മാരുതി വിറ്റാര ബ്രെസയ്ക്കും കിയ സോണറ്റിനും എതിരാളിയുമായി നിസാൻ; 2020 പകുതിയോടെ വിപണിയിലെത്തും
published on ഫെബ്രുവരി 14, 2020 11:29 am by sonny വേണ്ടി
- 30 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച റെനോ നിസാന്റെ പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ മോഡലിന് കരുത്ത് പകരുക.
-
നിസ്സാൻ ഇഎം 2, റെനോ എച്ച്ബിസി എന്നിവയുടെ അതേ പ്ലാറ്റ്ഫോമാണ് ട്രൈബറിനും.
-
റെനോ-നിസ്സാന്റെ പുതിയ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഈ മൂന്നു മോഡലുകൾക്കും കരുത്ത് പകരുന്നത്.
-
ഏറ്റവും പുതിയ ഇഎം 2 ടീസർ കണക്റ്റഡ് ടെയ്‌ൽലാമ്പ് ഡിസൈൻ ഇല്ലാത്ത എൽഇഡി ടെയിൽലാമ്പുകളുടെ കാര്യം പുറത്തുവിട്ടിരുന്നു.
-
നിസാന്റെ സബ് -4 എം എസ്‌യുവി 2020 സെപ്റ്റംബറോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ ഫോർ വീലർ വാഹനവിപണിയിൽ കാർ നിർമ്മാതാക്കളെ ഏറ്റവുമധികം ആകർഷിക്കുന്ന വിഭാഗമായി തുടരുകയാണ് സബ് -4 എം എസ്‌യുവി സെഗ്മെന്റ്. ഇപ്പോഴിതാ നിസാനും ഈ വിഭാഗത്തിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്നു. ഇന്ത്യൻ വിപണിയ്ക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇഎം2 എന്ന് വിളിപ്പേരുള്ള മോഡലുമായാണ് നിസാന്റെ വരവ്.
ജനുവരിയിലാണ് നിസാൻ ഇഎം2വിന്റെ അരങ്ങേറ്റം നിസാൻ ആദ്യമായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഇഎം2വിന്റെ ടീസറിലൂടെ ടെയ്‌ൽ ലാമ്പുകളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് നിസാൻ. ടീസർ നൽകുന്ന സൂചനയനുസരിച്ച് വശങ്ങളെ പൊതിയുന്ന സ്പ്ലിറ്റ് രൂപകൽപ്പനയാണ് ടെയ്‌ൽ ലാമ്പുകൾക്ക്. ബൂട്ട്‌ലിഡിലേക്ക് നീളുന്ന ഘടകങ്ങളൊന്നും കാണാത്തതിനാൽ ഇപ്പോഴത്തെ ട്രെൻഡായ കണക്റ്റഡ് ടെയ്‌ൽ ലാമ്പുകൾ നിസാൻ വേണ്ടെന്നു വച്ചതായി കരുതാം. ആദ്യ ടീസർ നിസാന്റെ ഈ സബ് -4 എം എസ്‌യുവി കിക്ക്സിനെപ്പോലെ ഒരു സ്പോർട്ടി വാഹനമായിരിക്കുമെന്ന സൂചനയും നൽകുന്നു.
നിസാൻ ഇഎം2വും എച്ച്‌ബിസി എന്ന് വിളിക്കുന്ന വരാനിരിക്കുന്ന സബ്-4 മീ എസ്‌യുവിയും റെനോ ട്രൈബറിന്റെ പ്ലാറ്റ്ഫോമിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. റെനോ-നിസ്സാന്റെ പുതിയ 1.0 ലിറ്റർ ടിസിഎ 100 ടർബോ-പെട്രോൾ എഞ്ചിനാണ് ഈ മൂന്നു മോഡലുകൾക്കും കരുത്ത് പകരുന്നത്. ഓട്ടോ എക്സ്പോ 2020 ലായിരുന്നു ഈ എഞ്ചിൻ ആദ്യമായി അവതരിപ്പിച്ചത്. നിസാൻ മൈക്ര, റെനോ ക്ലിയോ എന്നീ മോഡലുകളിലൂടെ യൂറോപ്പിൽ നേരത്തെ തന്നെ സാന്നിധ്യമറിയിച്ച എഞ്ചിനാണിത്. 5 സ്പീഡ് മാനുവലും സിവിടിയുമുള്ള 100 പിഎസ്, 160 എൻഎം, 6 സ്പീഡ് മാനുവലുള്ളാ കൂടുതൽ കരുത്തനായ 117 പിഎസ്, 180 എൻഎം (+ 20 എൻഎം ഓവർബൂസ്റ്റ്) എന്നീ രണ്ട് ഓപ്ഷനുകളിൽ ഈ എഞ്ചിൻ ഇന്ത്യയിൽ നിസാൻ ലഭ്യമാക്കും. ഒപ്പം 117 പിഎസ് പതിപ്പ് സിവിടി ഓപ്ഷൻ സഹിതമാണ് നിസാൻ ഇന്ത്യയിൽ അവതരിപ്പിക്കുക എന്നാണ് സൂചന.
കണക്റ്റഡ് കാർ ടെക്നോളജി (ഒരു ആപ്പിന്റെ സഹായത്തോടെ കാബിൻ പ്രീകൂൾ പോലുള്ള റിമോട്ട് ഓപ്പറേഷനുകൾ സഹിതം), 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാല് എയർബാഗുകൾ എന്നിവ നിസാൻ നൽകുമെന്ന് പ്രതീക്ഷിക്കാം. സെൻട്രൽ ഡിസ്‌പ്ലേയിൽ കാറിന്റെ 360 ഡിഗ്രി കാഴ്‌ചയ്‌ക്കായി ഒരു എറൌണ്ട് വ്യൂ മോണിറ്റർ പോലും ഇഎം2വിനോടൊപ്പം ലഭിച്ചേക്കാം.
ഹ്യുണ്ടായ് വെണ്യു, ഫെയ്‌സ് ലിഫ്റ്റഡ് മാരുതി വിറ്റാര ബ്രെസ (പെട്രോൾ മാത്രമുള്ള), മഹീന്ദ്ര എക്‌സ്‌യുവി 300, ടാറ്റ നെക്‌സൺ, ഫോർഡ് ഇക്കോസ്‌പോർട്ട്, വരാനിരിക്കുന്ന കിയ സോനെറ്റ് എന്നീ മോഡലുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തി നിസാൻ ഈ സബ് -4 എം എസ്‌യുവി 2020 സെപ്റ്റംബറോടെ പുറത്തിറക്കും. 7 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയാണ് ഇഎം2വിന്റെ വിലയെന്നാണ് സൂചനകൾ.
കൂടുതൽ വായിക്കാം: വിറ്റാര ബ്രെസ എ എം ടി.
- Renew Nissan Magnite Car Insurance - Save Upto 75%* with Best Insurance Plans - (InsuranceDekho.com)
- Loan Against Car - Get upto ₹25 Lakhs in cash
0 out of 0 found this helpful