നടന്നു കൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോ 2016 ൽ ജർമ്മൻ വാഹന നിർമ്മാതാക്കളായ ബി എം ഡബ്ല്യൂ എക്‌സ് 5 എക്‌സ് യു വി യുടെ സ്‌പെഷ്യൽ എഡിഷൻ ലോഞ്ച് ചെയ്‌തു. നി എം ഡബ്ല്യൂ എക്‌സ് ഡ്രൈവ് 30 ഡി എം സ്‌പോർട്ട് എന്ന പേരിൽ ഇറങ്ങുന്ന വാഹനത്തിന് 75.9 ലക്ഷം രൂപയാണ് വില. (ന്യൂ ഡൽഹി എക്‌സ് ഷോറൂം). നിലവിലെ സ്റ്റാൻഡേർഡ് ബി എം ഡബ്ല്യൂ എക്‌സ് 5 നും പെർഫോമൻസ് വേർഷൻ ബി എം ഡബ്ല്യൂ എക്‌സ് 5 എസ് എമ്മിനും ഇടയിൽ വരും ഈ വാഹനം. സ്റ്റാൻഡേർഡ് എക്‌സ് 5 എക്‌സ് യു വിയുടെ അപ്‌ഡേറ്റഡ് വേർഷനാണിത്. അകത്തും പുറത്തുമുള്ള നവീകരണങ്ങൾ ആർക്കും മനസ്സിലാകും.
ഡീ ഓട്ടോ എക്സ്പോ 2016 ൽ പുത്തൻ ജനറേഷൻ 7 സീരീസിന്റെയും പുതിയ എക്‌സ് 1 ന്റെയും പ്രദർശനവുമായി ബന്ധപ്പെട്ട് ഈ വർഷം മുഴുവൻ ബി എം ഡബ്ല്യൂ തിരക്കിലായിരുന്നു. ഇതിനോടൊപ്പം തങ്ങളുടെ ഹൈബ്രിഡ് സ്‌പോർട്ട്സ് കാറായ ബി എം ഡബ്ല്യൂ ഐ 8 ഉം അവരുടെ പവലിയണിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്. വരും ഭാവിയിൽ എല്ലാ മോഡലുകളിലേക്കും എത്തിയേക്കാവുന്ന കമ്പനിയുടെ സങ്കീർണ്ണമായ ടെക്‌നോളജി പ്രദർശിപ്പിക്കുവാനാണ് ഐ 8 നിർമ്മിച്ചിരിക്കുന്നത്.
ജർമ്മൻ കാർ നിർമ്മാതാക്കളായ ബി എം ഡബ്ല്യൂ ചൈനീസ്, ടർക്കിഷ് കമ്പോളങ്ങളിലെ 7- സീരിയസ് ആഡംബര സെഡാന്റെ 2.0 ലിറ്റർ നാലു സിലണ്ടർ വേർഷൻ പുറത്തിറക്കി. പവർട്രെയിൻ പങ്കുവച്ചിരിക്കുന്നത് കമ്പനിയുടെ താരതമ്യേന ചെറുതായ സെഡാൻ 330 ഐ അതുപോലെ അതിന്റെ സബ്സിഡറിയുടെ ഹോട്ട് ഹച്ച്ബാക്ക്, മിനി കൂപ്പർ ജോൺ കൂപ്പർ വർക്കസ് എന്നിവയുമായിട്ടാണ്. ഈ പ്രത്യേക പവർപ്ലാന്റ് ആഡംബര സെഡാന്റെ എൻട്രി-ലെവൽ ട്രിമ്മിൽ മാത്രമാണ് ലഭിക്കുന്നത് അതുപോലെ മോണിക്കർ “730 ഐയാണ്” ധരിച്ചിരിക്കുന്നത്. സ്റ്റാന്റേർഡ് 330 ഐ യിൽ ഉത്പാദിപ്പിക്കുന്ന 248 ബി എച്ച് പിയുമായി താരതമ്യം ചെയ്യുമ്പോൾ 254 ബി എച്ച് പി ഉത്പാദിപ്പിക്കാൻ ഈ പെട്രോൾ യൂണിറ്റിന് തള്ളലുണ്ട്. കമ്പനിയുടെ 8-സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർ ബോക്സുമായി ജോടിചേർത്താണ് ഈ പവർപ്ലാന്റ് വരുന്നത്.
വരാൻ പോകുന്ന 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ജർമ്മൻ കാർനിർമ്മാതാക്കൾ, ബി എം ഡബ്ല്യൂ അവരുടെ കാറുകളുടെ വിശാലമായ ഒരു നിര തന്നെ പ്രദർശിപ്പിക്കും. എക്സ്പോയിലേയ്ക്ക് പ്രദർശനത്തിനായി വരാനായി ഒരുങ്ങുന്ന 13 കാറുകളുടെ ഭാഗമായ പുതിയ 3- സീരിയസ് ഇന്ന് ബി എം ഡബ്ല്യൂ ലോഞ്ച് ചെയ്തു. 2016 ഓട്ടോ എക്സ്പോ ഫെബ്രുവരി 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡ റീജിയണിലാണിൽ വച്ചാണു നടത്തപ്പെടുന്നത്.
ജർമ്മൻ വാഹന നിർമ്മാതാക്കളായ ബി എം ഡബ്ല്യൂ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബി എം ഡബ്ല്യൂ 1 - സിരീസ് കൊംപാക്‌ട് സെഡാൻ വരുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോ 2016 ൽ അവതരിപ്പിക്കും. 2015 ൽ ചൈനയിൽ വച്ച് നടന്ന ഗ്വാൻസോവ് മോട്ടോർഷോയിലാണ് ഈ സെഡാന്റെ കൺസപ്റ്റ് വേർഷൻ ബി എം ഡബ്ല്യൂ അവതരിപ്പിച്ചത്. ഫെബ്രുവൈ 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡയിൽ വച്ച് നടക്കുന്ന ഇന്ത്യൻ ഓട്ടോ എക്‌സ്പോയിൽ ഇതിന്റെ പ്രൊഡക്‌ഷൻ വേർഷൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. മെഴ്‌സിഡസ് സി എൽ എ ഔഡി 3 എന്നിവയുമായിട്ടായിരിക്കുമീ ബി എം ഡബ്ല്യൂ 1 സിരീസ് മത്സരിക്കുക. ഈ സെഡാന്റെ വിൽപ്പന ബി എം ഡബ്ല്യൂ 2017 ൽ തുടങ്ങുമെന്നും അഭ്യൂഹങ്ങളുണ്ട്. റോഡ് ടെസ്റ്റ് നടത്തുന്ന രീതിയിൽ വാഹനന്മ് പല തവണ ശ്രദ്ധയിൽപ്പെട്ടിരുന്നു, വാഹനം ചെന്നൈയിലെ പ്ലാന്റിൽ നിർമ്മിക്കുവാനുള്ള സാധ്യതയും വളരെ കൂടുതലാണ്.