ബ്രിട്ടിഷ് കാർ നിർമ്മാതാക്കൾ തങ്ങളുടെ മുൻനിര വാഹനമായ ഡി ബി ജി ടിയുടെ വരവ് ഔദ്യോഗീയമായി ടീസ് ചെയ്‌തു, കാറിന്റെ എഞ്ചിനിലേക്ക് ഒരെത്തിനോട്ടമടക്കമുള്ള വീഡിയോയാണ് പുറത്തുവിട്ടത്. സ്റ്റാർട്ട് സ്റ്റോപ് ബട്ടൺ ഡ്രവർ അമർത്തുന്നതിലൂടെയാണ് വീഡിയൊ തുടങ്ങുന്നത്, ചുവന്ന പ്രകാശത്തിൽ മുങ്ങിയ ഈ ഭാഗം ഒരു ക്ഷണം പോലെയാണ് തോന്നുക. എഞ്ചിൻ പുറത്തുവിടുന്ന തീയുടെ ശക്‌തികണക്കിലെടുക്കുമ്പോൾ ഈ ചുവന്ന പ്രകാശം സന്ദർഭത്തിന് യോജിക്കുന്നുണ്ട്. ഡി ബി എന്ന് പേ ര് നൽകിയേക്കാവുന്ന ഈ ആസ്റ്റൺ മാർട്ടിനിൽ ട്വിൻ ടർബൊ ചാർജഡ് വി എഞ്ചിനാണ് ഒരുക്കിയിരിക്കുന്നത്.