റേഞ്ച്‌ റോവര്‍ ഇവോക്ക് ഫേസ്‌ലിഫ്‌റ്റിന്റെ ബുക്കിങ്ങ് തുടങ്ങി.

published on ഒക്ടോബർ 21, 2015 04:42 pm by അഭിജിത് for ലാന്റ് റോവർ റേഞ്ച് റോവർ evoque 2016-2020

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

Range Rover Evoque Front

അടുത്ത മാസം ഉത്സവകാലത്ത് പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന റേഞ്ച്‌ റോവര്‍ ഇവോക്ക് ഫേസ്‌ലിഫ്‌റ്റിന്റെ ബുക്കിങ്ങ് തുറന്നു. അകത്തും പുറത്തും ചെറിയ മിനുക്കു പണികളുമായി ഈ വര്‍ഷം ആദ്യമാണ്‌ ഫേസ്‌ലിഫ്‌റ്റ് ചെയ്‌ത വേര്‍ഷന്‍ അവതരിപ്പിച്ചത്. ബി എം ഡബ്ല്യൂ എക്സ്‌ 3, ഔഡി ക്യു5 വോള്‍വൊ എക്സ്‌സി60 എന്നിവയ്ക്കെതിരെയായിരിക്കും ഈ കോംപാക്ട് എസ്‌യുവി മത്സരിക്കുക.

മറ്റങ്ങളെപ്പറ്റി പറയുകയാണെങ്കില്‍, വീതികൂടിയ എയര്‍ സ്‌കൂപ്പുകളും പുത്തന്‍ ലോവര്‍ സ്കിഡ് പ്ലേറ്റും ചേര്‍ന്ന്‌ മിനുക്കിപണിത മുന്നിലെയും പിന്നിലെയും ബംബറുകളാണ്‌ പുറംഭാഗത്തിന്റെ പ്രത്യേകത. നിലവിലെ വാഹനത്തിനു സമാനമായ ഗ്രില്ലും പുത്തന്‍ ഡിആര്‍എല്‍ സെറ്റ് അപ്പും കൂടിച്ചെര്‍ന്ന ഹെഡ്‌ലാംപ് യുണിറ്റ് മുഴുവനായും എല്‍ഇഡിയാണ്‌. വശങ്ങളില്‍ പുത്തന്‍ അലോയ് വീലുകള്‍ കണാന്‍ കഴിയും, എന്നാല്‍ പുതിയ ടെയില്‍ ലിഡ് സ്പോയിലറിന്റെ സാന്നിധ്യമാണ്‌ പിന്‍വശത്തെ അലങ്കരിക്കുന്നത്.

Range Rover Evoque Rear

പുത്തന്‍ സീറ്റുകളും ഡോര്‍ കേസിങ്ങുകളും പിന്നെ തിരഞ്ഞെടുക്കാന്‍ വ്യത്യസ്തമായ നിറങ്ങളുടെ ഓപ്ഷനുകളൊടും കൂടിയതാണ്‌ ഉള്‍വശം. ഇതിനു പുറമെ 8 - ഇഞ്ച് ടച്ച്സ്ക്രീന്‍ മീഡിയ - നാവിഗേഷന്‍ സംവിധാനവും പിന്നെ ഇന്‍സ്‌ട്രുമെന്റ് ക്ലസ്റ്ററിലുള്ള പുത്തന്‍ ടിഎഫ്‌ടി സ്ക്രീനുമാണ്‌ ഉള്‍വശത്തിന്റെ സവിശേഷത. കൂടാതെ ഹെഡ്സ് അപ് ഡിസ്പ്ലേ ഹന്‍ഡ്സ് ഫ്രീ ടെയില്‍ഗേറ്റ് തുടങ്ങിയ സംവിധാനങ്ങളും  കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌.

നിലവില്‍ ഇന്ത്യയില്‍ റേഞ്ച്‌ റോവര്‍ ഇവോക്കിനു കരുത്ത് പകരുന്ന, 187 ബിഎച്പി തരാന്‍ ശേഷിയുള്ള 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെ വാഹനത്തിനു നിലനിര്‍ത്തുമെന്നു പ്രതീക്ഷിക്കാം. ജെ ആര്‍ എല്ലില്‍ നിന്നുള്ള ഓള്‍ ടെറൈന്‍ പ്രൊഗ്രസ്സ് കണ്‍ട്രോള്‍ എന്ന പുതുപുത്തന്‍ സാങ്കേതികതയുടെ ആനുകൂല്യവും വാഹനത്തിനു ലഭിക്കും. വാഹനത്തിന്റെ പ്രാദേശിക സംയോജനം വിലയില്‍ കാര്യമായ ഇടിവുണ്ടാക്കിയിട്ടുണ്ട്, നിലവില്‍ ബേസ് വേരിയന്റിന്റെ വില 49.2 ലക്ഷം രൂപയാണ്‌ (ഡല്‍ഹി എക്‌സ് ഷോറൂം).

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ Land Rover range Rover Evoque 2016-2020

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • ടാടാ curvv
    ടാടാ curvv
    Rs.10.50 - 11.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2024
  • മഹേന്ദ്ര thar 5-door
    മഹേന്ദ്ര thar 5-door
    Rs.15 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2024
  • മഹേന്ദ്ര ബോലറോ 2024
    മഹേന്ദ്ര ബോലറോ 2024
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: നവം 2024
  • കിയ സ്പോർട്ടേജ്
    കിയ സ്പോർട്ടേജ്
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: jul 2024
×
We need your നഗരം to customize your experience