FASTag Paytm, KYC ഡെഡ്‌ലൈനുകൾ വിശദീകരിക്കുന്നു; 2024 ഫെബ്രുവരിക്ക് ശേഷവും ഫാസ്‌ടാഗ് പ്രവർത്തിക്കുമോ?

published on ഫെബ്രുവരി 07, 2024 01:54 pm by ansh

  • 33 Views
  • ഒരു അഭിപ്രായം എഴുതുക

2024 ഫെബ്രുവരി 29-ന് ശേഷം, നിങ്ങളുടെ FASTag കൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനാകും, അതേസമയം PayTM വഴി നൽകിയവയുടെ ബാലൻസ് ടോപ്പ്-അപ്പ് ചെയ്യാൻ കഴിയില്ല.

FASTag Deadlines February 2024

ടോൾ പേയ്‌മെൻ്റുകൾ നടത്തുന്നതിനുള്ള പ്രാഥമിക രീതിയായ FASTag രണ്ട് മേഖലകളിലെ പ്രധാന സംഭവവികാസങ്ങൾ കാരണം അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഒന്നാമത്തേത്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിങ്ങളുടെ FASTag-നായി പൂർണ്ണമായ KYC ചെയ്യാനുള്ള സമയപരിധി നിശ്ചയിച്ചു, രണ്ടാമതായി PayTM നൽകുന്ന FASTagകൾ ഉൾപ്പെടുന്ന പ്രശനങ്ങളെത്തുടർന്ന് പേയ്‌മെൻ്റ് ബാങ്ക് അടച്ചുപൂട്ടാൻ ടെക് പ്ലാറ്റ്‌ഫോമിനോട്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI) ആവശ്യപ്പെട്ടിരുന്നു. ഈ പ്രശ്‌നങ്ങളെക്കുറിച്ചും നിങ്ങൾ അറിയേണ്ട വസ്തുതകളെക്കുറിച്ചും നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും  ഞങ്ങൾ സംഗ്രഹിച്ചിരിക്കുന്നു.

FASTag ൽ പൂർണ്ണമായ KYCക്കായി NHAI ആവശ്യപ്പെടുന്നു

ടോൾ പിരിവ് ഒപ്റ്റിമൈസ് ചെയ്യുന്നതിനും കാലതാമസം കുറയ്ക്കുന്നതിനുമായി NHAI അടുത്തിടെ "ഒരു വാഹനം, ഒരു ഫാസ്ടാഗ്" എന്ന പേരിൽ ഒരു സംരംഭം പ്രഖ്യാപിച്ചു. ഈ നിബന്ധനയുടെ ഭാഗമായി, RBI മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി അവരുടെ FASTagകളിലെ KYC-കൾ പൂർത്തിയാക്കാൻ NHAI വാഹന ഉടമകളോട് നിർദ്ദേശിച്ചു. യഥാർത്ഥ സമയപരിധി ജനുവരി 31 ആയിരുന്നു, എന്നാൽ ഇതാണ് ഇപ്പോൾ ഫെബ്രുവരി 29 ലേക്ക് മാറ്റിയിരിക്കുന്നത്.

എന്തുകൊണ്ട് ഈ സമയത്ത്?

ഇതിന് പിന്നിലെ ഒരു കാരണം, ഒരു വാഹനത്തിന് ഒന്നിലധികം ഫാസ്‌ടാഗുകൾ നൽകിയ നിരവധി സംഭവങ്ങളും ഒന്നിലധികം വാഹനങ്ങൾ ഒരൊറ്റ FASTag ഉപയോഗിക്കുന്ന കേസുകളും NHAI നിരീക്ഷിക്കാനിടയായിട്ടുണ്ട് എന്നതാണ്. KYC പൂർത്തിയായിക്കഴിഞ്ഞാൽ, ഓരോ വാഹനത്തിനും ഒരു സാധുവായ FASTag മാത്രമേ രജിസ്റ്റർ ചെയ്തിരിക്കുകയുള്ളൂ.

ഞാൻ FASTag KYC പൂർത്തിയാക്കിയില്ലെങ്കിൽ എന്തുചെയ്യും?

സമയപരിധിക്ക് മുമ്പായി KYC പൂർത്തിയാക്കിയില്ലെങ്കിൽ, അതിൽ  ബാലൻസ് അവശേഷിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ വാഹനത്തിന്റെ FASTag നിഷ്ക്രിയമാകും. കൂടാതെ, സാധുവായ KYC ഉപയോഗിച്ച് നിങ്ങളുടെ വാഹനത്തിൽ ഒന്നിലധികം FASTagകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ, ഏറ്റവും പുതിയതായി വാങ്ങിയവ മാത്രമേ ആക്റ്റീവ് ആയി നിലനിൽക്കൂ, മറ്റുള്ളവ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടും.

ഇതും വായിക്കൂ: വർഷം തോറുമുള്ള ഭാരത് മൊബിലിറ്റി എക്‌സ്‌പോ –ഇത് ഓട്ടോ എക്‌സ്‌പോയ്ക്ക് പകരമാകുമോ?

ഉടമകളെ സംബന്ധിച്ചിടത്തോളം, ഇപ്പോൾ ചെയ്യേണ്ട ഏറ്റവും ഉചിതമായ  കാര്യം, അവരുടെ  FASTagനായി KYC പൂർത്തിയാക്കുക എന്നതാണ്, അത് ഓൺലൈനിലും ഓഫ്‌ലൈനിലും ചെയ്യാം, ഒപ്പം ഭാവിയിലും സാധുതയുണ്ടായേക്കാവുന്ന ഒരു  FASTag മാത്രം ഉപയോഗിക്കുക.

Paytm പേയ്മെന്റ്സ് ബാങ്ക് FASTag പ്രതിസന്ധി

ക്രമക്കേടുകൾ കാരണം പേയ്‌മെന്‍റ് ബാങ്ക് അടച്ചുപൂട്ടാനും ഫെബ്രുവരി 29 ന് ശേഷം നിലവിലുള്ള അക്കൗണ്ടുകളിലും വാലറ്റുകളിലും പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്തി വയ്ക്കാനും അടുത്തിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) Paytmനോട് ആവശ്യപ്പെട്ടിരുന്നു. പിഴവുകളില്ലാതെ ടോൾ പേയ്‌മെൻ്റുകൾ നടത്തുന്നതിന് FASTagകൾ നിർബന്ധമായതിനാൽ, RFID ടാഗ് നൽകുന്ന ഏറ്റവും ജനപ്രിയമായ സേവനങ്ങളിലൊന്നാണ് PayTM-ന്റേത്, അതിനാൽ ഈ ഏറ്റവും പുതിയ വികസനം ധാരാളം ആളുകൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കും.

2024 ഫെബ്രുവരി അവസാനം വരെ, ഉപയോക്താക്കൾക്ക് അവരുടെ PayTM ഫാസ്‌റ്റാഗുകൾ ടോപ്പ് അപ്പ് ചെയ്യാം, സമയപരിധിക്ക് ശേഷവും അവ ഉപയോഗിക്കാനാകും. എന്നാൽ ബാലൻസ് തീർന്നുകഴിഞ്ഞാൽ, നിങ്ങൾക്ക് PayTM ഫാസ്ടാഗ് റീചാർജ് ചെയ്യാൻ കഴിയില്ല, അതിനാൽ ടോളുകളിൽ പേയ്‌മെൻ്റുകൾ നടത്താൻ ഇത് ഉപയോഗിക്കാനാകില്ല.

ഒന്നിലധികം സ്റ്റാർട്ടപ്പുകളുടെ സിഇഒമാർ ഈ വിധി പിൻവലിക്കാൻ RBIയോട് ആവശ്യപ്പെടുമ്പോൾ, RBI അത് പിൻവലിക്കുമോ എന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. സുരക്ഷിതമായ വശത്തായിരിക്കാനും സമീപഭാവിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാനും, ഒരു ബാങ്ക് പോലെയുള്ള മറ്റൊരു ദാതാവിൽ നിന്ന് ഒരു പുതിയ FASTagനേടാനും അതിനായി നിങ്ങളുടെ KYC പൂർത്തിയാക്കാനുമാണ്  ഞങ്ങൾ ശുപാർശ ചെയ്യുന്നത്.

വരും ദിവസങ്ങളിൽ  FASTagമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സംഭവവികാസങ്ങൾ ഉണ്ടോയെന്ന് ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടേയിരിക്കും, അതിനാൽ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാർദേഖോ-യിൽ തുടരൂ.

 

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience