ബ്രിഡ്ജ്‌സ്റ്റോ ഇക്കോപ്പിയ ടയറുകള്‍ ലോഞ്ച് ചെയ്തു
മുംബൈ: ബ്രിഡ്ജ്‌സ്റ്റോണ്‍ ഇന്‍ഡ്യാ തങ്ങളുടെ പുത്തന്‍ ടയര്‍ ശ്രേണിയായ 'ഇക്കോപ്പിയ' ലോഞ്ച് ചെയ്തു. പാസഞ്ചര്‍ വാഹനങ്ങള്‍ക്കും എസ്‌യുവികള്‍ക്കും പ്രത്യേകം വേര്‍തിരിച്ച ടയറുകളാണ് ഈ ശ്രേണിയിലുള്ളത്. പാസഞ്ചര്‍ കാറുകള്‍ക്ക് ഇക്കോപ്പിയ ഇപി150 എന്ന പേരിലും എസ്‌യുവി സിയുവി വാഹനങ്ങള്‍ക്ക് ഇപി850 എന്ന പേരിലും പ്രത്യേകം ടയറുകളുണ്ട്. 7 മുതല്‍ 10 ശതമാനം വരെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ ശേഷിയുള്ള ഇക്കോപ്പിയ ടയറുകള്‍ക്ക് സാധാരണ ടയറുകളെ അപേക്ഷിച്ച് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എമിഷന്‍ കുറവായിരിക്കുമെുന്നും ബ്രിഡ്ജ്‌സ്റ്റോണ്‍ അവകാശപ്പെട്ടു.
'ഇന്നത്തെ തലമുറയുടെയും ഭാവി തലമുറയുടെയും ആരോഗ്യത്തിനായി മാലിന്യമുക്തമായ പരിസ്ഥിതി ഉറപ്പു വരുത്തുക' എന്ന തങ്ങളുടെ എന്‍വയോമെന്റല്‍ മിഷന്‍ സ്റ്റേറ്റ്‌മെന്റാണ് ഇക്കോപ്പിയ ലോഞ്ച് ചെയ്യുന്നതിലെ പ്രേരകശക്തി എ് ബ്രിഡ്ജ്‌സ്റ്റോ ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ കസുഹീക്കോ മിമൂറ ലോഞ്ചിങ് വേളയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍ഡ്യന്‍ ഡ്രൈവേഴ്‌സിനെ ഇന്ധനം ലാഭിക്കുവാന്‍ സഹായിക്കുതിനൊപ്പം കാര്‍ബ ഡൈ ഓക്‌സൈഡ് എമിഷന്‍ കുറയ്ക്കുവാനും ഇക്കോപ്പിയയിലൂടെ ബ്രിഡ്ജ്‌സ്റ്റോണിന് കഴിയും. പരിസ്ഥിതിക്ക് ഇണങ്ങുതും വര്‍ദ്ധിച്ച ഇന്ധനക്ഷമതയുള്ളതുമായ ഇക്കോപ്പിയ ഇപി150 ഇപിഃ50 ടയറുകള്‍, കൂടുതല്‍ നാള്‍ ഈട് നില്‍ക്കുന്നതിനൊപ്പം വാഹനങ്ങള്‍ക്ക് മികച്ച നിയന്ത്രണം നല്‍കുകയും ചെയ്യു രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുത് എന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.
'ഇക്കോളജി', 'ഉട്ടോപ്പിയ' എന്നീ വാക്കുകളില്‍ നിന്നാണ് 'ഇക്കോപ്പിയ' എന്ന പേര് രൂപപ്പെടുത്തിയത്. രണ്ടായിരത്തി അമ്പതോടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എമിഷന്‍ 50% കുറയ്ക്കുക എ ബ്രിഡ്ജ്‌സ്റ്റോണിന്റെ ദീര്‍ഘകാല വീക്ഷണത്തേയും പരിസ്ഥിതി പ്രവര്‍ത്തനങ്ങളോടുള്ള താല്‍പര്യത്തേയുമാണ് ഇത് സൂചിപ്പിക്കുത്. 13 ഇഞ്ച് മുതല്‍ 18 ഇഞ്ച് വരെ റിം ഡയമീറ്ററുള്ളതും ഒട്ടുമിക്ക കോംപാക്ട് വാഹനങ്ങള്‍ക്ക് ഇണങ്ങുതുമായ 26 സൈസ്സുകളിലുള്ള ഇക്കോപ്പിയ ടയറുകളാണ് തുടക്കത്തില്‍ ലഭ്യമാക്കുക. ഏപ്രില്‍ 2015ലെ കണക്കുകള്‍ പ്രകാരം 10 മില്ല്യണ്‍ ഇക്കോപ്പിയ ടയറുകളാണ് ഏഷ്യാ-പെസിഫിക് മേഖലയില്‍ ബ്രിഡ്ജ്‌സ്റ്റോണ്‍ വിറ്റഴിച്ചത്.