• English
    • Login / Register
    അനുയോജ്യമായ സർവീസ് സെന്ററുകളുമായി ബന്ധപ്പെടുന്നതിന്‌ വേണ്ടി നിങ്ങളെ സഹായിക്കുന്നു

        നിങ്ങളുടെ നഗരത്തിലെ ഒരു ഫിയറ്റ് സർവീസ് സ്റ്റേഷൻ കണ്ടെത്തുക. ഇന്ത്യയിലുടനീളമുള്ള അംഗീകൃത ഫിയറ്റ് സർവീസ് സെന്ററും ഷോറൂമുകളും കണ്ടെത്താൻ CarDekho.com എളുപ്പമാക്കുന്നു. നിങ്ങളുടെ നഗരത്തിലെ കാർ സർവീസ് സെന്റർ കണ്ടെത്തുന്നതിന് നഗരം തിരഞ്ഞെടുത്ത് നിങ്ങൾക്ക് ഇഷ്ടപ്പെട്ട നഗരത്തിലെ ഫിയറ്റ് സർവീസ് മാസ്റ്ററുകളെക്കുറിച്ചുള്ള ആവശ്യമായ എല്ലാ കോൺടാക്റ്റ് വിവരങ്ങളും കാണുക. 379 ഫിയറ്റ് ൽ ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത, പൂനെ എന്നിവിടങ്ങളിലെ സർവീസ് സ്റ്റേഷനുകൾ കണ്ടെത്തുക, ഇന്ത്യയിലെ നഗരങ്ങളിലുടനീളം ഫിയറ്റ് കാർ സർവീസ് മാസ്റ്റേഴ്സിന്റെ വിശദാംശങ്ങൾ നേടുക.

        കൂടുതല് വായിക്കുക

        ഫിയറ്റ് വാർത്തകളും അവലോകനങ്ങളും

        • ഓട്ടോ എക്സ്പോയിലെ പ്രഥമ അരേങ്ങറ്റത്തിന്‌ മുൻപായി ഫിയറ്റ് മൂന്ന്-ഡോർ പുന്റോ ടീസ് ചെയ്തു
          ഓട്ടോ എക്സ്പോയിലെ പ്രഥമ അരേങ്ങറ്റത്തിന്‌ മുൻപായി ഫിയറ്റ് മൂന്ന്-ഡോർ പുന്റോ ടീസ് ചെയ്തു

          “2016 ഓട്ടോ എക്സ്പോയിൽ വെളിപ്പെടുത്താൻ പോകുന്ന ഫിയറ്റ് സ്റ്റേബിളിനോടുള്ള പുതിയ കൂട്ടീച്ചേർക്കലുകൾ കാണുക!” ഇതാണ്‌ ഫിയറ്റ് ഇന്ത്യയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വായിക്കാൻ സാധിക്കുക, അതുപോലെ ഇത് നമ്മുടെ ഹൃദയത്തിൽ സന്തോഷം കൊണ്ടുവരുന്നു. ഇതിന്റെ കാരണം വളരെ ലളിതമാണ്‌, ചിത്രങ്ങളിൽ നിങ്ങൾക്ക് കാണാൻ സാധിക്കുക ഐക്കോണിക്ക് പുന്റോയുടെ മൂന്ന്-ഡോർ വേർഷനാണ്‌. എങ്കിലും ഇത് ഉണ്ടാക്കിയിരിക്കുന്നത് അഞ്ച്-ഡോർ ഹച്ച് നിർമ്മിച്ച അതേ അച്ചിൽ തന്നെയാണ്‌, പക്ഷേ കാഴ്ച്ചയിൽ കുറച്ച്കൂടി സ്പോർട്ടിയറാണ്‌. കാറിന്റെ ഡോറുകളുടെ കുറവ് മാറ്റി നിർത്തിയാൽ മൾട്ടി സ്പോക്ക് അലോയി ഫീച്ചർ കാറിന്റെ സ്പോർട്ടിനസ് കൂട്ടുന്നു. 14 സ്പോക്ക് അലോയികൾ കാഴ്ച്ചയിൽ മികവുറ്റതാണ്‌. ഫിയറ്റ് ഇൻസിഗ്നീയ്ക്ക് തൊട്ട് താഴെയായി മദ്ധ്യത്തിലായി പേരു സ്ഥാപിച്ചിരിക്കുന്നത് കാറിനു കുറച്ച് വ്യത്യസ്ത ബൂട്ട് ലേയൗട്ട് നല്കുന്നു.

        • വരാനിരിക്കുന്ന ഓട്ടോ എക്‌സ്പോയിൽ ഫിയറ്റ് ടിപ്പോയും പ്രദർശിപ്പിക്കും
          വരാനിരിക്കുന്ന ഓട്ടോ എക്‌സ്പോയിൽ ഫിയറ്റ് ടിപ്പോയും പ്രദർശിപ്പിക്കും

          കഴിഞ്ഞ വർഷം ഇസ്താൻബുൾ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ലിനിയയുടെ പിൻഗാമി ഫിയറ്റ് ടിപ്പോ ( ചില വിപണികളിൽ ഏഗിയ എന്നറിയപ്പെടും)  വരാനിരിക്കുന്ന ഇന്ത്യൻ ഓട്ടോ എക്‌സ്പോയിൽ ഈ ഇറ്റാലിയൻ നിർമ്മാതാക്കൾ അവതരിപ്പിച്ചേക്കും. ‘ടിപ്പൊ’ എന്ന പേർ പാരമ്പര്യത്തിന്റെ ഭാഗമായി ലഭിച്ചതാണ്‌, ഈ പേർ ആദ്യം ഉപയോഗിച്ചത് 1988 ൽ വിൽപ്പനയ്‌ക്കെത്തിച്ച കുഞ്ഞൻ ഫാമിലി ഹാച്ച്ബാക്കിനാണ്‌ പിന്നീട് 1989 ൽ ആ വാഹനം “ യൂറോപ്യൻ കാർ ഓഫ് ദ ഇയർ” ആയി മാറി.

        • ഫിയറ്റ്‌ ഇന്ത്യ അബാരത്‌ ലിനിയ ഒരുക്കുന്നു!
          ഫിയറ്റ്‌ ഇന്ത്യ അബാരത്‌ ലിനിയ ഒരുക്കുന്നു!

          ഫിയറ്റ്‌ ലിനിയ - അബാരത്‌ ഒരുക്കുന്നത്‌, ആദ്യമായി ചോർന്നു. ഇറ്റാലിയൻ കാർ നിർമ്മാതാക്കൾ അവസാന വർഷം 595 കോംപിറ്റിസ്യോണോടുകൂടിയ അവരുടെ പെർഫോമൻസ്‌ ബ്രാൻഡ്‌ അബാരത്‌ അവതരിപ്പിച്ചിരിന്നു. അബാരത് അവതരിപ്പിച്ച അബാരത്‌ പുന്റോ, അവെന്റ്യൂറാ എന്നിവ പിന്നീട്‌ വളരെ വേഗം കൂട്ടിച്ചേർത്തു. ഇപ്പോൾ അബാരതിന്റെ ഇന്ത്യയിലേയ്ക്കു വരാൻ തയ്യാറായി നില്ക്കുന്ന നാലാമത്തെ ഉല്പ്പന്നം അബാരത് അവതരിപ്പിക്കുന്ന ലിനിയയാണ്‌. ഇത് നേരത്തെ ലോഞ്ച് ചെയ്ത പ്രൊഡക്ടാണെന്നുള്ള അപവാദങ്ങളുമുണ്ട്. ഫെബ്രുവരിയിലെ വരാൻ പോകുന്ന 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ഇതിന്റെ ലോഞ്ചിങ്ങ് അല്ലെങ്കിൽ പൊതുജനത്തിന്‌ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വാഹനത്തിന്റെ വില 10 ലക്ഷത്തിന്‌ അടുത്തായിരുക്കുമെന്നാണ്‌ വിശ്വസിക്കുന്നത്.

        • ഫിയറ്റ് പൂണ്ടൊ പ്യുവർ 2016 ജനുവരി അവസാനത്തോടെ ലോഞ്ച് ചെയ്യും.
          ഫിയറ്റ് പൂണ്ടൊ പ്യുവർ 2016 ജനുവരി അവസാനത്തോടെ ലോഞ്ച് ചെയ്യും.

          പൂണ്ടോയുടെ ഒറിജിനൽ വേർഷൻ (ഫേസ്‌ലിഫ്റ്റിനു മുൻപുള്ളത്) 2016 ജനുവരി അവസാനത്തോടെ പൂണ്ടൊ പ്യുവർ എന്ന പേരിൽ പുറത്തിറക്കാൻ ഫിയറ്റ് ഒരുങ്ങുന്നു. പൂണ്ടൊ ഇവോയുടെ ലോഞ്ചോട്‌ കൂടി കെട്ടിക്കിടക്കുന്ന സ്റ്റോക്ക് വിറ്റഴിക്കാനുള്ള കമ്പനിയുടെ ശ്രമമാണിതെന്നാണ്‌ വ്യക്തമാകുന്നത്. 

        • ഫിയറ്റ് എക്‌ 1 എച്ച് ക്വിഡിന്റെ ശത്രു ബ്രസീലിൽ ടെസ്റ്റ് ചെയ്യുന്നു
          ഫിയറ്റ് എക്‌ 1 എച്ച് ക്വിഡിന്റെ ശത്രു ബ്രസീലിൽ ടെസ്റ്റ് ചെയ്യുന്നു

          ആടുത്തിടെ ഹോണ്ട ജാസ്സ് ക്രോസ്സ് ഓവറിന്റെ ടെസ്റ്റ് വാഹനത്തിന്‌ ശേഷം എക്‌സ് 1 എച്ച് എന്ന കോഡ് നേം ഉള്ള ഫിയറ്റ് തങ്ങളൂടെ എതിരാളിയായ റെനൊ ക്വിഡിന്‌ പകരം പുറത്തിറക്കുന്ന വാഹനമാണ്‌ ബ്രസീലിൽ വച്ച് റോഡ് ടെസ്റ്റിനിടെ ശ്ര്ദ്ധയിൽ പെട്ടത്. 2016 ന്റെ ആദ്യപകുതിയിലെപ്പോഴൊ ആയിരിക്കും എക്‌സ് 1 എച്ച് ബ്രസീലിയൻ വിപണിയിൽ പുറത്തിറക്കുക. ഫിയറ്റിന്റെ ബ്രസീലിയൻ സബ്‌സിഡറിയുടെ കീഴിലാണ്‌ വാഹനത്തിന്റെ ഗവേഷണവും മറ്റും നടക്കുന്നത്. ഫിയറ്റ് എക്‌സ് 1 എച്ചിന്റെ മുന്നിലെ പകുതിയെങ്കിലും യ്യൂണോയുടെ പ്ലാറ്റ്ഫോമിലാണ്‌ നിർമ്മിച്ചിരിക്കുന്നത് എന്നാൽ പിൻവശം തീർത്തും പുതിയതാണ്‌. ക്രാഷ് ടെസ്റ്റിലും മറ്റും വാഹത്തിന്റെ പ്രകടനം മികച്ചതാക്കാൻ ഇത് സഹായിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. യാത്രക്കാർക്കുള്ള സ്ഥല സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ വാഹനം ഡിസൈൻ ചെയ്‌തിരിക്കുന്നത്. ബൂറ്റ് സ്പേസിന്റെ കാര്യത്തിൽ അൽപ്പം വിട്ടു വീഴ്ചകളും എക്‌സ് 1 എച്ചിൽ നടത്തിയിട്ടുണ്ട്. 

        ×
        We need your നഗരം to customize your experience