ലാൻഡ് റോവർ ഒക്‌ടോബറിലെ ഏറ്റവും മികച്ച വില്പ്പന രജിസ്‌റ്റർ ചെയ്‌തു

modified on നവം 16, 2015 10:33 am by bala subramaniam

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

കഴിഞ്ഞ വർഷം ഒക്‌ടോബറിലെ  വിറ്റുവരവിനേക്കാൾ 24% വളർച്ചയിൽ 41,553 വാഹനങ്ങൾ ആഗോള തലത്തിൽ വിറ്റഴിച്ചുകൊണ്ട് ജാഗ്വർ ലാൻഡ്‌ റോവർ. 2015 ലെ ആദ്യത്തെ 10 മാസങ്ങൾ കൊണ്ട് ജെ എൽ ആർ 390,965 വാഹനങ്ങൾ വിറ്റഴിച്ചു,  2014 ലെ ഇതേ മാസങ്ങളിലെ വില്പ്പനയേക്കാൾ 2% കൂടുതലാണിത്.

ജാഗ്വർ ലാൻഡ് റോവർ സെയിൽസ് ഒപറേഷൻസിന്റെ ഡയറക്ടറായ ആൻഡി ഗോസ്സ് വാഹനങ്ങളുടെ പ്രകടനത്തെപ്പറ്റി പറഞ്ഞതിങ്ങനെ “ ഞങ്ങളുടെ ഒക്‌ടോബർ മാസത്തിലെ പ്രകടനത്തിനു കാരണം ജാഗ്വർ എക്‌സ് ഇ, ലാൻഡ്‌ റോവർ ഡിസ്കവറി സ്പോർട്ട് എന്നുവയ്ക്കു ലഭിച്ച മികച്ച പ്രതികരണവും റേഞ്ച് റോവർ സ്പോർട്ട്, ലാൻഡ് റോവർ ഡിസ്കവറി പിന്നെ റേഞ്ച് റൊവർ എന്നിവയുടെ വില്പ്പനയിലുണ്ടായ വർദ്ധനവുമാണ്‌.

“ റീജിയണൽ റീടെയിൽ വിൽപ്പനയും ശക്ത്തമായിരുന്നു, യു എസ് എയ്ക്കും യു കെയ്ക്കും ഒക്ടോബറിലെ ഏറ്റവും മികച്ച വിൽപ്പന ലഭിച്ചപ്പോൾ യൂറോപ്പിലും കഴിഞ്ഞ വർഷത്തേക്കാൾ കാര്യമായ വർദ്ധനവ് നേടാനായി. ചൈനയിലെ വിൽപ്പന വീണ്ടും ഉയർന്നു വരുന്നതും പ്രത്യാശ പകരുന്ന കാര്യമാണ്‌, റെഞ്ച് റോവർ സ്പോർട്ട്, റേഞ്ച് റോവ്വർ എന്നിവര്യുടെ വർദ്ധിച്ചു വരുന്ന സ്വീകാര്യതയും  പിന്നെ ജാഗ്വർ എക്‌സ്‌ എക്‌സ്‌ ഇ യുടെയും ആരംഭത്തിലെ വിൽപ്പനയുമാന്‌ അവിടെയും കാണാൻ കഴിയുന്നത്.

പുതിയ ജാഗ്വർ എക്‌സ്‌ എഫിനൊപ്പം 2016 മോഡൽ എക്‌സ്‌ ജെ പിന്നെ അടുത്തു തന്നെ പുറത്തിറങ്ങാനിരിക്കുന്ന എഫ് പേയ്സ്‌  കൂടി കൂട്ടത്തിൽ ചേരുന്നതായിരിക്കും, പോരാത്തതിന്‌ ജെ എൽ ആർ വരും മാസങ്ങളിൽ വിൽപ്പന വർദ്ധിപ്പികുകയും ചെയ്യും എന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ഏറ്റവും മികച്ച ഒക്‌ടോബർ രേഖപ്പെടുത്തിക്കൊണ്ട് 34,086 വാഹനങ്ങളാണ്‌ ലാൻഡ് റോവർ വിറ്റഴിച്ചത്‌, കഴിഞ്ഞ വർഷത്തേക്കാൾ 20% കൂടുതൽ. ഈ വർഷം ഇതുവരെ വിറ്റഴിച്ചത് 323,353 വാഹനങ്ങൾ,കഴിഞ്ഞ വർഷത്തേക്കാൾ 2% കൂടുതൽ. കഴിഞ്ഞ വർഷത്തേക്കാൾ 40% കൂടുതൽ ബുക്കിങ്ങോടെ റേഞ്ച് റൊവർ സ്പോർട്ട്, ,41% വർദ്ധനവിൽ ലാൻഡ്‌ റോവർ ഡിസ്കവറി. പിന്നെ 21% വർദ്ധനവിൽ റേഞ്ച് റോവർ എന്നിവയാണ്‌ മികച്ച വിൽപ്പന നേടിയവ. ഈ മാസം 7,182 യൂണിറ്റ് വിൽപ്പനയോടെ ഡിസ്കവറി സ്പോർട്ടിന്റെ ജനപ്രീതി കൂടി വരികയാണ്‌. ചൈനീസ് വിപണിയിലെ ഡിസ്കവറി സ്പോർട്ടിന്റെ പ്രാദേശിക നിർമ്മാണം സെപ്റ്റംബറിൽ തുടങ്ങി ഇതിന്റെ വിപണനം ഈ വർഷം അവസാനത്തോടെ തുടങ്ങും.

ഒക്‌ടോബർ 2014  നേക്കാൾ 39% വളർച്ചയിൽ 7,467 വാഹനങ്ങളാണ്‌ ജാഗ്വർ വിറ്റഴിച്ചത്. ഈ വർഷം ഇതുവരെ 67,612 വാഹനങ്ങൾ വിറ്റഴിച്ചപ്പോൾ  കഴിഞ്ഞ വിൽപ്പന കഴിഞ്ഞ വർഷത്തേക്കാൾ  1% താഴോട്ടു പോയി. യൂറോപ്പിലും യു കെയിലും മികച്ച വളർച്ചയാണ്‌ രേഖപ്പേടുത്തിയത്, യൂറോപ്പിൽ 151% ഉം യു കെയിൽ 64% ഉം. ഒക്‌ടോബർ മാസത്തിലെ ഓവർസീസ് റീജിയണിലെ വില്പ്പന 27% ശതമാനത്തോളം വർദ്ധിച്ചു. പുതിയ ജാഗ്വർ എക്‌സ്‌ ഇയുടെ ഈ മാസത്തെ വിൽപ്പന 3,515 യൂണിറ്റാണ്‌.ഈ വേനലിൽ വില്പ്പന തുടങ്ങിയതിനു ശേഷം  മൊത്തം 15,716 വാഹനങ്ങൾ ഇതുവരെ വിറ്റഴിച്ചു.

ചൈനയിൽ വിൽപ്പന തുടങ്ങിക്കഴിഞ്ഞ ഈ പുത്തൻ ഇടത്തരം വലിപ്പം സ്പോർട്ട്സ് വാഹനങ്ങളുടെ നിര, യു എസ് എ യിൽ 2016 വസന്തകാലത്തോടെ വില്പ്പന തുടങ്ങും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ടാടാ altroz racer
    ടാടാ altroz racer
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • പോർഷെ ടെയ്‌കാൻ 2024
    പോർഷെ ടെയ്‌കാൻ 2024
    Rs.1.65 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • എംജി gloster 2024
    എംജി gloster 2024
    Rs.39.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • ഓഡി യു8 2024
    ഓഡി യു8 2024
    Rs.1.17 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • മാരുതി ഡിസയർ 2024
    മാരുതി ഡിസയർ 2024
    Rs.6.70 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
×
We need your നഗരം to customize your experience