ഡി 2 സെഗ്‌മെന്റിലെ പുതിയ ട് രെൻഡ് ഹൈബ്രിഡ്!
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 13 Views
- ഒരു അഭിപ്രായം എഴുതുക
ആടുത്തിടെയായി എൻട്രി ലെവൽ ലക്ഷ്വറി സെഡാനുകളും ഡി 2 സെഡാനുകളും തമ്മിലുള്ള വില വ്യത്യാസം ഇടിഞ്ഞിരുന്നു, വരും ഭാവിയിലും ഇത് കുറയുവാനാണ് സാധ്യത. മികച്ച ഇന്ധനക്ഷമതയുള്ള ഒരു ഹൈബ്രിഡ് വേരിയന്റ് വാഗ്‌ദാനം ചെയ്‌തുകൊണ്ട് ടൊയോറ്റ ഇതിൻ പരിഹാരം കണ്ടുകഴിഞ്ഞു. നിലവിലുള്ള വാഹനങ്ങളേക്കാൾ വളരെയധികം ശക്‌തിതരുന്ന ഹൈബ്രിഡ് എഞ്ചിനുകൾ പവറിന്റെ കാര്യം നോക്കുമ്പോൽ മറ്റ് കാര്യങ്ങളെല്ലാം പ്രത്യേകിച്ച് പിൻസീറ്റിലെ യാത്രാസുഖം നേരത്തെ തന്നെ സെഡാനുകളുടെ കുത്തകയാണ്. കാമ്രിക്കൊപ്പം ധാരാളം ഡി 2 സെഡാനുകൾ ഹൈബ്രിഡ് നിരയിലേക്കെത്തും.
അക്കോർഡിനെ പുതിയ ഹൈബ്രിഡ് അവതാരത്തിൽ തിരിച്ചു കൊണ്ടുവന്നുകൊണ്ടാണ് ഹോണ്ട തുടക്കം കുറിക്കുക. അക്കോർഡിന്റെ ഫേസ്‌ലിഫ്റ്റ് ചെയ്‌ത ഒൻപതാം തലമുറ വേർഷൻ 2016 ഓട്ടോ ഷോയിലെല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു. ഉടൻ തന്നെ വാഹനം രാജ്യത്ത് ലോഞ്ച് ചെയ്യും. എന്നാൽ അന്താരാഷ്ട്ര തലത്തിലിറങ്ങുന്ന വാഹനം ഫേസ്‌ലിഫ്റ്റ് ചെയ്‌തിട്ടില്ല എന്നിരുന്നാലും എഞ്ചിൻ അടക്കമുള്ള ഓപ്‌ഷനുകൾ ഒരുപോലെയായിരിക്കും.ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ച ഒരു 2.0 ലിറ്റർ യൂണിറ്റായിരിക്കും പവർ പുറന്തള്ളുക. രണ്ടും കൂടി പുറത്തുവിടുക 196 കുതിരശക്‌തിയായിരിക്കും കൂടാതെ ഹൈബ്രിഡ് വേർഷൻ ഇ - സി വി ടി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി സംയോജിപ്പിച്ചായിരിക്കും എത്തുക.
സൊനാറ്റയുടെ തിരിച്ചുവരവിനെപ്പറ്റി പറയുകയാണെങ്കിൽ, സൊനാറ്റയുടെ പുതിയ തലമുറ വാഹനം ഒരു പ്ലഗ് ഇൻ ഹൈബ്രിഡ് വേർഷനാണ് ഹ്യൂണ്ടായ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചത്. ഈ വർഷം അവസാനമൊ അടുത്ത വർഷമാദ്യമൊ രാജ്യത്ത് ലോൻക്ജ് ക്ജെയ്‌തേക്കാവുന്ന വാഹനത്തിന് ഹൈബ്രിഡ് എഞ്ചിനുകളായിരിക്കും ഉണ്ടാകുക. ഒരു 2.0 ലിറ്റർ ജി ഡി ഐ 4 സിലിണ്ടർ ഗാസൊലിൻ എഞ്ചിനും ഒരു ഇലക്‌ട്രിക് മോട്ടോറും ചേർന്നായിരിക്കും സൊനാറ്റയ്‌ക്ക് കരുത്തേകുക. 6 - സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷ്ണുമായി സംയോജിപ്പിച്ച വാഹനം 6000 ആർ പി എമ്മിൽ 202 എച്ച് പി പവർ പുറന്തള്ളും.
ജർമ്മൻ കാരെപ്പറ്റി പറയുകയാണെങ്കിൽ, പുതിയ പസ്സറ്റിൽ ഫോക്‌സ്‌വാഗൺ പ്ലഗ് ഇൻ ഹൈബ്രിഡ് സംവിധാനം പ്രദർശിപ്പിച്ചെങ്കിലും വാഹനം ഹൈബ്രിഡ് സാങ്കേതികതകൾ ഇല്ലാതെയെത്തുവാനാണ് സാധ്യത. വരാനിരിക്കുന്ന സൂപ്പർബിന്റെ കാര്യവും ഇതുതന്നെ. ഇരു വാഹനങ്ങളും ഈ വർഷം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ സ്‌കോഡ ഓട്ടോ എക്‌സ്‌പോയിൽ പങ്കെടുത്തുപോലുമില്ല.
0 out of 0 found this helpful