിൽ അവതരിച്ചിരിക്കയാണ്. റീവർക്ക് ചെയ്ത മുൻഭാഗം, പുതിയ കളറുകൾ തുടങ്ങിയ ഡിസൈൻ അപ്ഡേറ്റ്സുള്ള ഈ ഫേസ് ലിഫ്റ്റിലെ പ്രധാന ആകർഷണം എഎംടി പെയേർഡ് ഡീസൽ എൻജിനാണ്. വാഹനത്തിന്റെ വിലയിൽ കാര്യമായ മാറ്റമുണ്ടാകും എന്നു നമ്മൾ പ്രതീക്ഷിക്കുന്നില്ല.

5 സാങ് യോങ് ടിവോലി

എക്സ് യുവി എയറോയ്ക്ക് പുറമെ മഹീന്ദ്ര മഹീന്ദ്ര പ്രകാശനം ചെയ്ത വാഹനമാണ് സാങ് യോങ് ടിവോലി. എക്സ്ഐവി എയർ അഡ്വെൻചർ കൺസെപ്റ്റിലുള്ള ടിവോലി, ലോകത്താകമാനം 1.6 ലിറ്റർ പെട്രോൾ ഡീസൽ മോട്ടോറുകളാണ് അവതരിപ്പിക്കുന്നത്. ക്രെറ്റ, റെനോ ഡസ്റ്റർ എന്നീ വാഹനങ്ങളോടാകും ടിവോലി മൽസരിക്കുക.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.30.40 - 37.90 ലക്ഷം*
പുതിയ വേരിയന്റ്
Rs.2.84 - 3.12 സിആർ*
പുതിയ വേരിയന്റ്
ഫേസ്‌ലിഫ്റ്റ്
Rs.1.03 സിആർ*
പുതിയ വേരിയന്റ്
Rs.11.11 - 20.50 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ